Malayalam Breaking News
ഒരു ചീത്തപ്പേര് മാത്രമേ സിനിമ ലോകത്തുനിന്ന് കേള്‍ക്കേണ്ടി വന്നിട്ടുള്ളു-ഭാമ
ഒരു ചീത്തപ്പേര് മാത്രമേ സിനിമ ലോകത്തുനിന്ന് കേള്‍ക്കേണ്ടി വന്നിട്ടുള്ളു-ഭാമ
ഒരു ചീത്തപ്പേര് മാത്രമേ സിനിമ ലോകത്തുനിന്ന് കേള്‍ക്കേണ്ടി വന്നിട്ടുള്ളു-ഭാമ
ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് ഭാമ.ഏറെ നാളായി സിനിമയില്‍ നിന്ന് അപ്രത്യക്ഷയായിരുന്നു നടി. ഇപ്പോഴിതാ ഒരു തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് താരം. താന്‍ വളരെ ഫ്രണ്ട്ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ തനിക്ക് സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കേണ്ടി വന്നിട്ടുള്ളൂവന്നു ഭാമ പറയുന്നു.
നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായിക ഭാമ തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും അകലം പാലിക്കുന്ന താരം തന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നതായി പറയുന്നു.
‘നിവേദ്യം ഷൂട്ടിംഗ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്ബോള്‍ ലോഹിയേട്ടന് ഞങ്ങളെയെല്ലാം വിളിച്ചു പറഞ്ഞു.സിനിമയില്‍ മുന്നോട്ടു പോകുമ്ബോള്‍ ശ്രദ്ധിക്കണം. ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സൈറ്റുകള്‍. എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം വെച്ച് മുന്നോട്ടു പോകണം. അത് വലിയ പാഠമായിരുന്നു. അതു കൊണ്ട് ഭാമ തീരെ ഫ്രണ്ട്ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുള്ളൂ.’ ഭാമ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സിനിമയില്‍ നിന്ന് നടിമാര്‍ പെട്ടന്ന് മായുന്നത് എപ്പോഴും സംഭവിക്കുന്ന കാര്യമാണ്. കൃത്യമായ കാരണങ്ങളില്ലതെയാണ് പല നടിമാര്‍ക്കും ഈ ഫീല്‍ഡില്‍ നിന്ന വിട പറയേണ്ടി വരുന്നത്. കഴിവുകൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാമ.
bhama wants to coming back
