ബിഗ് ബോസ്സിന്റെ കളികൾ പൊളിച്ച് കുതിച്ചുയർന്ന് ജിന്റോ; അവസാന നിമിഷം എല്ലാം മാറിമറിഞ്ഞു..!
By
ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലയിലേക്ക് ഇനി വെറും 3 ദിവസങ്ങളാണ് ബാക്കിയുള്ളത്. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ. ബിഗ് ബോസ് ഫൈനലിസ്റ്റിന് തിരഞ്ഞെടുക്കുന്നത് ഈ വരുന്ന ഞായറാഴ്ചയാണ്.
നിലവിൽ ജാസ്മിൻ, ജിന്റോ, അഭിഷേക്, അർജുൻ, ഋഷി, എന്നിവരാണ് ഹൗസിൽ അവശേഷിക്കുന്നത്. എന്നാൽ ഈ സീസണിലെ വിജയി ആരാണെന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജിന്റോ വിന്നറായേക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഇപ്പോഴിതാ ജിന്റോയെ കുറിച്ചുള്ള ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എന്തുകൊണ്ട് ജിന്റോ വിജയിക്കണമെന്ന് പറയുന്നതെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കുറിപ്പ്. എന്തുകൊണ്ട് ജിന്റോ… ബിഗ് ബോസ് എന്ന ഷോയുടെ നിലവാരം തന്നെ ഇല്ലാതാക്കിയ സീസണ്‍ 6.
ഒരു ക്വാളിറ്റിയും ഇല്ലാത്ത മത്സരാര്‍ഥികള്‍, പലരും പുറത്ത് നിന്ന് പ്രെഡിക്ഷന്‍ ലിസ്റ്റ് വെച്ച് കണ്ട് ഗെയിം പ്ലാന്‍ ചെയ്തു വന്നവര്‍, മോശം ഗെയിമുകളും ഒട്ടും എന്‍ഗേജ്ഡ് അല്ലാത്ത സീസണും. വെറുതെ ഒച്ച ഉണ്ടാകുന്നത് ആണ് ഗെയിം. വഴക്കും പ്രണയവും മാത്രമാണ് ഇവിടെ നില്‍ക്കാന്‍ ഉള്ള വഴി എന്ന് ചിന്തിച്ചു പുറത്തെ ജീവിതം മറന്നു ഒരു സ്‌നേഹവും ഇല്ലാതെ പരസ്പരം അഭിനയിച്ച് മത്സരിച്ച കുറെ വാഴകള്‍.
അപ്പോള്‍ ജിന്റോയോ എന്ന ചോദ്യത്തിന്.. ഒരിക്കലും ഒരു ബിഗ് ബോസ് വിന്നര്‍ ആകാന്‍ ഉള്ള യോഗ്യത ഒന്നും ഇല്ലാത്ത ഒരു പാവം മനുഷ്യന്‍. പലരും പഠിച്ചു വന്നു മത്സരിച്ചു അഭിനയിക്കുമ്പോള്‍ അവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ പ്രായം കൊണ്ടും ജനറേഷന്‍ ഗ്യാപ്പും കൊണ്ടും ഒരുപാട് വ്യത്യാസം ഉള്ള ജിന്റോ.
ജനങ്ങളുടെ മനസിലേക്ക് ജിന്റപ്പന്‍ ആയി മാറിയത് നിലനില്‍പ്പിന് വേണ്ടി അങ്ങേര് പറഞ്ഞ കൊച്ച് കൊച്ച് കള്ളങ്ങളും വിശപ്പ് അകറ്റാന്‍ വേണ്ടി ചെയ്ത ചെറിയ മോഷണങ്ങളും ഒരു മനുഷ്യനോടും മനസില്‍ ഒരു വൈരാഗ്യവും സൂക്ഷിക്കാതെ ഒരു പേഴ്‌സണല്‍ ഗൃഡ്ജും ഇല്ലാതെ ആദ്യ ആഴ്ച തന്നെ കൂടെ ഉണ്ടായിരുന്നവര്‍ മണ്ടന്‍ എന്ന് മുദ്ര കുത്തിയപ്പോള്‍,
കൂടെ ഇരുന്നു ആശ്വസിപ്പിക്കാനും ഗ്രൂപ്പ് കളിക്കാനും അങ്ങേരുടെ കൂടെ ആരെയും കാണാതെ വന്നപ്പോ എതിരെ വരുന്നവരെ കായികപരമായി എടുത്ത് എറിയാന്‍ ആരോഗ്യം ഉള്ള ആ മനുഷ്യന്‍ ക്യാമറ നോക്കി അമ്മയോട് അമ്മയുടെ മകന്‍ മണ്ടനല്ല എന്ന് ബാക്കി ആരും വിശ്വസിച്ചില്ലേലും അമ്മക്ക് അറിയാം എന്ന് പറഞ്ഞു കരഞ്ഞപ്പോള്‍ ഒരു ക്വാളിറ്റിയും ഇല്ലാത്ത കുറെ ആളുകള്‍ക്കിടയില്‍ എവിടെയോ ജനമനസ്സില്‍ ജിന്റോ കേറി കൂടി.
മത്സരം പഠിച്ചു വന്നവരും ടാസ്‌ക് ലെറ്റര്‍ വായിക്കുമ്പോള്‍ ലൂപ്പ് ഹോള്‍ കണ്ടെത്തി ജയിച്ചു കേറിയവരും ഒരുമിച്ച് ഗ്രൂപ്പ് ആയി കളിച്ചവരും തിരിച്ചു വീട്ടില്‍ എത്തിയിട്ടും ഇതിനൊന്നും ഉള്ള ബുദ്ധിയും ബോധവും ഇല്ലെന്ന് വീട്ടില്‍ ഉള്ളവര്‍ മുദ്ര കുത്തിയ ജിന്റോ ഇതാ അവസാനത്തെ ലാപ്പില്‍ മത്സരിച്ചു കൊണ്ട് ഇരിക്കുന്നു എന്നത് തന്നെയാണ് ജിന്റോയുടെ പവര്‍.
ഒരു സാധാരണക്കാരനെ പോലെ സംസാരിച്ചു, പെരുമാറി, ഓരോ ഗെയിം ജയിക്കുമ്പോഴും പള്ളിയുടെ ഒരു സിഗ്നേച്ചര്‍ ആക്ഷന്‍ ഇടാന്‍ വേണ്ടി കൂടെ നില്‍ക്കുന്നവരെ വിളിക്കുമ്പോള്‍ പലരും മാറി പോകുന്നത് കണ്ടിട്ടുണ്ട്. അപ്പോഴും നമ്മളെ പോലെ തന്നെ ചെറിയ വിജയങ്ങള്‍ ആഘോഷിക്കാനും തെറ്റുകള്‍ സംഭവിച്ചാല്‍ കാല് പിടിച്ചു മാപ്പ് പറയാനും ആ പാവത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല.
പലരും പല ഘട്ടത്തിലും ജിന്റോയുടെ വോട്ട് കണ്ട് അടുത്ത് സ്‌നേഹം കാണിച്ചപ്പോഴും ആ പാവം അത് സത്യം ആണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇപ്പോഴും അതെല്ലാം സത്യം ആണെന്ന് അങ്ങേര് വിശ്വസിക്കുന്നുമുണ്ട്. ജിന്റോയുടെ വിജയം ഇതിന് മുന്‍പത്തെ സീസണുകള്‍ ജയിച്ച അതിബുദ്ധിമാന്‍മാരുടെ ജയത്തിനുമപ്പുറം നമ്മളെ പോലെ സാധാരണക്കാരന്റെ ഒരു ജയം ആയിട്ട് ലോകം കാണും. പഠിച്ചു വന്നു കളിച്ചവര്‍ക്കും കൂട്ടുകൂടി കളിച്ചവര്‍ക്കും ഇടയില്‍ ഇതിലും വലുത് പുറത്തെ ജനം ആണെന്ന് തെളിയിച്ചു കൊണ്ട് ജിന്റോ എന്ന നമ്മടെ ജിന്റപ്പന്‍ അയാളുടെ യാത്ര തുടരുകയാണ്.
വീടിന്റെ ഉള്ളില്‍ അയാളെ വീഴ്ത്താന്‍ കൂടെ നിന്ന് ചിരിച്ചവര്‍ വരെ ഒരുക്കിയ വാരിക്കുഴിയില്‍ നിന്നും ഇതുവരെ എത്തിയ ജിന്റോക്ക് മറ്റൊരു ചതി പുറത്ത് സംഭവിച്ചില്ലെങ്കില്‍.. ഏഷ്യാനെറ്റും ഷോ ഡയറക്ടറും തങ്ങളുടെ സെലിബ്രിറ്റി വിന്നറിനെ തേടി പോയില്ല എങ്കില്‍ ഈ സീസണ്‍ അയാളുടെ പേരില്‍ അറിയപ്പെടും.. ജിന്റോ എന്ന ജിന്റപ്പന്‍… എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
