Social Media
നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ഭാവന;വൈറലായി ചിത്രം!
നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ഭാവന;വൈറലായി ചിത്രം!
By
മലയാള സിനിമ ഒരുകാലത്ത് അടക്കി ഭരിച്ച താരമാണ് ഭാവന.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭച്ചിരുന്നത്.മലയാള സിനിമയുടെ പ്രിയ നടികൂടെയാണ് ഭാവന.ഒരുകാലത്ത് താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെ വലിയ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്.വിവാഹശേഷം താരം കണ്ണടയുടെ താരമായി മാറുകയായിരുന്നു.ബാംഗ്ലൂരിലാണ് നടി നവീനുമായി താമസമാക്കിയത്.വിവാഹ ശേഷം താരം സിനിമയിൽ നിന്നും ഒരിടവേള എടുക്കുകയായിരുന്നു എങ്കിൽ പോലും സോഷ്യൽ മീഡിയ വഴി താരം ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.താരത്തിന്റെ പുതിയ വേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.ഇപ്പോഴിതാ നവീനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.താരം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തതും.
താരത്തിപ്പം ചിത്രം പങ്കുവെക്കുമ്പോൾ വളരെ പ്രണയപൂർവമായിരിക്കും നടി ക്യാപ്ഷൻ നൽകാറുള്ളത് ഇപ്പോഴിതാ അങ്ങനെ ഒന്നാണ് എവിടെയുമുള്ളത്. ഒപ്പം ചിത്രത്തിന് താഴെയായി നടി കുറിച്ച വാക്കുകളും ശ്രദ്ധേയമായി മാറിയിരുന്നു. നിങ്ങള്‍ക്കും ചുറ്റും മാജിക്കും സ്‌നേഹവും ഉണ്ട് എന്നാണ് നടി കുറിച്ചത്. ഒപ്പം തന്നെ #LoveOfMyLife, #MineForever എന്നീ ഹാഷ്ടാഗുകളും നടി കുറിച്ചിരുന്നു. നിരവധി പേരാണ് ഭാവനയുടെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരി 22നായിരുന്നു ഭാവനയും നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീനും തമ്മിലുളള വിവാഹം നടന്നത്. അതേസമയം കന്നഡത്തില്‍ 96ന്റെ റീമേക്കായ 99 എന്ന ചിത്രമാണ് ഭാവനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലാണ് നടി സാന്‍ഡല്‍വുഡില്‍ കൂടൂതലായി അഭിനയിച്ചിരിക്കുന്നത്. കന്നഡത്തിലും നിരവധി ആരാധകരുളള താരമാണ് ഭാവന.തുടക്കം മുതലേ പല ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് ഭാവന താരത്തിന്റെ മറ്റ് ഭാഷകളിലെ ചിത്രങ്ങളിലെല്ലാം തന്നെ സൂപ്പർ താരങ്ങളുടെ ഒപ്പമായിരുന്നു.
bhavana talk about her husband
