Connect with us

ജാസ്മിൻ നാലാം സ്ഥാനത്തേക്ക്; മുന്നിൽ ആ മൂന്ന് പേർ; കളികൾ മാറിമറിയുന്നു!!

Bigg Boss

ജാസ്മിൻ നാലാം സ്ഥാനത്തേക്ക്; മുന്നിൽ ആ മൂന്ന് പേർ; കളികൾ മാറിമറിയുന്നു!!

ജാസ്മിൻ നാലാം സ്ഥാനത്തേക്ക്; മുന്നിൽ ആ മൂന്ന് പേർ; കളികൾ മാറിമറിയുന്നു!!

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ. ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചുകഴിഞ്ഞു. ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ആഴ്ചകൾ മാത്രം.

നിലവിൽ ജാസ്മിൻ, ജിന്റോ, നോറ, അഭിഷേക്, സിജോ, അർജുൻ, ശ്രീതു, ഋഷി എന്നിവരാണ് ഹൗസിൽ അവശേഷിക്കുന്നത്. ഇതിൽ അഭിഷേക് ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ വിജയിച്ച് ഫൈനൽ ഉറപ്പിച്ച് കഴിഞ്ഞു. അവസാന പോരാട്ടം ജാസ്മിനും ജിന്റോയും അഭിഷേകും തമ്മിലായിരിക്കുമെന്ന പ്രവചനങ്ങൾ നടക്കുന്നുണ്ട്.

എന്നാൽ ജിന്റോ-അഭിഷേക്-അർജുൻ പോരാട്ടത്തിനായിരിക്കും ഫൈനൽ വേദിയാകുകയെന്ന് പറയുകയാണ് ഒരു ആരാധകൻ. ഫൈനലിലേക്ക് അടുക്കുന്തോറും ജാസ്മിൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണെന്നും മികച്ച പ്രകടനത്തിലൂടെ അർജുൻ വോട്ടിംഗിൽ മുന്നേറുകയാണെന്നുമാണ് ആരാധകൻ പറയുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജിന്റോ, അഭിഷേക്, അർജുൻ.. ഇവർ തമ്മിൽ ആവും ഇനി ഫൈനൽ പോരാട്ടം. ജാസ്മിൻ ജാഫർ അതിദയനീയമായി 4ആം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരിക്കുന്നു. പുറത്ത് സ്ട്രോങ് ആയ പി ആർ ടീം ഉണ്ടായിട്ടും അകത്ത് വീക്കെന്റ് ഡയറക്ടർ ഹാഫിസിന്റെ ശക്തമായ പിന്തുണ ഉണ്ടായിട്ടും ആ ഒരു അവസരം വേണ്ട രീതിയിൽ പ്രയോജനപെടുത്താൻ ജാസ്മിൻ ജാഫറിന് സാധിക്കുന്നില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അർജുൻ ഉറക്കത്തിൽ നിന്ന് ഒഴിഞ്ഞു മാറി, കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും, ജനങ്ങളെ എന്റർടെയിൻ ചെയ്യാനും ആരംഭിച്ചതോട് കൂടിയാണ് ജനപ്രീതിയിൽ അർജുൻ ജാസ്മിനെ മറികടന്നു മൂന്നോട്ടേക്ക് വരുന്നത്. ശ്രീതു ഒരുപക്ഷെ പുറത്താവുകയാണേൽ അർജുൻ വോട്ടിംഗിൽ ഇനിയും ഒരുപാട് മുന്നോട്ട് പോകും.

ഒരു ഇടവേളയ്ക്ക് ശേഷം സിജോ ശക്തമായ മത്സരം കഴിച്ചവെയ്ക്കാൻ ശ്രമിക്കുന്നുണ്ട്, എന്നാൽ ഇത് ഒന്നും തന്നെ പുറത്തെ തന്റെ വോട്ടിങ്ങിൽ പ്രതിഫലിപ്പിക്കാൻ സിജോയ്ക്കു സാധിക്കുന്നില്ല. പുറത്ത് വന്ന സായി ആരെ പിന്തുണയുകുമെന്നത് സിജോയ്ക്കും ജാസ്മിനും ഒരു പോലെ നെഞ്ച് ഇടിപ്പ് കൂട്ടുന്നതാണ്.

സായ് സിജോയ്ക്കു പിന്തുണ പ്രഖ്യാപിചാൽ ആദ്യമായിട് ആവും വോട്ടിങ്ങിന്റെ ആദ്യ അഴിച്ചകളിൽ രണ്ടാം സ്ഥാനത് നിന്ന ജാസ്മിൻ അഞ്ചാം സ്ഥാനത്തേക് കുപ്പ് കുത്തുന്നത്. ഇതു മനസിലാക്കി ഇനിയുള്ള ദിവസങ്ങളിൽ ഉണർന്നു കളിച്ചാൽ ജാസ്മിൻ നല്ലത്’, ആരാധകൻ കുറിപ്പിൽ പറഞ്ഞു.

More in Bigg Boss

Trending

Recent

To Top