Malayalam
മുളക് വിവാദം; പലരും അറിയാതെ പോയത്; ബിഗ് ബോസ്സിൽ അന്ന് സംഭവിച്ചത്! രജിത് കുമാറിന്റെ ആദ്യ വെളിപ്പെടുത്തൽ
മുളക് വിവാദം; പലരും അറിയാതെ പോയത്; ബിഗ് ബോസ്സിൽ അന്ന് സംഭവിച്ചത്! രജിത് കുമാറിന്റെ ആദ്യ വെളിപ്പെടുത്തൽ
ബിഗ് ബോസ് ഒന്നാം സീസണിന് ശേഷം വളരെ പ്രതീക്ഷയോടെയാണ് രണ്ടാം ഭാഗം എത്തിയത്. ഷോ തുടങ്ങി ആദ്യം മുതൽക്ക്ക് തന്നെ തുറന്ന കേട്ട പേരായിരുന്നു രജിത് കുമാറിന്റേത്. നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ ഡോ. രജത്കുമാര്‍ മലയാളികളുടെ മനസില്‍ വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ താടിയും മുടിയും വെട്ടി ഡൈ ചെയ്ത് പുത്തന്‍ ലുക്കിലെത്തിയ രജത്കുമാര്‍ വളരെ പെട്ടെന്ന് മലയാളികളുടെ പ്രിയപ്പെട്ട രജത് സാര്‍ ആവുകയായിരുന്നു. ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.
സഹമത്സരാര്‍ഥിയായിരുന്ന രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച പ്രശ്നത്തിലാണ് രജിത് ബിഗ് ബോസില്‍ നിന്നും പുറത്താവുന്നത്. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം രജിത് കാര്യമായി പുറത്ത് ഇറങ്ങിയിരുന്നില്ല. ഇപ്പോള്‍ അനൂപ് ആക്ഷന്‍ വ്ളോഗ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മുളക് തേച്ച പ്രശ്നത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ കൈവിരല്‍ ഒടിഞ്ഞതിന് ശേഷം രണ്ട് ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനെ കുറിച്ചും രജിത്ത് പറയുന്നു.
രജിത് കുമാറിന്റെ വാക്കുകളിലേക്ക്
‘അന്ന് ബിഗ് ബോസ് തന്ന ഒരു ടാസ്ക് ആയിരുന്നു സ്കൂള്‍ കുട്ടികള്‍ ആയി അഭിനയിക്കുക എന്നത്. അവിടെ വികൃതി അല്ലാതെ നല്ലത് കാണിക്കാന്‍ പറ്റില്ലല്ലോ. എന്റെ ബാഗിനുള്ളില്‍ ഒരു പച്ചമുളക്, ഒരു ബലൂണ്‍, ഒരു ബീറ്റ്റൂട്ട്, എന്നിവ ഞാന്‍ വികൃതി കാണിക്കാന്‍ കരുതി വെച്ചു. മൂന്ന് പീരിയഡ് ആണ് ഉണ്ടായിരുന്നത്. ദയ, ഫ്രുക്രു, സുജോ ആണ് ക്ലാസ് എടുക്കാന്‍ എത്തുന്നത്. വികൃതി കാണിക്കാന്‍ വേണ്ടി മാത്രമാണ് അന്ന് ഈ മൂന്ന് സാധനങ്ങള്‍ ബാഗില്വെച്ചതെന്നാണ് രജിത് കുമാര്‍ പറയുന്നത്.
ബിഗ് ബോസ് ഒരിക്കലും എഴുതി തയ്യാറാക്കിയ കഥയല്ല. അന്ന് നടന്ന സംഘര്‍ഷത്തില്‍ എന്റെ വിരല്‍ ഒടിഞ്ഞു. രണ്ട് സര്‍ജറിയാണ് അതിന് ശേഷം നടന്നത്. എന്റെ മുതുകത്ത് ആരോ ചവിട്ടി. ഇന്നും എനിക്ക് വേദനയുണ്ട്. ഞാന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. പക്ഷേ അപ്പോഴേക്കും പരാതി അവിടെ എത്തി. അത് പോലെ തന്നെയാണ് അന്ന് അസംബ്ലിയില്‍ നില്ക്കുന്ന സമയത്ത് ക്ലാസെടുക്കാന്‍ എത്തുന്ന അധ്യാപകരുടെ ചിത്രങ്ങള്‍ മോശമായി വരച്ചതിന് എനിക്ക് പഴി കേള്‍ക്കേണ്ടി വന്നു. താന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. പക്ഷേ അതും തന്റെ തലയില്‍ തന്നെ വന്നു.
തെറ്റ് ചെയ്യാതെയാണ് അന്ന് ഞാന്‍ ശിക്ഷിക്കപ്പെട്ടത്. പിന്നീട് ക്ലാസ്സ് തുടങ്ങിയപ്പോള്‍ എന്റെ അടുത്ത് ഒരു നിയോഗം പോലെ എനിക്കെതിരെ ഒരുപാട് പണി തന്ന രേഷ്മ എത്തി. ഇത്ര എന്നെ ദ്രോഹിച്ച അവള്‍ക്ക് ഞാന്‍ തിരിച്ച് പണി നല്കാന് തീരുമാനിച്ചു. അന്ന് അവളുടെ കണ്ണിന്റെ താഴെയാണ് മുളത് തേച്ചത്. ആ കുട്ടി തിരുമ്മിയതിന്റെ ഭാഗമായിട്ടാണ് കണ്ണില്‍ എത്തിയതെന്നും രജിത് കുമാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
നന്നായി ജീവിച്ച് നന്നായി മരിക്കാന്‍ സാധിക്കണം. ഗുരുത്വം നമ്മെ വലിയ ഉയരത്തില്‍ എത്തിക്കും. 21 ദിവസം ഒരു റൂമില്‍ പൂട്ടിയിട്ടാല്‍ ശരിക്കും നമ്മുടെ സ്വഭാവം പുറത്ത് വരും എന്നതാണ് ബിഗ് ബോസിന്റെ രഹസ്യം. എന്റെ ക്ഷമ കാരണം എനിക്ക് 70 ദിവസം ഒരേ പോലെ നില്ക്കാന് സാധിച്ചു. അവിടെ ആണ്, പെണ് വ്യത്യാസങ്ങള്‍ ഇല്ലെന്നും രജിത്ത് പറയുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതന് ശേഷം നിരവധി അഭിമുഖങ്ങള്‍ നടത്തിയിരുന്നെങ്കിലും രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച വിവാദത്തെ കുറിച്ച് ആദ്യമായാണ് പറയുന്നത്.
