Connect with us

തിരക്കഥ കേൾക്കേണ്ടതില്ല പകരം തനിക്കൊപ്പം ഗോവയിലേക്ക് വിനോദയാത്ര വന്നാൽ മതിയെന്നാണ് നിർമാതാവ് പറഞ്ഞത്; ആരോപണവുമായി കന്നട നടി

Actress

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ രാജ്യമെമ്പും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പിന്നാലെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും ഇത്തരത്തിലൊരു കമ്മിറ്റി ആവശ്യമാണെന്നുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഇതിന്റെ പശ്ചാത്തലത്തിൽ കന്നട സിനിമയിൽ ലൈം ഗികാതിക്രമം രൂക്ഷമാണെന്ന് രൂക്ഷമാണെന്നാരോപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ചില നടിമാർ.

ആ അവസരത്തിൽ കർണാട സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ നടി നീതു ഷെട്ടി പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്. കുറഞ്ഞ മുതൽ മുടക്കിൽ ഒരുക്കാനാവുന്ന ഒരു സിനിമയുടെ തിരക്കഥ അവതരിപ്പിക്കാനുള്ള അനുമതി ഒരു നിർമാതാവിനോട് ചോദിച്ചു.

എന്നാൽ നിർമാതാവിന്റെ പ്രതികരണം കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. തിരക്കഥ കേൾക്കേണ്ടതില്ല പകരം തനിക്കൊപ്പം ഗോവയിലേക്ക് വിനോദയാത്ര വന്നാൽ മതിയെന്നുമായിരുന്നു അയാൾ പറഞ്ഞത്.

കന്നട സിനിമയിലെ ഒരോ നടിമാരോടും ചോദിച്ചു നോക്കുക. എല്ലാവർക്കും ഒരു അനുഭവമെങ്കിലും പറയാനുണ്ടാകും. സ്ത്രീകളോട് എത്ര മര്യാദയില്ലാതെ പെരുമാറിയാലും പണവും അധികാരവും ഉപയോഗിച്ച് രക്ഷപ്പെടാനാകുമെന്ന് അവർക്ക് അറിയാം.

ഹേമാ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലെ അഭിനേത്രികൾക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കിയിരിക്കുകയാണ്. കർണാട സർക്കാരും സമാനമായ ഒരു നടപടി സ്വീകരിക്കണം എന്നും നീതു പറഞ്ഞു.

More in Actress

Trending