Connect with us

അജിത്ത് സാർ ഓടി വന്ന് കാലിൽ വീണു; അദ്ദേഹം ആരാണെന്ന് മനസിലായപ്പോൾ എൻ്റെ കിളി പോയി! വലിമൈ ഷൂട്ടിങ്ങ് വിശേഷത്തെ പറ്റി പറഞ്ഞ് ധ്രുവൻ ധ്രുവ്

Malayalam

അജിത്ത് സാർ ഓടി വന്ന് കാലിൽ വീണു; അദ്ദേഹം ആരാണെന്ന് മനസിലായപ്പോൾ എൻ്റെ കിളി പോയി! വലിമൈ ഷൂട്ടിങ്ങ് വിശേഷത്തെ പറ്റി പറഞ്ഞ് ധ്രുവൻ ധ്രുവ്

അജിത്ത് സാർ ഓടി വന്ന് കാലിൽ വീണു; അദ്ദേഹം ആരാണെന്ന് മനസിലായപ്പോൾ എൻ്റെ കിളി പോയി! വലിമൈ ഷൂട്ടിങ്ങ് വിശേഷത്തെ പറ്റി പറഞ്ഞ് ധ്രുവൻ ധ്രുവ്

അജിത്തിനെ നായകനാക്കി ബോളിവുഡ് നിര്‍മ്മാതാവ് ബോണി കുപൂര്‍ സംവിധാനം ചെയ്യുന്ന വലിമൈ തീയേറ്ററുകളിൽ വലിയ വിജയമായി മാറിയിരിക്കുകയാണ്. മലയാളി സാന്നിധ്യമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. മലയാളികളായ പേളി മാണിയും ധ്രുവൻ ധ്രുവും സിനിമയിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ ഷൂട്ടിങ്ങ് വിശേഷത്തെ പറ്റി ധ്രുവൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

ധ്രുവൻ പറഞ്ഞ കാര്യങ്ങളിങ്ങനെയാണ്. ‘ഹൈദരാബാദിൽ ഒരു ഗോഡൌണിൽ ഷൂട്ട് നടക്കുമ്പോൾ അവിടേക്ക് നിമ്മാതാവ് ബോണി കപൂർ വന്നു. പക്ഷേ അത് ആരാണ് എന്ന് എനിക്ക് മനസിലായില്ല. നല്ല സൈസുള്ള ഒരു വ്യക്തി വന്ന് സംവിധായകൻ്റെ അടുത്തുള്ള കസേരയിൽ നല്ല കോൺഫിഡൻസോടെ ഇരിക്കുന്നത് കണ്ടപ്പോഴാണ് സിനിമയുമായി അത്രമേൽ ബന്ധമുള്ള ആരോ ആണെന്ന തോന്നലുണ്ടായത്. കുറച്ച് കഴിഞ്ഞപ്പോൾ അജിത്ത് സാർ ഓടി വന്ന് അദ്ദേഹത്തിൻ്റെ കാലിൽ വീണു.

അപ്പോ എൻ്റെ കിളി പോയി. ഞാൻ വിചാരിച്ച ആരുമല്ല, ഇത് വേറെ ആരോ ആണെന്ന് മനസിലായി.’ഇതാരാ എന്ന് ചോദിച്ചപ്പോഴാണ് അത് ബോണി കപൂറാണ് എന്ന് മനസിലായത്. അദ്ദേഹം തന്നെ തിരക്കിയിരുന്നു. പെട്ടെന്ന് മനസിലാവില്ല. ഫുൾ മാസ്ക് വെച്ച് മുഖം പാതിയും കവർ ചെയ്ത് സഹിക്കാനാകാത്ത തണുപ്പ് കാരണം തലവഴി ഹുഡിയുമിട്ട് നിൽക്കുന്ന തന്നെ മനസിലാവില്ലല്ലോ.ഡയറക്ടർ സാറിനെ വെറുപ്പിച്ചിട്ടുണ്ടെന്നാണ് എൻ്റെയൊരു തോന്നൽ, തോന്നലല്ല സത്യമാണ്. സാറിനെ പ്രാന്ത് പിടിപ്പിച്ച ഒരു സീനുണ്ട്. ഒരു നോട്ടമായിരുന്നു അത്.

പതിനഞ്ച് ടേക്കാണ് എടുത്തത്. അത് കൺവേ ആവാത്തതായിരുന്നു പ്രശ്നം. സെറ്റിലെ ബഹളം തൻ്റെ കോൺസെൻ്റ്രേഷൻ കളയുന്നുണ്ടായിരുന്നു.അത് സംവിധായകനുമായി സംസാരിക്കുകയും അവരും അത് മനസിലാക്കുകയും ചെയ്തിരുന്നു. പക്ഷേ ആ സീനെടുക്കൽ കുറച്ച് പ്രശ്നമായിരുന്നുവെന്ന് ധ്രുവൻ പറയുന്നു. ഇക്കാരണം കൊണ്ട് ഡയറക്ടർ സാർ തന്നോട് ദേഷ്യപ്പെട്ടിരുന്നു, പക്ഷേ എന്താണെന്ന് പുറത്ത് പറയുല്ല, ചിരിച്ചുകൊണ്ട് ധ്രുവൻ പറയുന്നു.

about durvan

More in Malayalam

Trending