TV Shows
അവളുടെ ഇമേജ് നെഗറ്റീവ് ആയെന്ന് നമ്മള്‍ പറഞ്ഞത് മുതല്‍ വല്ലാത്ത ടെന്‍ഷനിലായിരുന്നു… ഇതു കൂടി കിട്ടിയപ്പോള്‍ കിട്ടിയ അവസരം എന്ന രീതിയിലാണ് അവള്‍ കരഞ്ഞത്; തുറന്ന് പറഞ്ഞ് ഷിജു
അവളുടെ ഇമേജ് നെഗറ്റീവ് ആയെന്ന് നമ്മള്‍ പറഞ്ഞത് മുതല്‍ വല്ലാത്ത ടെന്‍ഷനിലായിരുന്നു… ഇതു കൂടി കിട്ടിയപ്പോള്‍ കിട്ടിയ അവസരം എന്ന രീതിയിലാണ് അവള്‍ കരഞ്ഞത്; തുറന്ന് പറഞ്ഞ് ഷിജു
ബിഗ് ബോസ്സിൽ എന്‍റെ കഥ എന്ന സെഗ്മെന്‍റില്‍ കഴിഞ്ഞ ദിവസം അനുഭവം പറയാന്‍ എത്തിയത് ലച്ചുവായിരുന്നു. ഇത്തരത്തില്‍ ചെറുപ്പത്തില്‍ അടക്കം ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട അനുഭവം ലച്ചു പങ്കുവച്ചതോടെ ബിഗ്ബോസ് വീട്ടില്‍ ഞെട്ടലാണ് ഉണ്ടായത്.. ദേവുവിനേയും ലച്ചുവിന്റെ ജീവിത കഥ ആഴത്തില്‍ ബാധിച്ചു. തന്റെ മകള്‍ക്കും അതേ പ്രായമാണെന്നും അവളെ താന്‍ തനിച്ചാക്കിയിട്ടാണ് ഇങ്ങോട്ട് വന്നതെന്നുമാണ് ദേവു പ്രയാസപ്പെട്ടു. മനീഷയടക്കമുള്ളവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദേവുവിനെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല.
പിന്നാലെ താരത്തിന് പാനിക്ക് അറ്റാക്ക് സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് താരത്തെ എല്ലാവരും ചേര്‍ന്ന് ആശ്വസിപ്പിക്കാനും ശുശ്രീഷിക്കാനും ശ്രമിച്ചുവെങ്കിലും ദേവുവിന്‍റെ സ്ഥിതി മോശമായി. ഇതോടെ ദേവുവിന് വൈദ്യ സഹായം നല്‍കാന്‍ ബിഗ്ബോസ് നിര്‍ദേശിച്ചു.
എന്നാല്‍ ഇപ്പോഴിതാ ഇതെല്ലാം ദേവുവിന്റെ നാടകമായിരുന്നുവെന്ന് പറയുകയാണ് ഷിജു. ബിഗ് ബോസ് വീട്ടില്‍ ദേവുവിന്റെ അടുത്ത കൂട്ടുകാരില്‍ രണ്ട് പേരാണ് ഷിജുവും അഖില്‍ മാരാരും. ഇരുവരും ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ദേവു നടത്തിയ ഡ്രാമയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് ഷിജു പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ഇന്നത്തെ ദേവുവിന്റെ ഡ്രാമ കൊള്ളാമായിരുന്നല്ലേ? നമ്മളെ എല്ലാവരേയും അങ്ങ് ശശിയാക്കാമെന്ന് അവള്‍ വിചാരിച്ചു. എനിക്ക് രാവിലെ മുതല്‍ മനസിലായതാണ് ഇതേ പോലെ എന്തെങ്കിലും വരുമെന്ന്. കാരണം അവളുടെ ഇമേജ് നെഗറ്റീവ് ആയെന്ന് നമ്മള്‍ പറഞ്ഞത് മുതല്‍ അവള്‍ വല്ലാത്ത ടെന്‍ഷനിലായിരുന്നു. ഇതു കൂടി കിട്ടിയപ്പോള്‍ കിട്ടിയ അവസരം എന്ന രീതിയിലാണ് അവള്‍ കരഞ്ഞത്.
വിഷ്ണുവിനോട് ആ സമയം അവളുടെ അടുത്തേക്ക് പോവരുതെന്ന് പറഞ്ഞത് ഞാനാണ്. അവന്‍ പോകാന്‍ നിന്നതാണ്. ഞാന്‍ പറഞ്ഞു പോവരുത്, ഈ കിട്ടിയ അവസരത്തില്‍ അവള്‍ നിന്നെ നെഗറ്റീവ് ആക്കുമെന്ന്. അവള്‍ എന്തൊക്കെയാണ് വിളിച്ച് കൂവുകയെന്ന് അറിയില്ല. അതിനാല്‍ നീ പോകണ്ട എന്ന് പറഞ്ഞു. അവനെ അങ്ങോട്ട് പോകാതെ മാറ്റി നിര്‍ത്തിയതാണ് ഞാന്‍. അവളോട് ഞാന്‍ ഒരുപാട് പറഞ്ഞു. എന്നിട്ടും അവള്‍ മാറിയില്ല. എന്തു കണ്ടിട്ടാണ് അവള്‍ ഇതൊക്കെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. പ്രേക്ഷകര്‍ക്കിടയില്‍ വിഷ്ണുവിന് നെഗറ്റീവ് ഇമേജ് വരാന്‍ വേണ്ടിയാണ് ഇങ്ങനൊരു ഡ്രാമ കളിച്ചതെന്നാണ് ഷിജു അഖില്‍ മാരാരോട് പറയുന്നത്. കൂടെയുള്ളവര്‍ തന്നെ ദേവുവിനെതിരെ ഇങ്ങനൊരു ആരോപണം ഉന്നയിച്ചത് പ്രേക്ഷകരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
