Connect with us

നിങ്ങൾ സ്വകാര്യമായി സന്തോഷത്തിലാണെങ്കിൽ അത് സോഷ്യൽ‌ മീഡിയയിലൂടെ തെളിയിക്കേണ്ട കാര്യമില്ല; ഭാവന

Actress

നിങ്ങൾ സ്വകാര്യമായി സന്തോഷത്തിലാണെങ്കിൽ അത് സോഷ്യൽ‌ മീഡിയയിലൂടെ തെളിയിക്കേണ്ട കാര്യമില്ല; ഭാവന

നിങ്ങൾ സ്വകാര്യമായി സന്തോഷത്തിലാണെങ്കിൽ അത് സോഷ്യൽ‌ മീഡിയയിലൂടെ തെളിയിക്കേണ്ട കാര്യമില്ല; ഭാവന

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകർ ഏറെയാണ്.

മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകളായി മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. സോഷ്യൽ മീഡിയയിലും ഇപ്പോൾ നടി വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്.

വ്യക്തി ജീവിതത്തെക്കുറിച്ച് ഭാവന അധികം തുറന്ന് സംസാരിക്കാറില്ല. കന്നഡ സിനിമാ നിർമാതാവ് നവീനെയാണ് ഭാവന വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. നവീന്റെ പക്വവും മാന്യവുമായ പെരുമാറ്റമാണ് തനിക്ക് ഇഷ്‌ടപ്പെട്ടതെന്ന് നേരത്തെ ഭാവന പറഞ്ഞിട്ടുണ്ട്.

എന്നാൽ അടുത്ത കാലത്തായി ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല. അടുത്തിടെ ഒരു ഫോ‌ട്ടോ പങ്കുവെച്ചെങ്കിലും ഇത് പഴയ ഫോട്ടോയാണ്. മുമ്പും ഭർത്താവിനൊപ്പമുള്ള പഴയ ഫോട്ടോയായിരുന്നു ഭാവന പങ്കുവെച്ചിരുന്നത്. വിശേഷ ദിവസങ്ങളിലൊന്നും ഭാവന നവീനൊപ്പമുള്ള പുതിയ ഫോട്ടോകൾ പങ്കുവെക്കാറില്ല.

എന്നാൽ ഇപ്പോഴിതാ ഇത് എന്ത്കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോ​ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ആരാധകർ. ഈ ചോദ്യം പതിവായതോടെ പരോക്ഷമായ ഒരു മറുപടിയും താരം നൽകിയിട്ടുണ്ട്. നിങ്ങൾ സ്വകാര്യമായി സന്തോഷത്തിലാണെങ്കിൽ അത് സോഷ്യൽ‌ മീഡിയയിലൂടെ തെളിയിക്കേണ്ട കാര്യമില്ല, എന്നാണ് ഭാവന ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന വാചകം.

അടുത്തിടെ വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും ഭാവന സംസാരിച്ചിരുന്നു. വിവാഹ ശേഷവും അഭിനയ രം​ഗത്ത് തുടർന്നതിനെക്കുറിച്ചായിരുന്നു ബാവന പറഞ്ഞത്. കുറേ കാലം മുമ്പേ നായികമാരായിട്ട് തുടങ്ങി വെച്ച ഏർപ്പാടാണ് ഇതെന്ന് തോന്നുന്നു. മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ കുറേ പേർ ചെയ്തിട്ടുണ്ട്. അത് അവരുടെ ഇഷ്ടമാണ്.

അത് ഒരു പതിവായി. കല്യാണം കഴിഞ്ഞിട്ട് ആരും വിളിക്കാത്തതാണെന്ന് താൻ കരുതുന്നില്ല. ഭർത്താവായി സിനിമാ രം​ഗത്ത് നിന്നുള്ള ആൾ തന്നെ വേണം എന്നുണ്ടായിരുന്നു. വളരെ പക്വതയുള്ള, കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്ന, സാമ്പത്തികമുള്ള ആളെ വേണമെന്നുണ്ടായിരുന്നു. ജീവിച്ച് പോകാനുള്ള കന്നഡ പറയാൻ തനിക്ക് അറിയാം എന്നും ഭാവന പറഞ്ഞിരുന്നു.

2017ൽ പൃഥ്വിരാജ് സിനിമ ആദം ജോണിൽ അഭിനയിച്ചശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന. അഞ്ച് വർഷത്തോളം നടി മലയാള സിനിമ ചെയ്തിരുന്നില്ല. മനപൂർവം ഇടവേളയെടുത്തതാണെന്ന് പിന്നീട് ഭാവന പറയുകയും ചെയ്തിരുന്നു. ശേഷം 2023ൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ച് വന്നത്.

അതിനുശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട് ഭാവന. നടിയുടെ ഏറ്റവും ഒടുവിലെത്തിയത് ടൊിനോ തോമസ് നായകനായി എത്തിയ ചിത്രം നടികറായിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. അതേസമയം, ഷാജികൈലാസിന്റെ സംവിധാനത്തിൽ ഹണ്ട് എന്ന ചിത്രമാണ് ഭാവനയുടേതായി പുറത്തെത്താനുള്ള ചിത്രം.

ഭാവനയ്ക്ക് പുറമെ രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്. അജ്മൽ അമീർ, അനുമോഹൻ, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ഈ ചിത്രം നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ചിത്രം ഓ​ഗസ്റ്റ് ഒമ്പതിന് തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

More in Actress

Trending

Recent

To Top