Social Media
അച്ഛാ, ഞങ്ങളുടെ കൂടെ ഇല്ലെന്നറിയാം; അച്ഛനോടുള്ള ഞങ്ങളുടെ സ്നേഹം ഒരിക്കലും മരിക്കില്ല; ഭാവന
അച്ഛാ, ഞങ്ങളുടെ കൂടെ ഇല്ലെന്നറിയാം; അച്ഛനോടുള്ള ഞങ്ങളുടെ സ്നേഹം ഒരിക്കലും മരിക്കില്ല; ഭാവന
Published on
അച്ഛാ, ഞങ്ങളുടെ കൂടെ ഇല്ലെന്നറിയാം. പക്ഷേ അച്ഛനോടുള്ള ഞങ്ങളുടെ സ്നേഹം ഒരിക്കലും മരിക്കില്ലെന്ന് നടി ഭാവന. അച്ഛൻെറയും അമ്മയുടെയും വിവാഹചിത്രങ്ങൾ പങ്കുവച്ചാണ്
വിവാഹവാർഷികാശംസകൾ നേർന്നത്
ഇത്രയും സ്നേഹം നിറഞ്ഞ അച്ഛനെയും അമ്മയെയും തന്ന് എന്റെ ജീവിതം അനുഗ്രഹീതമാക്കിയതിന് ആരോട് നന്ദി പറയണമെന്ന് അറിയില്ല. സത്യന്ധമായ സ്നേഹം നിങ്ങളിൽ നിന്നാണ് കണ്ടു, അതെന്റെ മനസിനെ സന്തോഷിപ്പിച്ചു. ഒരു മകളെന്ന നിലയിലും ഞാൻ പൂർണ സന്തോഷവതിയാണ്.’
അച്ഛാ, ഞങ്ങളുടെ കൂടെ ഇല്ലെന്നറിയാം. പക്ഷേ അച്ഛനോടുള്ള ഞങ്ങളുടെ സ്നേഹം ഒരിക്കലും മരിക്കില്ല. മിസ് യു അച്ഛാ. ചിത്രത്തിൽ അച്ഛനും അമ്മയ്ക്കുമൊപ്പം കാണുന്ന കുട്ടി, എന്റെ ചേട്ടനാണ്.’–ഭാവന കുറിച്ചു.
ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന്‍ ആണ് ഭാവനയുടെ അച്ഛൻ. അമ്മ പുഷ്പലത. ഫോട്ടോഗ്രാഫറായിരുന്ന ബാലചന്ദ്രൻ 2015ലാണ് മരിക്കുന്നത്.
bhavana
Continue Reading
You may also like...
Related Topics:Bhavana
