Malayalam
ചുവപ്പ് സാരിയിൽ അതിസുന്ദരിയായി ഭാവന; ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം
ചുവപ്പ് സാരിയിൽ അതിസുന്ദരിയായി ഭാവന; ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം
Published on
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായിക നടിയാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത് പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങുകയാണെന്ന് വ്യക്തമാക്കുന്ന പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാവന ഇപ്പോൾ.
ഇൻസ്പെക്ടർ വിക്രം എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഭാവന പങ്കുവെച്ചത് . ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഭാവനയെ കാണാൻ കഴിയുന്നത്
നരസിംഹയാണ് ചിത്രത്തിന്റെ സംവിധായകൻ. വിക്യത്ത് വി ആർ നിർമ്മിക്കുന്നു. പ്രജ്വൽ ദേവ്രാജ്, രഘു മുഖർജി തുടങ്ങിയവരാണ് അഭിനേതാക്കൾ. ആക്ഷനും പ്രണയവും ഇടകലർന്ന ചിത്രത്തിലെ ടീസറും ഗാനങ്ങളുമെല്ലാം നേരത്തെ തരംഗമായിരുന്നു.
Continue Reading
You may also like...
Related Topics:Bhavana
