Connect with us

പൃഥ്വി നടനും സംവിധായകനും നിർമാതാവും മാത്രമല്ല; പൃഥ്വിരാജിന് സുപ്രിയയുടെ പിറന്നാളാശംസ വൈറൽ!

Social Media

പൃഥ്വി നടനും സംവിധായകനും നിർമാതാവും മാത്രമല്ല; പൃഥ്വിരാജിന് സുപ്രിയയുടെ പിറന്നാളാശംസ വൈറൽ!

പൃഥ്വി നടനും സംവിധായകനും നിർമാതാവും മാത്രമല്ല; പൃഥ്വിരാജിന് സുപ്രിയയുടെ പിറന്നാളാശംസ വൈറൽ!

മലയാളത്തിൽ ഏറെ മുന്നിട്ടു നിൽക്കുന്ന താരമാണ് പൃഥ്വിരാജ്.പൃഥ്വിരാജ് സുകുമാരന്റെ പിറന്നാളാണ് ഒക്ടോബര്‍ 16 ന്. വളരെ പെട്ടന്നായിരുന്നു പൃഥ്വിരാജിന്റെ സിനിമ വളർച്ച.അതിനൊക്കെ തന്നെയും മലയാളികൾ സാക്ഷിയാണ്.മലയാള സിനിമ ലോകത്തിനു ഇപ്പോൾ മാതൃകയാക്കേണ്ട ഒരു താരം കൂടെയാണ് പൃഥ്വി ഇപ്പോൾ അങ്ങനെ തന്നെയാണ് നടക്കുന്നതും.നന്ദനം എന്ന ചിത്രത്തിലൂടെ വന്ന ആ ചെറുക്കനാണ് ഇപ്പോൾ സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർ ആഘോഷമാകുകയാണ്.താരം ഇപ്പോൾ വളരെ ഏറെ മുന്നിൽ ആണ് നിൽക്കുന്നത് ഇപ്പോഴിതാ താരത്തിന്റെ പിറന്നാളാഘോഷത്തിനായി സിനിമ ലോകം ഒന്നടങ്കം ഒരുമിച്ചെത്തിരിക്കുകയാണ്.പിറന്നാളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

ഓരോ ആരാധകരും താരത്തിന്റെ മാസ്സ് രംഗങ്ങൾ ഒക്കെ കോർത്ത വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഫാൻപേജിലൂടെ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.പിറന്നാള്‍ ദിനത്തില്‍ നടക്കാനിരിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. ഷാജി കൈലാസുമായുള്ള സിനിമയായിരിക്കുമോ അതോ മെമ്മറീസിന്റെ രണ്ടാം ഭാഗമാണോ പ്രഖ്യാപനമെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.ബിരുദ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചായിരുന്നു പൃഥ്വിരാജ് സിനിമയില്‍ അരങ്ങേറിയത്. അമ്മയായിരുന്നു തന്റെ തീരുമാനത്തിന് കൂട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നന്ദനമെന്ന ചിത്രത്തിലൂടെ അരങ്ങേറിയ പൃഥ്വിരാജിന്റെ സിനിമാജീവിതം ആടുജീവിതത്തിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍. അടുത്തിടെയായിരുന്നു താരം സിനിമയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഭാവിയില്‍ ഏതൊക്കെ മേഖലകളില്‍ താന്‍ തിളങ്ങുമെന്നതിനെക്കുറിച്ചും താരപുത്രന്‍ കൃത്യമായി വ്യക്തമാക്കിയിരുന്നു. ആ മോഹങ്ങളെല്ലാം ഒന്നൊന്നായി സാക്ഷാത്ക്കരിച്ചാണ് മുന്നേറുന്നത്. പൃഥ്വിക്ക് പിറന്നാളാശംസ നേര്‍ന്ന് സുപ്രിയയും എത്തിയിട്ടുണ്ട്.

പൃഥ്വിരാജിന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് സുപ്രിയ മേനോന്‍ നല്‍കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുമായി താരമെത്തിയപ്പോള്‍ ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നയനിലൂടെയായിരുന്നു ഇരുവരും ആദ്യം എത്തിയത്. നിര്‍മ്മാതാവും സംവിധായകനുമായി പൃഥ്വി തിളങ്ങിയ വര്‍ഷമാണ് കടന്നുപോയത്. നയന്റെ നിര്‍മ്മാണവും ലൂസിഫറെന്ന ബ്ലോക്ക് ബസ്റ്ററിന്റെ സംവിധാനവും ആടുജീവിത്തിലെ അഭിനയത്തിലും എത്തിനില്‍ക്കുകയാണ് പൃഥ്വിയുടെ സിനിമാജീവിതം.ഇതൊക്കെ സംഭവിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇതിനെല്ലാം പുറമെയായി പൃഥ്വിക്കൊപ്പം മനോഹരമായ കുറേ നിമിഷങ്ങള്‍ പങ്കിടാന്‍ തനിക്കും അംലകൃതയ്ക്കും കഴിഞ്ഞു. മുന്‍വര്‍ഷത്തിലേതിനേക്കാള്‍ കൂടുതല്‍ സമയം ഈ വര്‍ഷം ലഭിച്ചിരുന്നു. നടനും സംവിധായകനും നിര്‍മ്മാതാവും മാത്രമല്ല അല്ലിയുടെ പ്രിയപ്പെട്ട ഡാഡ കൂടിയാണ് പൃഥ്വിയെന്നും സുപ്രിയ മേനോന്‍ കുറിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സുപ്രിയ പൃഥ്വിക്ക് പിറന്നാളാശംസ നേര്‍ന്നത്.പൃഥ്വിരാജിന് ആശംസ നേര്‍ന്ന് സിനിമാലോകവും ആരാധകരും ഒരുപോലെ രംഗത്തെത്തിയിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്.

ഹാപ്പി ബര്‍ത് ഡേ ബ്രദര്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ ആശംസ ഇങ്ങനെ ആയിരുന്നു.ഒപ്പം തന്നെ പൃഥ്വിയും ,പൂര്ണിമായും,ഇന്ദ്രജിത്തും.കൂടെ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്.താര കുടുബത്തിൽ നിന്നും താരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നതൊക്കെയും എന്ന് വേണം പറയാൻ.ഇന്ദ്രജിത്തും പൃഥിക്ക് ആശംസ നേർന്ന് എത്തിയിട്ടുണ്ട് താരത്തിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഇന്ദ്രജിത് പോസ്റ്റ് ചെയ്തിട്ടുള്ളത്.കൂടാതെ മലയാള സിനിമയിൽ യുവ നടൻ ടോവിനോ തോമസും താരത്തിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്.സിനിമ ലോകത്തിന്റെ ആശംസകൾ എല്ലാം തന്നെ പെട്ടന്നാണ് വൈറലായി കൊണ്ടിരിക്കുന്നത്.സോഷ്യൽ മീഡിയയും സിനിമ ലോകവും ഇപ്പോഴും ഒരു വലിയ സർപ്രൈസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

supriya menon talk about prithviraj

More in Social Media

Trending