Connect with us

ബിഗ് ബോസ്സിന്റെ കളികൾ പുറത്ത്; സായി പണപ്പെട്ടി എടുക്കാൻ ആ ഒരൊറ്റ കാരണം!

Bigg Boss

ബിഗ് ബോസ്സിന്റെ കളികൾ പുറത്ത്; സായി പണപ്പെട്ടി എടുക്കാൻ ആ ഒരൊറ്റ കാരണം!

ബിഗ് ബോസ്സിന്റെ കളികൾ പുറത്ത്; സായി പണപ്പെട്ടി എടുക്കാൻ ആ ഒരൊറ്റ കാരണം!

ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ് ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ. ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചുകഴിഞ്ഞു. അഭിഷേകാണ് വിജയിച്ചത്. 13 പോയിന്റാണ് അഭിഷേകിന് ലഭിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം വളരെ സംഭവബഹുലമായ നിമിഷങ്ങളായിരുന്നു ബിഗ് ബോസ് ഹൗസില്‍ നടന്നത്. രണ്ട് ആഴ്ച കൂടി ബാക്കി നില്‍ക്കെ വീട്ടില്‍ നിന്നും പണപ്പെട്ടിയും എടുത്ത് സായി കൃഷ്ണ പുറത്തായിരിക്കുകയാണ്. എല്ലാ സീസണിലും ഇതുപോലെ പണപ്പെട്ടി കൊടുക്കാറുണ്ടെങ്കിലും കഴിഞ്ഞ സീസണ്‍ മുതലാണ് അത് ഓരോരുത്തര്‍ എടുത്ത് തുടങ്ങിയത്.

ഈ സീസണില്‍ ആദ്യ പെട്ടി അഞ്ച് ലക്ഷത്തിന്റേതാണ് വന്നത്. അത് വന്ന് മിനുറ്റുകള്‍ക്കുള്ളില്‍ സായി എടുക്കുകയായിരുന്നു. ഇത്രയും പെട്ടെന്ന് പെട്ടിയുമെടുത്ത് സായി പുറത്തേക്ക് പോയത് മത്സരാര്‍ഥികളെ പോലും ഞെട്ടിച്ചു. സായിയ്ക്ക് ആവശ്യങ്ങള്‍ ഇല്ലാതിരുന്നിട്ടും അതെടുക്കാന്‍ റിഷി അടക്കമുള്ളവര്‍ കാത്തിരിക്കുകയായിരുന്നു. എന്നിട്ടും സായി എന്തിനിത് ചെയ്തു എന്ന ചോദ്യമാണ് ഉയരുന്നത്.

ഇപ്പോഴിതാ സായിയുടെ തീരുമാനം ഉചിതമായ ഒന്നായിരുന്നുവെന്ന് പറയുകയാണ് ഭാര്യ സ്നേഹ. സായിയുടെ യുട്യൂബ് ചാനലായ സീക്രട്ട് ഏജന്റെന്ന ഈ ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് പണപ്പെട്ടി ടാസ്ക്കിനെ കുറിച്ച് സ്നേഹ സംസാരിച്ചത്. ‘സായ് പണപ്പെട്ടിയെടുത്തത് നല്ല തീരുമാനമായി തോന്നി. ടോപ്പ് ഫൈവിൽ താൻ വരില്ലെന്ന തോന്നൽ കാരണമാകാം സായ് പെട്ടി എടുത്തത്.’

‘പണത്തിന് വേണ്ടിയല്ല സായ് പെട്ടി എടുത്തത്. അ‍ഞ്ച് ലക്ഷം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചിട്ടുമില്ല സായിക്ക്. പെട്ടി എടുത്തശേഷം സായ് നടത്തിയ സ്പീച്ച് കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. സായ് പണപ്പെട്ടി എടുത്തതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. പണപ്പെട്ടി എന്ത് ചെയ്യണമെന്നത് സായിയുടെ ഡിസിഷൻ.’ ‘ഞാൻ‌ അതിൽ ഇടം കോലിടാൻ പോകുന്നില്ല.

അഭിഷേക് റിഷിയെ പണപ്പെട്ടിയുടെ വിഷയത്തിൽ മാനിപ്പുലേറ്റ് ചെയ്യുന്നത് ഞാൻ കണ്ടിരുന്നു. പിന്നെ സായിയുടെ ബിഗ് ബോസ് ജീവിതം കഴിഞ്ഞല്ലോയെന്ന സങ്കടം എനിക്കുണ്ട്. സായ് നല്ലൊരു മനുഷ്യനായിയെന്ന് അറിഞ്ഞതിൽ സന്തോഷം. അതുപോലെ ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ വന്നതിൽ ഏറ്റവും മോശം കണ്ടസ്റ്റന്റന്റ് സായിയായിരുന്നുവെന്ന് ഞാൻ പലരും പറയുന്നത് കണ്ടു.’ ‘ഈ സീസൺ കുളമാക്കിയത് സായിയാണെന്നും കമന്റുകൾ കണ്ടിരുന്നു.

ടിക്കറ്റ് ടു ഫിനാലെയിലെ ഗെയിം നിങ്ങൾ കണ്ടതല്ലേ. പിന്നെ വിട്ടുകൊടുക്കുന്നതും ഒരു ഗെയിം തന്നെയല്ലേ. എല്ലാ സീസണുകളിലും വിട്ടുകൊടുത്ത് ഗെയിം കളിക്കാറില്ലെ ആളുകൾ. സായിയെ വെള്ളപൂശാൻ പറഞ്ഞതല്ല. സായ് ടോപ്പ് ഫൈവിൽ വരണമെന്നും കപ്പടിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു.’ എന്ന് കരുതി സായിയുടെ തീരുമാനത്തോട് എതിർപ്പില്ല. സായ് ഒരാൾ വിചാരിച്ചാൽ ഗെയിമുകൾ കുളമാകില്ല. മറ്റുള്ള വന്ന് ആ ലൂപ്പിൽ പെട്ടതിന് സായ് എന്ത് ചെയ്യണം?.

പിന്നെ സായിയുടെ ഉള്ളിലെ മനുഷ്യത്വം അറിയാവുന്നയാളാണ് ഞാൻ. ബിഗ് ബോസ് അല്ല ജീവിതത്തിന്റെ അവസാനം. ഇതിന് അപ്പുറവും ഒരു ലൈഫ് എനിക്കും സായിക്കുമുണ്ട്.’ ‘സായ് നന്മമരം കളിക്കുന്നുവെന്നൊക്കെ ആളുകൾ പറയുന്നത് അവരുടെ കാഴ്ചപ്പാടാണ്. പിന്നെ അടുത്തയാഴ്ച വീണ്ടും ഹൗസിലേക്ക് സായിക്ക് റീ എൻട്രിയുണ്ടല്ലോ. വയ്യാതെയും നന്നായി ഗെയിം കളിച്ചു സായ്’, എന്നാണ് സ്നേഹ പറഞ്ഞത്.

More in Bigg Boss

Trending

Recent

To Top