Malayalam Breaking News
തെറി വിളിക്കാൻ ഉള്ളവർ എന്നെ മാത്രംവിളിക്കുക; ഭാര്യയേയും പിള്ളേരെയും വിളിക്കുന്നത് നിർത്തുക!
തെറി വിളിക്കാൻ ഉള്ളവർ എന്നെ മാത്രംവിളിക്കുക; ഭാര്യയേയും പിള്ളേരെയും വിളിക്കുന്നത് നിർത്തുക!
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്ബോസ് ഷോ 2 മാസങ്ങൾ പിന്നിടുകയാണ്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായ രജിത് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സാബു കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. ഇതേ തുടര്‍ന്ന് താരത്തിന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായി.
ഇപ്പോഴിതാ തനിക്ക് ഇതൊന്നും ഒരു പ്രശ്നം അല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് സാബുമോന്. ബിഗ് ബോസ് രണ്ടാം ഭാഗത്തിന്റെ ഓരോ ദിവസം വിശകലനങ്ങള്‍ തുടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റില്‍ തെറി വിളിക്കാന്‍ ഉള്ളവര്‍ എന്നെ മാത്രം തെറി വിളിക്കുക. എന്റെ ഭാര്യയേയും പിള്ളേരെയും തെറി വിളിക്കുന്നത് നിര്‍ത്താനും സാബുമോന് പറയുന്നുണ്ട്. ഇനി അഥവാ അവരെ വിളിക്കണം എന്നുണ്ടെങ്കില്‍ ഒര്‍ജിനല്‍ ഐഡിയില്‍ നിന്ന് വിളിക്കാനും യുദ്ധം എങ്കില്‍ യുദ്ധം തന്നെയാണ്. എന്റെ മാമന് ആണ് മച്ചമ്ബി ആണ് കുഞ്ഞമ്മേടെ മാപ്പിള ആണ് എന്ന് പറഞ്ഞോണ്ട് പലരും വരും,
അവന്മാരെല്ലാം എനിക്ക് ഹൃദയം കൊണ്ട് അടുത്ത ആളുകള്‍ അല്ല. കൂട്ടുകാരെ നമ്മള് കോര്‍ത്ത കൈ അഴിയാതെ നോക്കണം, ചേര്‍ന്ന ഹൃത്താള ഗതി ഊര്‍ന്നു പോകാതെ നോക്കണം. രണ്ട് ദിവസത്തിനുശേഷം ആരംഭിക്കും ആദ്യം എല്ലാം ഒന്ന് കാണട്ടെയെന്നും സാബു പോസ്റ്റിലൂടെ പറയുന്നു. ഇതിന് മുന്‍പായി അയ്യപ്പനും കോശിയും എന്ന സിനിമയില്‍ സാബു അവതരിപ്പിച്ച കുട്ടമണിയുടെ ലുക്കില്‍ ഉള്ള ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയും ചിലര്‍ കമന്റുകളുമായി രംഗത്ത് വന്നിരുന്നു. നീ ഹിന്ദു ആണോയെന്നാണ് ചോദിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഇവര്‍ ചോദിക്കുന്നത്. എന്നാല്‍ ഞാന്‍ ഹിന്ദുവല്ല ഹിന്ദുസ്ഥാനി ആണെന്നാണ് സാബു നല്കുന്ന മറുപടി.
BIG BOSS MALAYALAM
