Connect with us

എനിക്കെതിരെ വരുന്ന ട്രോളുകളെയും വിമര്‍ശനങ്ങളെയും കുറിച്ച് ഞങ്ങള്‍ വീട്ടില്‍ സംസാരിക്കാറുണ്ട്, ഭാര്യയുടെ പ്രതികരണം ഇങ്ങനെയാണ്!

Malayalam

എനിക്കെതിരെ വരുന്ന ട്രോളുകളെയും വിമര്‍ശനങ്ങളെയും കുറിച്ച് ഞങ്ങള്‍ വീട്ടില്‍ സംസാരിക്കാറുണ്ട്, ഭാര്യയുടെ പ്രതികരണം ഇങ്ങനെയാണ്!

എനിക്കെതിരെ വരുന്ന ട്രോളുകളെയും വിമര്‍ശനങ്ങളെയും കുറിച്ച് ഞങ്ങള്‍ വീട്ടില്‍ സംസാരിക്കാറുണ്ട്, ഭാര്യയുടെ പ്രതികരണം ഇങ്ങനെയാണ്!

മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ഭീമന്‍ രഘു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒട്ടനവധി വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ഭീമന്‍ രഘു, സമീപകാലത്ത് വലിയ തോതില്‍ ട്രോളുകള്‍ക്ക് പാത്രമാകുന്നുണ്ട്. ഇപ്പോഴിതാ ഇവയോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍. ട്രോളുകള്‍ കാരണം ഭയങ്കര റീച്ച് ആയെന്നും ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കാറില്ലെന്നും ഭീമന്‍ രഘു പറഞ്ഞു.

‘എനിക്കെതിരെ വരുന്ന ട്രോളുകളെയും വിമര്‍ശനങ്ങളെയും കുറിച്ച് ഞങ്ങള്‍ വീട്ടില്‍ സംസാരിക്കാറുണ്ട്. ചേട്ടനെ പറ്റി ഇങ്ങനെ ഒക്കെ കേട്ടിട്ട് കൊള്ളാം നല്ല രസമായിരിക്കുന്നു എന്ന് ഭാര്യ പറയും. എന്നെക്കുറിച്ച് ആദ്യമായാണ് ഇങ്ങനെ കേള്‍ക്കുന്നത്. ചേട്ടന്‍ ഇതെങ്ങനെ എടുക്കുന്നു എന്ന് അവള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. സന്തോഷകരമായിട്ടും കോമഡിയായിട്ടും മാത്രമെ എടുത്തുള്ളൂ എന്ന് പറയും. അല്ലാതെ മറുപടി കൊടുക്കാനൊന്നും ശ്രമിക്കാറില്ല. കൊടുത്തിട്ടുമില്ല.

പക്ഷേ ട്രോളുകള്‍ കാരണം ഭയങ്കര റീച്ച് ആയി. ഭീമന്‍ രഘു എന്ന പേര് പെട്ടന്നങ്ങ് വൈറല്‍ ആയി. ഇങ്ങനെ ഒന്നും ചെയ്യരുതെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. കാരണം എന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല. ഉള്ളകാര്യങ്ങള്‍ ഞാന്‍ തുറന്നു പറഞ്ഞു. ജനങ്ങള്‍ അത് പല രീതിയില്‍ എടുക്കും. അവരുടെ സംസ്‌കാരത്തില്‍ അവര്‍ ട്രോള്‍ ചെയ്യുന്നു. എന്റെ സംസ്‌കാരത്തിലൂടെ ഞാന്‍ പ്രതികരിക്കാതിരിക്കുന്നു’, എന്നാണ് ഭീമന്‍ രഘു പറഞ്ഞത്.

അടുത്തിടെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തിനിടെ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ആയിരുന്നു ഇത്. സംഭവം സംസാര വിഷയം ആയതിന് പിന്നാലെ മറുപടിയുമായി ഭീമന്‍ രഘു തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയോടുള്ള ബഹുമാനാര്‍ത്ഥം ആയിരുന്നു താനങ്ങനെ ചെയ്തത് എന്നായിരുന്നു നടന്റെ പ്രതികരണം.

More in Malayalam

Trending

Recent

To Top