Connect with us

മുൻകൂറായി ഭാവനയ്ക്ക് വിവാഹ വാർഷികാശംസകളുമായി ആരാധകർ; കമന്റിട്ടവർക്കെല്ലാം മറുപടി നൽകി നടി; ഇത് സ്വപ്നമാണോയെന്ന് കമന്റുകൾ

Actress

മുൻകൂറായി ഭാവനയ്ക്ക് വിവാഹ വാർഷികാശംസകളുമായി ആരാധകർ; കമന്റിട്ടവർക്കെല്ലാം മറുപടി നൽകി നടി; ഇത് സ്വപ്നമാണോയെന്ന് കമന്റുകൾ

മുൻകൂറായി ഭാവനയ്ക്ക് വിവാഹ വാർഷികാശംസകളുമായി ആരാധകർ; കമന്റിട്ടവർക്കെല്ലാം മറുപടി നൽകി നടി; ഇത് സ്വപ്നമാണോയെന്ന് കമന്റുകൾ

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകർ ഏറെയാണ്.

മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകളായി മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. സോഷ്യൽ മീഡിയയിലും ഇപ്പോൾ നടി വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്.

ഇതെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയും നിരവധി പേർ കമന്റുകൾ രേഖപ്പെടുത്താറുമുണ്ട്. കമന്റ് ഇട്ടവർക്കൊക്കെ താരം മറുപടിയും നൽകിയിട്ടുണ്ട്. അതേ സമയം മുൻകൂറായി താരത്തിന് വിവാഹം വാർഷികം ആശംസിച്ചവരും ഉണ്ട്. 2018 ജനുവരി 22 നാണ് ഭാവനയുടെ വിവാഹം കഴിഞ്ഞത്.. അടുത്തിടെ ഭർത്താവ് നവീനൊപ്പമുള്ള വീഡിയോ താരം പങ്കുവെച്ചിരുന്നു.

20 വർഷം നീണ്ട സിനിമ ജീവിതത്തെക്കുറിച്ചും ഭാവന പറഞ്ഞിരുന്നു. ഒരു മിക്സഡ് ഇമോഷനാണ്. സന്തോഷിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.
സങ്കടപ്പെടുത്തിയ നിമിഷങ്ങൾ‌ ഉണ്ടായിട്ടുണ്ട് കുറെ കാര്യങ്ങൾ‌ പഠിച്ചിട്ടുണ്ട് കുറെ കാര്യങ്ങൾ‌ മറന്നിട്ടുണ്ട് ഇതെല്ലാം ചേർന്നുള്ള മിക്സ് ആയിരുന്നു 20 വർഷം എന്നാണ് താരം പറഞ്ഞത്.

എല്ലാം നേടി ഞാൻ ഭയങ്കര സന്തോഷത്തിലാണ് എന്ന് എനിക്ക് ഒരിക്കലും പറയാൻ പറ്റില്ല. നൂറ് ശതമാനം സംതൃപ്തി എനിക്ക് തോന്നിയിട്ടില്ല, ഇനിയും ഏറെ ചെയ്യണമെന്നതോന്നലാണ് തനിക്കുള്ളതെന്നും താരം പറഞ്ഞിരുന്നു. പണ്ടൊക്കെ ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്കുള്ള ഓട്ടമായിരുന്നു പക്ഷേ ഇന്ന് ആസ്വദിച്ചുകൊണ്ടാണ് ആ പ്രോസസ് ചെയ്യുന്നതെന്നും നടി പറഞ്ഞിരുന്നത്.

എന്നാൽ കമന്റ് ബോക്സ് ഓഫ് ചെയ്യാൻ നടി മറന്ന് പോയോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. നടിയുടെ ചിത്രത്തിന് കമന്റ് ചെയ്യാൻ പറ്റിയതോടെ ഇതെന്താ സ്വപ്നം വല്ലതുമാണോ എന്നാണ് പലരും ചോദിച്ചത്. എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം കമന്റ് ബോക്സ് ഓഫ് ആക്കുകയും ചെയ്തു. നടി കാവ്യാ മാധവനും ഇത് പോലെയാണെന്നും നടിയുടെ പോസ്റ്റിന് കമന്റ് ചെയ്യാൻ സാധിക്കാറില്ലെന്നും വല്ലപ്പോഴും മാത്രമാണ് ഇത്തരത്തിൽ അവസരം ലഭിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു. ‌

അടുത്തിടെ നവീനിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്റെ മൂന്നാമത്തെ കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീൻ. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. സംസാരിച്ച് സുഹൃത്തുക്കളായി. കൊച്ചിയിൽ സിനിമയുടെ കാര്യം സംസാരിക്കാൻ വന്നപ്പോഴാണ് പരിചയപ്പെട്ടത്. അതിന് ശേഷം പലപ്പോഴും സംസാരിക്കേണ്ട സാഹചര്യം വന്നപ്പോഴും മെസേജ് അയച്ചപ്പോഴുമൊന്നും സിനിമയെ കുറിച്ചല്ലാതെ അദ്ദേഹം സംസാരിച്ച് കണ്ടില്ല. അപ്പോൾ തന്നെ നല്ല വ്യക്തിയാണെന്ന് മനസിലായിരുന്നു.

എനിക്ക് ആ സമയത്ത് ഒരു ലൗ ഫെയിലിയർ ഉണ്ടായിരുന്നു. അതടക്കം പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ച് തുടങ്ങി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം കോളും മെസേജുമൊക്കെ കാത്തിരിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങൾക്ക് മനസിലായി പ്രണയമാണെന്ന്. പരസ്പരം ഇത് പറഞ്ഞ് സംസാരിച്ച് കഴിഞ്ഞ് അവസാനം അതൊരു കല്ല്യാണത്തിൽ കലാശിച്ചു.

നവീന്റെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ പൊട്ടിത്തെറി ഉണ്ടായിരുന്നില്ല. കാരണം വീട്ടിൽ ഞാൻ കുറച്ചുകൂടി ഓപ്പൺ ആയിരുന്നു. നവീന് മലയാളം അറിയില്ല. അമ്മയ്ക്ക് മലയാളം മാത്രമേ അറിയൂ. പക്ഷെ ലൊക്കേഷനിൽ നവീനും അമ്മയും മണിക്കൂറുകളോളം സംസാരിച്ചിരിക്കും. ഇത് എന്താണ് ഈ സംസാരിക്കുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണ് എന്നും ഭാവന പറ‍ഞ്ഞിരുന്നു.

More in Actress

Trending

Recent

To Top