TV Shows
6 വോട്ടുമായി വിജയിച്ച് അഡോണി; സൂര്യയോട് പ്രണയമാണെന്ന് പറയില്ല, ബഹുമാനമാണെന്ന് കൂടി മണിക്കുട്ടന്‍
6 വോട്ടുമായി വിജയിച്ച് അഡോണി; സൂര്യയോട് പ്രണയമാണെന്ന് പറയില്ല, ബഹുമാനമാണെന്ന് കൂടി മണിക്കുട്ടന്‍
ഹിന്‍ഡാല്‍കോ എവര്‍ലാസ്റ്റിങ് പേഴ്‌സണാലിറ്റിയായി ഒരാളെ തിരഞ്ഞെടുക്കാനായിരുന്നു ടാസ്‌ക് നല്‍കിയത്. ബിഗ് ബോസിനുള്ളില്‍ തുടക്കം മുതല്‍ ഒരേ സ്വഭാവം അകത്തും പുറത്തും നിലനിര്‍ത്തുന്നു എന്ന് നിങ്ങള്‍ക്ക് കരുതുന്ന ഒരാളെ തിരഞ്ഞെടുത്ത് ആ വ്യക്തിയെ ആംഗ്യഭാഷയില്‍ മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കണം.
സജ്‌ന തിരഞ്ഞെടുത്തത് മണിക്കുട്ടനെയാണ്. സൂര്യയെ ആണ് മണിക്കുട്ടന്‍ പറഞ്ഞത്. സായിയെയാണ് റംസാന്‍ തിരഞ്ഞെടുത്തത്. നോബിയെയാണ് അഡോണി തിരഞ്ഞെടുത്തത്. കിടിലം ഫിറോസാണ് ടാസ്‌കിന്റെ റൂള്‍സ് വായിച്ചത്.
അകത്തും പുറത്തും ഒരേപോലെയാണ് മണിക്കുട്ടനെ തനിക്ക് തോന്നുന്നതെന്നാണ് സജ്‌ന പറഞ്ഞു. ഇവിടെ വരുന്നതിന് മുന്‍പ് അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്ന് കൂടി സജ്‌ന പറഞ്ഞു. സൂര്യയോട് പ്രണയമാണെന്ന് പറയില്ല. ബഹുമാനമാണെന്ന് കൂടി മണിക്കുട്ടന്‍ സൂചിപ്പിച്ചു.
ഡിംപല്‍ തിരഞ്ഞെടുത്തത് സജ്‌നയെയാണ്. ഉള്ളിലുള്ളത് അതുപോലെ തന്നെ പറയുന്ന ആളാണെന്നാണ് ഡിംപല്‍ പറഞ്ഞത്. ഈ ഷോയെ ഏറെ രസകരമാക്കി മാറ്റുന്നത് നോബിയാണെന്നാണ് അഡോണി പറഞ്ഞത്. സ്‌നേഹത്തിന്‍ ഐഎസ്ഒ മാര്‍ക്കുള്ളയാളാണെന്നും ബിഗ് ബോസ് വീടിനെ എക്കോ ഫ്രണ്ട്‌ലി ആക്കുന്നത് നോബിയാണെന്നും പറഞ്ഞായിരുന്നു അഡോണി പറഞ്ഞത്.
നോബി തിരഞ്ഞെടുത്തതും അഡോണിയെയാണ്. ഒരു ചിരിയോടു കൂടി വീട്ടിലേക്ക് കയറി വന്നവനാണ് അഡോണി. ഈ 36 ദിവസം അവനതുപോലെ തന്നെയാണ്. ആര് വിളിച്ചാലും എന്ത് സംശയമുണ്ടെങ്കിലും അവനത് കൃത്യമായി പറഞ്ഞു തരും.
എന്റെ ഹീറോയാണെന്നും നോബി പറഞ്ഞു. ആറു പേരാണ് അഡോണിയെ തിരഞ്ഞെടുത്തത്. അങ്ങനെ ഹിന്‍ഡാല്‍കോ എവര്‍ലാസ്റ്റിങ് പേഴ്‌സണാലിറ്റിയായി വിജയിച്ചത് അഡോണിയാണെന്ന് ക്യാപ്റ്റന്‍ കിടിലം ഫിറോസ് പ്രഖ്യാപിച്ചു.
big boss
