വലിച്ച്കീറി സിജോ; പൊട്ടിക്കരഞ്ഞ് ജാസ്മിൻ; ജിന്റോ ചെയ്ത ആ ഒരൊറ്റ കാര്യം; ബിഗ് ബോസ് പോലും ഞെട്ടി..!
By
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ. ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചുകഴിഞ്ഞു. ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ആഴ്ചകൾ മാത്രം.
അവസാനഘട്ടത്തിലേക്ക് കടക്കുന്ന മത്സരത്തിന്‍റെ ഭാഗമായി ബിഗ് ബോസ് രസകരവും ഒപ്പം മത്സരാവേശം വര്‍ധിപ്പിക്കുന്നതുമായ ടാസ്കുകളാണ് ഇപ്പോള്‍ നല്‍കുന്നത്. മത്സരാർത്ഥികൾ എല്ലാം വാശിയേറിയ പോരാട്ടത്തിലാണ്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഈ സീസണിലെ ഏറ്റവും സ്‌ട്രോങ്ങ് ആയ മത്സരാര്‍ത്ഥികളിൽ ഒരാളാണ് ജിന്റോ. തുടക്കം മുതല്‍ സ്‌ട്രോങ്ങ് മത്സരാര്‍ത്ഥിയാണെന്ന പ്രേക്ഷകരും വിലയിരുത്തിയ വ്യക്തികൂടിയാണ്.
കഴിഞ്ഞ ദിവസം വീട്ടുകാർക്കായി ബിഗ് ബോസ് നല്‍കിയത് നാട്ടുരാജാവ് ടാസ്കാണ്. രാജാധികാരത്തിന്‍റെ ചിഹ്നമായ താക്കോലും ദണ്ഡും കരസ്ഥമാക്കുന്നവര്‍ക്ക് അഞ്ച് ഉത്തരവുകളിലൂടെ ബിഗ് ബോസ് വീട് വാഴാം. ഇത്തരത്തില്‍ എൺപത്തിയേഴാമത്തെ ദിനത്തില്‍ ബിഗ് ബോസില്‍ ആദ്യം രാജാവായത് ജിന്‍റോയായിരുന്നു.
എന്നാല്‍ അധികാരം താന്‍ കൈമാറുമെന്ന് പറഞ്ഞ ജിന്‍റോ അതിനുശേഷം അഞ്ച് ഗെയിമുകള്‍ നടത്തി. ആ ഗെയിമുകളിലൂടെ കൂടുതല്‍ പോയന്‍റ് നേടിയ ജാസ്മിന് പിന്നീട് ജിന്റോ അധികാരം നല്‍കി. ഇതോടെ അധികാരത്തില്‍ എത്തിയ ജാസ്മിന്‍ വളരെ കര്‍ശനമായ നിയമങ്ങളാണ് നടപ്പിലാക്കിയത്.
അനാവശ്യ തമാശകളും സംസാരവും വേണ്ടെന്നും തന്നെ അനുസരിക്കണമെന്നും പറഞ്ഞ ജാസ്മിന്‍ ശ്രീതുവിനെയും അഭിഷേകിനെയും തന്‍റെ പരിചാരകരുമാക്കി. എന്നാല്‍ ശക്തയായ രാജ്ഞിയാകുമെന്ന് കരുതിയ ജാസ്മിന്‍ ഭരണം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അടുക്കളയുടെ അടുത്ത് എത്തിയപ്പോള്‍ സിജോ കൗശല പൂർവം അധികാര ദണ്ഡ് കൈക്കലാക്കി.
ശ്രീതുവിനെയും അഭിഷേകിനെയും ദണ്ഡ് തിരിച്ചെത്തിക്കാന്‍ ജാസ്മിന്‍ വിട്ടെങ്കിലും അവരും എല്ലാവര്‍ക്കൊപ്പവും ചേര്‍ന്ന് ദണ്ഡ് തട്ടിക്കളിച്ചതോടെ ജാസ്മിന്‍ തന്‍റെ താക്കോല്‍ അടക്കം അഭിഷേകിന് കൊടുത്തു. ഇതോടെ ദണ്ഡ് ശ്രീതുവിന്‍റെ കയ്യിലും മാല അഭിഷേകിന് കയ്യിലുമായി. പിന്നീട് ജാസ്മിന് അധികാരം നഷ്ടപ്പെട്ടതായി ബിഗ് ബോസ് പറഞ്ഞു.
അതേ സമയം ഈ നാടകീയ സംഭവത്തിന് ശേഷം വീട്ടിലെ മറ്റുള്ളവരും ജാസ്മിനും തമ്മില്‍ ടാസ്ക് നിയമങ്ങളുടെ പേരില്‍ ശക്തമായ വാക്ക് തര്‍ക്കം നടന്നിരുന്നു. സിജോയും ജാസ്മിനും തമ്മിലായിരുന്നു വാക്ക് ഏറ്റം. മാത്രമല്ല ദണ്ഡ് ശ്രീതു തിരികെ കൊണ്ട് വന്ന് ഏൽപ്പിക്കുമെന്നും താക്കോൽ കൊടുത്തപ്പോൾ വാങ്ങിക്കുമെന്നും ജാസ്മിൻ കരുതിയിരുന്നു.
പക്ഷെ അത് രണ്ടും സംഭവിച്ചില്ല. റെസ്‌മിൻ കൂടി പോയശേഷം ജാസ്മിന് ഹൗസിലുള്ള രണ്ട് സുഹൃത്തുക്കൾ അർജുനും ശ്രീതുവുമാണ്. പക്ഷെ അർജുനും ജാസ്മിനെ പിന്തുണയ്ക്കാതെ സിജോയ്ക്കും കൂട്ടർക്കുമൊപ്പം കൂടി പരിഹസിച്ചതും ജാസ്മിനെ തളർത്തി. അതോടെ ഏറെ നേരം ഗാർഡൺ ഏരിയയിൽ ഇരുന്ന് ജാസ്മിൻ കരഞ്ഞു.
എന്നാൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന് ടെലികാസ്റ്റിങിനുശേഷം ജിന്റോ ആരാധകരിൽ ഒരാൾ ജാസ്മിനെ കുറിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോൾ ബിബി ഫാൻസ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത്. സിജോയുടെ കൂടെ കൂടി ജാസ്മിനെ വലിച്ചുകീറാൻ കഴിയുമായിരുന്നിട്ടും ജിന്റോ അതിന് നിന്നില്ലെന്നാണ് കുറിപ്പിൽ പറയുന്നത്. ഇന്നലെ ജാസ്മിന് സംഭവിച്ചതിനെയാണ് കർമയെന്ന് പറയുന്നത്.
ജിന്റോയെ മണ്ടൻ, ഷൊട്ട, തന്തയില്ലാത്തവൻ, കരിഞ്ഞ മത്സ്യകന്യകൻ എന്നൊക്കെ നീയും നിന്റെ പ്രിയതമനായ ഗബ്രിയും നിന്റെ വാലായിരുന്ന രസ്‌മിനും കൂടി വിളിച്ചപ്പോൾ നിങ്ങൾ ഓർത്തില്ല ഒരു ദിവസം എല്ലാം തിരിച്ചടിക്കുമെന്ന്. ഇന്നലെ നടന്ന തർക്കത്തിന്റെ സമയത്ത് സിജോയുടെ കൂടെ കൂടി നിന്നെ വലിച്ച് കീറാൻ ജിന്റോയ്ക്ക് കഴിയുമായിരുന്നു. പക്ഷെ അങ്ങേര് അത് ചെയ്തില്ല.
മാത്രമല്ല കള്ളക്കളിയിലൂടെയാണ് സുന്ദരിക്ക് പൊട്ട് തൊടീൽ നീ ജയിച്ചതെന്ന് ശ്രീതു പറഞ്ഞപ്പോഴും അങ്ങനെ പറയണ്ട… ഇതൊരു ഫൺ ടാസ്ക് അല്ലേ… എന്ന് പറഞ്ഞ് നിന്നെ സപ്പോർട്ട് ചെയ്തവനാണ് ജിന്റോ എന്നായിരുന്നു കുറിപ്പ്. ഹൗസിൽ നിലവിലുള്ള എട്ട് മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടുപേരാണ് ജിന്റോയും ജാസ്മിനും. ഇവർ രണ്ടുപേരും ടോപ്പ് ഫൈവിലുണ്ടാകുമെന്നതിൽ ഒരു സംശവും വേണ്ട. പതിമൂന്നാം ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിലും രണ്ടുപേരുമുണ്ട്.