Malayalam
ഫീനിക്സ് പക്ഷിയെ പോലെ ഭാവന തിരിച്ചെത്തുന്നു; നിറഞ്ഞ കയ്യടിയോടെ മലയാളികൾ ; കാണാൻ ആഗ്രഹിച്ച കാഴ്ച; കണ്ണെഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകൾ!
ഫീനിക്സ് പക്ഷിയെ പോലെ ഭാവന തിരിച്ചെത്തുന്നു; നിറഞ്ഞ കയ്യടിയോടെ മലയാളികൾ ; കാണാൻ ആഗ്രഹിച്ച കാഴ്ച; കണ്ണെഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകൾ!
മലയാള സിനിമയിലേക്ക് പരിമളം വീശി എത്തിയ നടിയാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലൂടെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഭാവന സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ചത്. ആദ്യ കഥാപാത്രം തന്നെ അതിശക്തമാക്കി. അധികമാരും ചൂസ് ചെയ്യാത്ത മേക്കപ്പിലാണ് പരിമളം വന്നത്.
സാധാരണ ആദ്യ കഥാപാത്രം സമൂഹം നിഷ്കർഷിക്കുന്ന ഭംഗിയോടെ ആയില്ലെങ്കിൽ അംഗീകരിക്കപ്പെടണം എന്നില്ല. എന്നാൽ ആ ഒരൊറ്റ കഥാപാത്രത്തിലൂടെ ഭാവന കുതിക്കുകയാണ് ഉണ്ടായത്.
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി മാറാൻ പരിമളം മാത്രം മതിയായിരുന്നു. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളിലൂടെ താരം വെള്ളിത്തിരയില്‍ എത്തി. മലയാളത്തില്‍ തന്‌റെ അഭിനയപാടവം പയറ്റി തെളിഞ്ഞ ഭാവന പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലേക്കും ചേക്കേറി, അവിടുത്തെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറി.
അഞ്ച് വര്‍ഷത്തോളമായി ഭാവന മലയാള സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത താരം കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും സിനിമകളില്‍ സജീവമായത്.
അതേസമയം, മലയാളത്തിലേക്ക് താരം ഇനി എന്നാണ് തിരിച്ചു വരിക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഈ അടുത്ത് സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.
ഇപ്പോഴിതാ പ്രേക്ഷകര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന പാട്ടിന്റെ അപൂര്‍വ്വ വേദിയിലേക്ക് മലയാളത്തിന്റെ പ്രിയനടി ഭാവന വീണ്ടും എത്തുന്നു. സി കേരളം സരിഗമപ ലിറ്റില്‍ ചാമ്പ്‌സിന്റെ സ്‌പെഷ്യല്‍ എപ്പിസോഡിലാണ് ഭാവനയും സംഘവും എത്തുന്നത്. ഭാവന, രമേഷ് പിഷാരടി, ആര്യ, കൃഷ്ണ പ്രഭ, അനശ്വര രാജന്‍ തുടങ്ങി ഒരു താര സംഗമ വേദിയാകുകയാണ് ലിറ്റില്‍ ചാമ്പ്‌സ്. സ്‌പെഷ്യല്‍ എപ്പിസോഡിന്റെ പ്രൊമൊ വീഡിയോ പുറത്തുവന്നതു മുതല്‍ ആകാംക്ഷയിലാണ് ആരാധകര്‍.
പ്രൊമോ വീഡിയോയില്‍ ഭാവന എത്തുന്നത് നൃത്ത ചുവടുകളുമായാണ്. നീല ഗൗണ്‍ അണിഞ്ഞുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതേ വേഷത്തിലാണ് താരം റിയാലിറ്റി ഷോയിലും എത്തിയത്. റാമ്പ് വോക്കുമായാണ് സൂപ്പര്‍ ശരണ്യ അനശ്വര രാജന്‍ എത്തിയത്. ഇതിനു മുന്‍പ് സരിഗമപ ഫിനാലെ വേദിയില്‍ ചീഫ് ഗസ്റ്റായാണ് ഭാവന എത്തിയിരുന്നത്. ഒരിയ്ക്കല്‍ നൈപുണ്യ എന്ന മത്സരാര്‍ത്ഥിയെ കാണാനും ഭാവന എത്തിയിരുന്നു. നീണ്ട ഇടവേലക്കു ശേഷം ഭാവനയെ ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത് സരിഗമപ ആയിരുന്നു.
കന്നഡ സിനിമയായ ‘ഭജ്രംഗി 2’ ആണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശിവ രാജ്‍കുമാറായിരുന്നു ചിത്രത്തിലെ നായകൻ. 2013ല്‍ റിലീസ് ചെയ്‍ത ചിത്രമായ ഭജ്രംഗിയുടെ രണ്ടാം ഭാഗമാണ് ഇത്.
മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഭാവന ഇടക്കിടെ ടെലിവിഷൻ ഷോകളിലൂടെയും ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.
about bhavana
