Actress
രജിനി സാറിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്, ഒരു ഔട്ട് ആൻഡ് ഔട്ട് രജിനീകാന്ത് പടം; വേട്ടയ്യനെ കുറിച്ച് മഞ്ജു വാര്യർ
രജിനി സാറിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്, ഒരു ഔട്ട് ആൻഡ് ഔട്ട് രജിനീകാന്ത് പടം; വേട്ടയ്യനെ കുറിച്ച് മഞ്ജു വാര്യർ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മഞ്ജു തിരികെ വരണമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎൻട്രി. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്.
പതിനഞ്ച് വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂയാണ് മഞ്ജു വാര്യർ തതിരിച്ചു വരവ് നടത്തിയത്. ഇന്ന് തമിഴിലും മലയാളത്തിലുമായി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാണ് മഞ്ജു വാര്യർ. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം.
മലയാളത്തിന് പുറമേ തമിഴിലും സജീവമാണ് ഇപ്പോൾ മഞ്ജു. നിരവധി ആരാദകരും മഞ്ജുവിന് ഇന്ന് തമിഴകത്ത് ഉണ്ട്. സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന രജനികാന്ത് ചിത്രം വേട്ടയ്യനിലാണ് മഞഅജു പ്രധാന വേഷത്തിലെത്തുന്നത്.
ഇപ്പോഴിതാ ഈ ചിത്രത്തിെ കുറിച്ചും കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും പറയുകയാണ് മഞ്ജു വാര്യർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ചിത്രത്തിൽ രജിനിസാറിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. ചിത്രം ഒരു ഔട്ട് ആൻഡ് ഔട്ട് രജിനീകാന്ത് പടമാണ്. ജയ് ഭീം എന്ന നല്ലൊരു സിനിമ സംവിധാനം ചെയ്ത ജ്ഞാനവേൽ സാറാണ് സംവിധായകൻ. രജിനീകാന്ത് എന്ന വലിയ സ്റ്റാറിനൊപ്പം അഭിനയിക്കുന്നതുപോല തന്നെ അല്ലെങ്കിൽ അതിനേക്കാൾ എക്‌സൈറ്റ്‌മെന്റ് ജ്ഞാനവേൽ സാറിനൊപ്പം വർക്ക് ചെയ്യുമ്പോൾ ഉണ്ടായിരുന്നു.
കാരണം രസമുള്ള ഒരു സിനിമായിരിക്കുമല്ലോ. രജിനീകാന്ത് എന്ന സ്റ്റാർഡം പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിനോടൊപ്പം തന്നെ ജയ് ഭീം എന്ന സിനിമയിൽ നമ്മൾ കണ്ട ഒരു ക്വാളിറ്റി കൂടി ഉണ്ടാകും. ഇത് രണ്ടിന്റേയും ഗുണം സിനിമയ്ക്കുണ്ടാകുമെന്നാണ് കരുതുന്നത്.
സിനിമയുടെ റിലീസ് ഡേറ്റ് അറിയില്ല. ഒക്ടോബർ-നവംബർ മാസത്തിൽ റിലീസ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഷൂട്ടിങ് പൂർണമായും കഴിഞ്ഞു. ഡബ്ബിങ് കഴിഞ്ഞിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ് എന്നാണ് മഞ്ജു വാര്യർ പറയുന്നത്.
അതേസമയം, മഞ്ജുവിന്റെ ഫൂട്ടേജ് എന്ന മലയാള ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. ആഗസ്റ്റ് രണ്ടിനാണ് ഫൂട്ടേജ് റിലീസ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻറെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആണ് സൈജു ശ്രീധരൻ. ചിത്രത്തിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.