Malayalam
സഹോദരിമാരുടെ വരവോട് കൂടി ബിഗ് ബോസ്സിലെ സമാധാനം നഷ്ട്ടപെട്ടു; വീണയ്ക്ക് കിടിലൻ മറുപടിയുമായി അമൃത സുരേഷ്!
സഹോദരിമാരുടെ വരവോട് കൂടി ബിഗ് ബോസ്സിലെ സമാധാനം നഷ്ട്ടപെട്ടു; വീണയ്ക്ക് കിടിലൻ മറുപടിയുമായി അമൃത സുരേഷ്!
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്ബോസ് ഷോ രണ്ടാം ഭാഗം കഴിഞ്ഞ ദിവസവുമായിരുന്നു അവസാനിപ്പിച്ചത്. കോവിഡ് 19 വ്യപകമായി തുടരുന്ന സാഹചര്യത്തിലായിരുന്നു ഷോ അവസാനിപ്പിച്ചത് മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ് ടുവിലെ ശക്തരായ മത്സരാർത്ഥികളായിരുന്നു സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. മറ്റു മത്സരാർഥികളായ ആര്യ, വീണ, ദയ, എലീന, ഫുക്രു, ഷാജി തുടങ്ങിയവരുമൊക്കെയായി വഴക്കിട്ടിരുന്ന ഇരുവരും രജിത്തിനൊപ്പമായിരുന്നു മിക്ക സമയവും.
എന്നാൽ താരങ്ങൾ എല്ലാവരും പുറത്തിറങ്ങിയതിന് പിന്നാലെ ബിഗ് ബോസ് വീട്ടിലെ സമാധാന അന്തരീക്ഷം നഷ്ടമായത് സഹോദരിമാരായ ഇരുവരുടെയും വരവോടെയാണെന്നും വീണ പറഞ്ഞിരുന്നു. കൂടാതെ അമൃത ക്രൂക്ക്ഡ് ആണെന്നും വീണ പറഞ്ഞു.
ഈ പരാമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ അമൃത. വീണയുടെ അഭിമുഖത്തിന്റെ പത്ര കട്ടിംഗിസിനൊപ്പമായാണ് അമൃത മറുപടി പോസ്റ്റ് ചെയ്തത്. ഈ മനോഹരിയായ സ്ത്രീയ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും എന്നായിരുന്നു അമൃതയുടെ മറുപടി. കിടിലന്‍ മറുപടിയാണ് അമൃത നല്‍കിയതെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളില്‍ ഇപ്പോഴും ചര്‍ച്ചകള്‍ സജീവമാകുകയാണ്.
big boss
