Malayalam
ആര്‍മി ഗ്രൂപ്പ് മാത്രമല്ല, രജിത്തിന്റെ പേരില്‍ പുതിയ ആപ്പ് കൂടി!
ആര്‍മി ഗ്രൂപ്പ് മാത്രമല്ല, രജിത്തിന്റെ പേരില്‍ പുതിയ ആപ്പ് കൂടി!
ബിഗ് ബോസ് രണ്ടിലെ മികച്ച മത്സരാര്ഥിയാണ് ഡോക്ടർ രജിത്ത് കുമാർ. വലിയ ആരാധക പിന്തുണയാണ് രജിത്ത് കുമാറിനുള്ളത്. ഷോ ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ കൂടുതലായി കേൾക്കുന്ന പേരാണ് ഇദ്ദേഹത്തിനെത്
നിലവില്‍ രജിത്ത് കുമാറിന്റെ പേരില്‍ നിരവധി ആര്‍മി ഗ്രൂപ്പുകളുണ്ട്. ഇപ്പോഴിതാ രജിത്തിന് പിന്തുണ നല്‍കാന്‍ പുതിയ ആപ്പും ഉണ്ടാക്കിയിരിക്കുകയാണ് ആര്‍മി ഗ്രുപ്പൂകാര്‍. ചിലർ വരുമ്പോൾ ചരിത്രം വഴിമാറും’ എന്ന ടാഗ് ലൈനിലൂടെയാണ് ആപ്പ് തുടങ്ങിയത്
ആർമി പേജുകളെപോലെ തന്നെയാണ് താരത്തിന്റെ പേരിൽ ഇറക്കിയിരിക്കുന്ന പുതിയ ആപ്പും. ഇതിലൂടെ താരത്തിന് എത്രത്തോളം ആരാധകർ ഉണ്ട് എന്നാണ് ഫാൻസ് സൂചിപ്പിക്കുന്നത്. താരത്തിന് വോട്ട് ചെയ്യാനും, രജിത് ഫാൻസിനു പരസ്പരം അഭിപ്രായങ്ങൾ പങ്ക് വയ്ക്കുന്നതിനുമുള്ള ആപ് കൂടിയാണിത്
ആൻഡ്രോയിഡ് ഫോണിൽ പ്ലെ സ്റ്റോർ വഴി ഈ അപ് ഇൻസ്റ്റാൾ ചെയ്യാം. രജിത്തിന്റെ പേഴ്സണൽ വിവരങ്ങളും, ചാറ്റ് ബോക്‌സും ഒപ്പം ഫോട്ടോസ്, ആർമി വീഡിയോസ്, മെംബേർസ് ട്രോൾസ്, ചർച്ചകൾ, ബീബി ക്വിസ്, ടെലിഗ്രാം, ഷെയർ ആപ് തുടങ്ങിയ ഓപ്‌ഷനുകൾ ആകും ഈ ആപ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ പ്രേക്ഷകർക്ക് കാണാൻ ആവുക. ഇപ്പോൾ തന്നെ നിരവധി ആളുകൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും താരത്തിന് വോട്ടുകൾ നൽകി തുടങ്ങുകയും ചെയ്തിട്ടുണ്ട്.
big boss 2