Connect with us

ഡിപ്രഷൻ വന്ന സമയത്ത് ആത്മ ഹത്യയ്ക്ക് ശ്രമിച്ചു, സ്ലീപ്പിംഗ് പിൽസ് കഴിച്ചു; എന്റെ അച്ഛനുണ്ടായിരുന്നുവെങ്കിൽ ഞാൻ ശരിക്കും ആ ത്മഹത്യ ചെയ്‌തേനെ; ആര്യ

Actress

ഡിപ്രഷൻ വന്ന സമയത്ത് ആത്മ ഹത്യയ്ക്ക് ശ്രമിച്ചു, സ്ലീപ്പിംഗ് പിൽസ് കഴിച്ചു; എന്റെ അച്ഛനുണ്ടായിരുന്നുവെങ്കിൽ ഞാൻ ശരിക്കും ആ ത്മഹത്യ ചെയ്‌തേനെ; ആര്യ

ഡിപ്രഷൻ വന്ന സമയത്ത് ആത്മ ഹത്യയ്ക്ക് ശ്രമിച്ചു, സ്ലീപ്പിംഗ് പിൽസ് കഴിച്ചു; എന്റെ അച്ഛനുണ്ടായിരുന്നുവെങ്കിൽ ഞാൻ ശരിക്കും ആ ത്മഹത്യ ചെയ്‌തേനെ; ആര്യ

മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളായി മാറാൻ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു.

ഇതിനിടെയാണ് ബിഗ് ബോസിലെത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പലപ്പോഴായി ആര്യ തുറന്ന് പറഞ്ഞിട്ടുണ്ട്.

ബി​ഗ് ബോസിന് പിന്നാലെ താൻ വിഷാദ രോഗിയായി മാറിയതിനെക്കുറിച്ച് മുമ്പ് ആര്യ പറഞ്ഞിരുന്നു. പ്രണയ തകർച്ചയായിരുന്നു ആര്യയെ ഡിപ്രഷനിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന ആ ത്മഹത്യാ ചിന്തയെക്കുറിച്ചും അതിൽ നിന്നും താൻ പുറത്ത് വന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ആര്യ.

ഡിപ്ര ഷൻ വന്ന സമയത്ത് ആ ത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. സ്ലീപ്പിംഗ് പിൽസ് കഴിച്ചു. ആ ത്മഹത്യാ ചിന്തയായിരുന്നു. അതിൽ നിന്നും എന്നെ പുറത്തേക്ക് കൊണ്ടു വന്നത് മകളാണ്. അത്രയും വേദനയിൽ നിൽക്കുമ്പോൾ എങ്ങനെ ഇതിൽ നിന്നും പുറത്തു കടക്കാം, ഈ വേദന എങ്ങനെ കളയാം എന്നുള്ളത് മാത്രമേ ചിന്തിക്കൂ. അപ്പോൾ ച ത്തു കളയാം എന്ന ഓപ്ഷനേ മുന്നിൽ കാണൂ. ലോക്ക്ഡൗണിന്റെ സമയത്താണ് ഞാനീ അവസ്ഥയിലാകുന്നത്. സംസാരിക്കാൻ ആരുമില്ല. എല്ലാവരും വീടുകളിലാണ്.

അങ്ങനെ ഇരിക്കുന്ന സമയത്ത് ഞാൻ കാണുന്നത് എന്റെ കുഞ്ഞിനെ മാത്രമാണ്. അങ്ങനെയിരിക്കെ ഏതോ ഒരു പോയന്റിൽ തോന്നി, കുട്ടിയെ എന്ത് ചെയ്യും? എന്റെ അച്ഛനില്ല. അച്ഛനുണ്ടായിരുന്നുവെങ്കിൽ ഞാൻ ആ ത്മഹത്യ ചെയ്‌തേനെ. ഒരാൾ അവിടെയുണ്ടല്ലോ എന്ന തോന്നൽ ഉണ്ടായേനെ. പക്ഷെ ഇവിടെ അച്ഛനില്ല. ഞാൻ, അമ്മ, അനിയത്തി, എന്റെ കുഞ്ഞ്. അവർക്കൊരു സപ്പോർട്ട് സിസ്റ്റം ഞാനാണ്. ഞാൻ പോയാൽ അവരെന്ത് ചെയ്യും? എന്റെ കുഞ്ഞ് എന്ത് ചെയ്യും?

കുഞ്ഞിനെ അവളുടെ അച്ഛൻ പൊന്നു പോലെ നോക്കും. അതെനിക്ക് അറിയാം. എന്നാൽ പോലും നാളെ അവളോട് എല്ലാരും ചോദിക്കില്ലേ പ്രണയ നൈരാശ്യം കാരണം അമ്മ ആ ത്മഹത്യ ചെയ്തതല്ലേ എന്ന്. അങ്ങനെ കുറേ ചിന്തകൾ വന്നു. പിന്നെ ഞാൻ സംസാരിക്കാൻ തുടങ്ങി. സുഹൃത്തുക്കളോട് സംസാരിച്ചു. പിന്നെ അവർ എന്നെ സഹായിച്ചു. സുഹൃത്തുക്കളും അമ്മയും സഹോദരിയുമൊക്കെ സഹായിച്ചു. സംസാരിക്കാൻ തുടങ്ങിയതോടെയാണ് തിരികെ ട്രാക്കിലേക്ക് വന്നത്. അവരൊക്കെ ചേർന്നാണ് എന്നെ തിരിച്ചു കൊണ്ടു വന്നത്.

ഞാൻ ഭയങ്കര ഇമോഷണലായ വ്യക്തിയാണ്. ഇത്രയും മോശം ബ്രേക്കപ്പ് സർവൈസ് ചെയ്തു, തകർന്ന ദാമ്പത്യ ജീവിതം സർവൈസ് ചെയ്തു, അച്ഛന്റെ മരണം സർവൈവസ് ചെയ്തു. ഇതൊക്കെ കൊണ്ടാകും ആളുകൾ എന്നെ ബോൾഡ് എന്ന് വിളിക്കുന്നത്. സത്യത്തിൽ ഞാൻ ഭയങ്കര ഇമോഷണലാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ വിഷമം തോന്നും. എന്നാൽ എന്നെ സന്തോഷിപ്പിക്കാനും ഭയങ്കര എളുപ്പമാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ ഞാൻ സന്തോഷം കണ്ടെത്തും എന്നും ആര്യ പറഞ്ഞു.

അതേസമയം, വിവാഹമോചിത ആയതിന് ശേഷം മകൾ റോയയുടെ കൂടെ സിംഗിൾ മദറായി കഴിയുകയായിരുന്നു ആര്യ. സ്‌കൂളിൽ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒൻപതിൽ പഠിക്കുമ്പോൾ തന്നെ ആര്യരോഹിത് എന്നീ പേരുകൾ ചേർത്ത് ജനിക്കാൻ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.

രോഹിത്തുമായി ഇന്നും എന്നും നല്ല സൗഹൃദം ഉണ്ടാവുമെന്ന് തന്നെയാണ് ആര്യ പറയാറുള്ളത്. വേർപിരിഞ്ഞെങ്കിലും എന്ത് ആവശ്യത്തിനും ഏത് പാതിരാത്രിയ്ക്കും വിളിക്കാവുന്ന സൗഹൃദം ഇപ്പോഴും രോഹിത്തുമായിട്ടുണ്ട്. അങ്ങനൊരു ഉറപ്പ് അദ്ദേഹം തനിക്ക് നൽകിയിട്ടുമുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ആര്യ വ്യക്തമാക്കി.

More in Actress

Trending