Malayalam
അയ്യോ ഇത് ഭാമ തന്നെയോ! വൈറലായ സെൽഫിയ്ക്ക് പിന്നിൽ
അയ്യോ ഇത് ഭാമ തന്നെയോ! വൈറലായ സെൽഫിയ്ക്ക് പിന്നിൽ
നിവേദ്യം എന്ന ചിത്രത്തിലൂടെയെത്തി പിന്നീട് നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായ ഭാമ നിലവില്‍ സിനിമയ്ല്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. വിശേഷങ്ങള്‍ പങ്കുവെച്ചും പുത്തന്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുമൊക്കെയാണ് ഭാമ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം ഭാമ പങ്കുവെച്ച പുതിയ ചിത്രം ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. ഒറ്റ നോട്ടത്തില്‍ ഭാമയാണെന്ന് തിരിച്ചറിയാന്‍ നന്നേ പാടുപെടേണ്ടി വരുന്ന ഒരു ചിത്രം. വന്‍ മേക്കോവറിലാണ് ഭാമ തന്റെ പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കവിളുകള്‍ കുറഞ്ഞ് നീണ്ടമുഖമായി മാറിയതായാണ് ചിത്രത്തില്‍ നിന്ന് മനസിലാക്കാനാകുന്നത്. എന്തൊരു മാറ്റമാണിതെന്നും പെട്ടെന്ന് കണ്ടാല്‍ മനസിലാക്കാനാകില്ലെന്നുമൊക്കെ ആരാധകര്‍ കമന്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആരാധകര്‍ക്ക് പുറമേ നടിമാരും ഭാമയുടെ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. വീണ നായര്‍, രാധിക, പ്രിയ മോഹന്‍, പ്രിയങ്ക നായര്‍, നമിത, മാളവിക മേനോന് എന്നിവരൊക്കെ ഭാമയുടെ ചിത്രത്തിന് കമന്റുകള്‍ കുറിച്ചിട്ടുണ്ട്.
