News
ഡിഫറന്റ് ആര്‍ട്ട് സെന്ററിന് 1.8 കോടി രൂപ നല്‍കാന്‍ ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ
ഡിഫറന്റ് ആര്‍ട്ട് സെന്ററിന് 1.8 കോടി രൂപ നല്‍കാന്‍ ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ
ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 1.8 കോടി രൂപ നല്‍കാന്‍ ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ. കേരള സര്‍ക്കാരിന്റെ സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ പിന്തുണയോടുകൂടി തുടക്കം കുറിച്ച പ്രോജക്റ്റ് ആണ് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍. ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി ഹെഡുമായ കെ മാധവനും ഡിസ്‌നി സ്റ്റാര്‍ ഇന്ത്യയുടെ മറ്റ് പ്രതിനിധികളും ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ സന്ദര്‍ശിച്ച വേളയിലാണ് ഇക്കാര്യം അറിയിച്ചത്.
ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാട് മറ്റു ഭാരവാഹികളും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ ഇരുനൂറിലധികം കുട്ടികളോടൊപ്പം ഇവര്‍ സമയം ചിലവഴിക്കുകയും അവരുടെ കലാപരിപാടികള്‍ കാണുകയും വിശേഷങ്ങള്‍ ആരായുകയും ചെയ്തു. കൂടാതെ ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു.
ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ (ഡിഎസി) ഒരു കൂട്ടം കലാഅധിഷ്ഠിത പരിപാടികള്‍ (മാജിക്, മറ്റ് കലാരൂപങ്ങള്‍) പ്രത്യേക ശേഷിയുള്ളവരെ പഠിപ്പിക്കുന്ന കേന്ദ്രമാണ്. സെറിബ്രല്‍ പാള്‍സി, കാഴ്ച പരിമിതി, സംസാരം ശ്രവണ പരിമിതി, സ്‌പെക്ട്രം ഓട്ടിസം ഡിസോര്‍ഡര്‍, മറ്റ് ബൗദ്ധിക പരിമിതികള്‍ എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് (14 24വയസ്സ് വരെ) ഈ കേന്ദ്രം പരിശീലനം നല്‍കി വരുന്നു.