Malayalam
ആണ്‍കുട്ടികള്‍ക്ക് കൂട്ടുകാരിയെ കിട്ടിയാല്‍ സ്‌നേഹം ഡിവൈഡ് ചെയ്യും; സമയമുണ്ടേല്‍ അവർ ഓണത്തിന് വരട്ടെ
ആണ്‍കുട്ടികള്‍ക്ക് കൂട്ടുകാരിയെ കിട്ടിയാല്‍ സ്‌നേഹം ഡിവൈഡ് ചെയ്യും; സമയമുണ്ടേല്‍ അവർ ഓണത്തിന് വരട്ടെ
മക്കള്‍ ഒരു ജീവിതം തുടങ്ങുമ്പോള്‍ അവരുടെ കുടുംബത്തിന് പ്രാധാന്യം കിട്ടുമെന്ന് മല്ലിക സുകുമാരൻ. ഓണത്തിന് എവിടെയാണ് മോനേയെന്ന് ചോദിക്കും. സമയമുണ്ടേല്‍ വരട്ടെയെന്ന് കരുതും. ഇത് സുകുവേട്ടന്റെ ട്രെയിനിംഗാണാണെന്നും നടി പറഞ്ഞു.
‘രണ്ട് ആണ്‍മക്കളാണ്, അവരുടെ കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ ചിലപ്പോ അമ്മയെ അന്വേഷിക്കാനോ കൂടെയിരിക്കാനോ കഴിഞ്ഞില്ലെന്ന് വരും. ആണ്‍കുട്ടികള്‍ക്ക് കൂട്ടുകാരിയെ കിട്ടിയാല്‍ സ്‌നേഹം ഡിവൈഡ് ചെയ്ത് പോവും. മക്കള്‍ ഒരു ജീവിതം തുടങ്ങുമ്പോള്‍ അവരുടെ കുടുംബത്തിന് പ്രാധാന്യം കിട്ടും.
അവരുടെ പരക്കംപാച്ചിലിനിടയില്‍ അവര്‍ വരുമ്പോള്‍ വരട്ടെ. ഓണത്തിന് എവിടെയാണ് മോനേയെന്ന് ചോദിക്കും. സമയമുണ്ടേല്‍ വരട്ടെയെന്ന് കരുതും. ഇത് സുകുവേട്ടന്റെ ട്രെയിനിംഗാണ്. തിരുവനന്തപുരം വിട്ട് കൊച്ചിയിലേക്ക് പറിച്ചുനടുന്നത് സാധിക്കില്ലെന്നും മല്ലിക സുകുമാരന്‍ പറയുന്നു.