Malayalam
ബിഗ് ബോസ്സിൽ നിന്ന് പുറത്തുപോയ പവന് വമ്പൻ സർപ്രൈസ്..
ബിഗ് ബോസ്സിൽ നിന്ന് പുറത്തുപോയ പവന് വമ്പൻ സർപ്രൈസ്..
ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി വഴി മത്സരാർത്ഥിയായി എത്തുകയായിരുന്നു പവന്‍. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി ആരാധകരെ പവന് നേടിയെടുക്കാൻ കഴിഞ്ഞു. നടനും മോഡലും കൂടിയാണ് പവന്‍ ജിനോ തോമസ്
കോട്ടയമാണ് താരത്തിന്റെ സ്വദേശം. വീട്ടില്‍ അച്ഛന്‍ , അമ്മ, അനുജത്തി അനിയന്‍ അടങ്ങുന്നവരാണ് താരത്തിന്റെ കുടുംബം. തന്‍െറ ലോകം എന്ന് പറഞ്ഞാല്‍ അത് ഭാര്യയാണെന്നും, അവളുടെ ഒപ്പം ചെന്നൈയിലാണ് താന്‍ ഇപ്പോള്‍ താമസിക്കുന്നതെന്നും പവന്‍ വ്യക്തമാക്കിയിരുന്നു. എന്നല്‍ ഇപ്പോള്‍ തനിക്ക് ജോലിയൊന്നും ഇല്ല. എല്ലാ കാര്യങ്ങളും നോക്കുന്നത് ഭാര്യയാണ്. തന്നെക്കാളും മൂന്നു വയസ്സ് മൂത്ത ആളാണ് ലാവണ്യ എന്നും. അവളുടെ കാശ് കൊടുത്താണ് ഇവിടേക്ക് വരാനുള്ള ഡ്രെസുകളും മറ്റും വാങ്ങിയതെന്നും അവള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ബിഗ് ബോസിലേക്ക് വരില്ലായിരുന്നുവെന്നും അഭിമാനത്തോടെ പവന്‍ പറയുന്നു.
എന്നാല്‍ തന്റെ ആരാധകര്‍ക്ക് വന്‍ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് താരം. താന്‍ അഭിനയിച്ച ഏറ്റവും പുതിയ മലയാളം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് താരം തന്റെ സന്തോഷം പ്രകടിപ്പിച്ചത്.താരത്തിന്റെ പുതിയ ചിത്രം ആന്‍ മേരി പ്രൊഡക്ഷന്‍സ് ആണ നിര്‍മ്മിക്കുന്നത്. ജിനു സാവിയര്‍ ആണ് പ്രിസണ്‍ സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നതും ജിനു സാവിയര്‍ തന്നെയാണ്. സൂര്യ ദേവാണ്.
big boss 2
