Connect with us

ജിന്റോ വേറെ ലെവൽ; ബിഗ് ബോസ്സിൽ വന്ന ശേഷം സംഭവിച്ചത്; ഇനി കളികൾ മാറിമറിയും….

Bigg Boss

ജിന്റോ വേറെ ലെവൽ; ബിഗ് ബോസ്സിൽ വന്ന ശേഷം സംഭവിച്ചത്; ഇനി കളികൾ മാറിമറിയും….

ജിന്റോ വേറെ ലെവൽ; ബിഗ് ബോസ്സിൽ വന്ന ശേഷം സംഭവിച്ചത്; ഇനി കളികൾ മാറിമറിയും….

ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ് ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ. ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചുകഴിഞ്ഞു. ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ആഴ്ചകൾ മാത്രം. മത്സരാർത്ഥികൾ എല്ലാം വാശിയേറിയ പോരാട്ടത്തിലാണ്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

ഈ സീസണിലെ ഏറ്റവും സ്‌ട്രോങ്ങ് ആയ മത്സരാര്‍ത്ഥികളിൽ ഒരാളാണ് ജിന്റോ. തുടക്കം മുതല്‍ സ്‌ട്രോങ്ങ് മത്സരാര്‍ത്ഥിയാണെന്ന പ്രേക്ഷകരും വിലയിരുത്തിയ വ്യക്തികൂടിയാണ്. ജിന്റോ വ്യക്തി ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടുമാണ് മുന്നേറിയിട്ടുള്ളത്. ബോഡി ബില്‍ഡര്‍ കൂടിയായ ജിന്റോയെ ബിഗ് ബോസ് വീടിനകത്തു വെച്ച് തന്നെ പലരും കളിയാക്കി.

നിറം നോക്കിയും രൂപം നോക്കിയും സഹ മത്സരാര്‍ത്ഥികളാല്‍ കളിയാക്കപ്പെട്ടപ്പോഴും ശക്തമായി തന്റെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്തിയ മത്സരാര്‍ത്ഥി തന്നെയാണ് ജിന്റോ. അതേസമയം ജിന്റോയ്‌ക്കെതിരെ നിരവധി ഹേറ്റ് ക്യാംപയിനുകളും സമാന്തരമായി നടന്നിട്ടുണ്ട്. അത് ഭാഷ ഉപയോഗിക്കുന്നതിലായാലും ഗെയിമില്‍ കൃത്രിമത്വം കാണിച്ചെന്ന് ആരോപിച്ചുമൊക്കെ ഈ നെഗറ്റീവ് വന്നിട്ടുണ്ട്.

ഇപ്പോഴിതാ ജിന്റോയെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ വന്ന ഒരു കുറിപ്പ് ശ്രദ്ധ നേടുന്നുണ്ട്. ബിഗ് ബോസിലൂടെ അറിയപ്പെടുകയു അംഗീകരിക്കപ്പെടുകയും ചെയ്യുകയാണ് ജിന്റോ. ഇത്രയൊക്കെ നേടിയിട്ടും എന്റെ നാട്ടില്‍ വെക്കാത്ത ഫ്‌ളെക്‌സ് ബിഗ്ബോസ് കണ്ട്, എന്നെ ഇഷ്ടപ്പെട്ടു നാട്ടില്‍ വെച്ചു എന്ന് ജിന്റോ തന്നെ പറഞ്ഞിരുന്നു. സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ച വ്യക്തിയാണ് ജിന്റോ. നിങ്ങളില്‍ ചിലര്‍ അയാളെ മണ്ടനെന്നോ നുണയാനെന്നോ മുദ്ര കുത്തിയാലും ജയിച്ചേ മടങ്ങൂ എന്ന അയാളുടെ ഇച്ഛാ ശക്തിയെ തോല്പിക്കാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ :-

‘ജിന്റോയുടെ സെല്ഫ് ടോക്ക്ലെ ഒന്ന് ആയിരുന്നു ഇത്രയൊക്കെ നേടിയിട്ടും എന്റെ നാട്ടില്‍ വെക്കാത്ത ഫ്‌ളെക്‌സ് ബിഗ്ബോസ് കണ്ടു എന്നെ ഇഷ്ടപ്പെട്ടു നാട്ടില്‍ വെച്ചു. ഇതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്.. ദൃശ്യ മാധ്യമം ജനങ്ങള്‍ക് ഇടയില്‍ ഉണ്ടാക്കുന്ന ഇൻഫ്ലുവെൻസ് അത്രമേല്‍ വലുതാണ്…മറ്റുള്ളവരാല്‍ തിരിച്ചു അറിയപെടുക അംഗീകരിക്കപെടുക എന്നത് വളരെ വലിയ കാര്യം ആണ്,’ജിന്റോ പറയുന്നു.

‘വളരെ അധികം ആത്മസമര്‍പ്പണം നടത്തി ആരോഗ്യം നോക്കി കഠിനമായ വ്യായാമമുറകളിലൂടെ ശരീരം ദൃഢമാക്കി ജിന്റോ മിസ്റ്റര്‍ സൗത്ത് ഇന്ത്യ, മിസ്റ്റര്‍ എറണാകുളം,, മിസ്റ്റര്‍ കേരള നേടി….ഇന്റര്‍നാഷണല്‍ ലെവലില്‍ തേര്‍ഡ് എത്തി…നമ്മളില്‍ എത്ര പേര് ശ്രദ്ധിച്ചു അത്…? ജിന്റോ യെ പോലെ എത്രയോ പേര് കാണും ഇങ്ങനെ,’

‘കഠിനധ്വാനത്തിലൂടെ സ്വന്തം വ്യക്തിത്വം ഉയര്‍ത്തി കാണിക്കാന്‍ ശ്രമിക്കുന്ന അനേകര്‍….സ്‌ട്രോക് വന്നു ശരീരം ചലിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള വ്യായാമം പരിശീലിപ്പിച്ചും ആലപ്പുഴ വള്ളം കളിക്കായ് വ്യായാമമുറ പരീശീലനം,പള്ളിയിലെ കുഞ്ഞുങ്ങളെ ഡാന്‍സ് പഠിപ്പിച്ചും തന്റെ കയ്യില്‍ ഉള്ള അറിവ് ജിന്റോ മറ്റുള്ളവര്‍ക്കായ് പകര്‍ന്നു….ജിന്റോ എന്ന വ്യക്തി സാമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു’.

More in Bigg Boss

Trending

Recent

To Top