Connect with us

ഒടുവിൽ റിയ എല്ലാം സമ്മതിച്ചു ചെയ്തത് കൊടും ക്രൂരത സുശാന്തിന്റെ മരണം കൊലപാതകം ചെയ്തത് അതിന് വേണ്ടി!

Malayalam

ഒടുവിൽ റിയ എല്ലാം സമ്മതിച്ചു ചെയ്തത് കൊടും ക്രൂരത സുശാന്തിന്റെ മരണം കൊലപാതകം ചെയ്തത് അതിന് വേണ്ടി!

ഒടുവിൽ റിയ എല്ലാം സമ്മതിച്ചു ചെയ്തത് കൊടും ക്രൂരത സുശാന്തിന്റെ മരണം കൊലപാതകം ചെയ്തത് അതിന് വേണ്ടി!

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണം സിനിമാലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. . മരണത്തെ സംബന്ധിച്ച ദുരൂഹതകൾ ഇനിയും ബാക്കിയാണ്. സുശാന്തിന്റെ മരണത്തിനു പിന്നാലെ ബോളിവുഡ് നെപോട്ടിസവും ലഹരിമരുന്ന് ഉപയോഗവും വൻ ചർച്ചയായി തീർന്നു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്നുമുള്ള ഊഹാപോഹങ്ങൾ ഇതിനകം തന്നെ ചർച്ചയായതാണ്. സംഭവത്തിൽ ആദ്യം മുതലേ ഉയർന്നു കേൾക്കുന്ന പേരാണ് കാമുകി റിയ ചക്രവർത്തിയുടേത്. ഇപ്പോഴിതാ സുശാന്ത് സിങ് രാജ്പുത് മരിച്ച സംഭവത്തിൽ, ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കാമുകി നടി റിയ ചക്രവർത്തി അറസ്റ്റിലായിരിക്കുകയാണ്. അതുകൊണ്ടുതന്നെ സുശാന്തിന്റെ മരണം ഒരു കൊലപാതകമാണെന്ന തുടക്കം മുതൽ ഉയർന്നു കേൾക്കുന്ന സംശയങ്ങൾക്ക് ശക്തി കൂടി വരുകയാണ്.

നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ റിയയെ അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സഹോദരനൊപ്പമിരുത്തിയുള്ള നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ചോദ്യംചെയ്യലിൽ നടി റിയ ചക്രവർത്തി പൊട്ടിക്കരഞ്ഞതായാണ് റിപ്പോർട്ട്. സഹോദരന്‍ ഷോവിക്കിനൊപ്പമുള്ള ചോദ്യം ചെയ്യലിനിടെയാണ് സുശാന്തിനും ഷോവിക്കിനുമൊപ്പം ലഹരിമരുന്ന് അടങ്ങിയ സിഗരറ്റ് വലിച്ചതായി ചോദ്യംചെയ്യലിൽ റിയ സമ്മതിച്ചത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ചൊവ്വാഴ്ച വൈകിട്ട് റിയയെ അറസ്റ്റ് ചെയ്തത്. സഹോദരൻ ഷോവിക്കിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

സുശാന്തിന് പലപ്പോഴായി ലഹരിമരുന്ന് എത്തിച്ചുകൊടുത്തിരുന്നതായും റിയ സമ്മതിച്ചു. ഇതിനു പിന്നാലെയാണ് റിയയെ എൻസിബി അറസ്റ്റ് ചെയ്തത്. എന്നാൽ ലഹരിഇപാടുകാരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും റിയ പറഞ്ഞു. ലോക്ഡൗൺ സമയത്ത് ലഹരിമരുന്ന് കിട്ടാൻ പ്രയാസമായപ്പോൾ ഷോവിക്കാണ് സംഘടിപ്പിച്ച് നൽകിയത്. ഷോവിക്കും സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയെയും നിരവധി തവണ ലഹരി ഇടപാട് നടത്തിയതിനു തെളിവുണ്ടെന്ന് എൻസിബി അറിയിച്ചു. റിയയുടേയും ഷോവികിന്റെയും നിർദേശപ്രകാരം കഴിഞ്ഞ മാർച്ചിനും ജൂണിനുമിടയിൽ 165 ഗ്രാം കഞ്ചാവാണ് വീട്ടുജോലിക്കാൻ ദീപേഷ് സാവന്ത് സുശാന്തിന് കൈമാറിയതെന്ന് എൻസിബിവൃത്തങ്ങൾ അറിയിച്ചു. ദീപേഷ് സാവന്തിനെയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു.

ആകെ മൊത്തം സുശാന്തിന്റെ മരണത്തിൽ ദുരൂഹതകളാണ്. സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നും നാർക്കോട്ടിക്സ് വിഭാഗം നിരോധിച്ച മരുന്നുകൾ നിര്‍ദേശിച്ചെന്നും ആരോപിച്ച് സഹോദരിമാർക്കെതിരെ മുംബൈ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുകയാണ് . സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്ക, മീട്ടുസിങ്, ഡോ. തരുൺ കുമാർ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സുശാന്തിന് വിഷാദരോഗത്തിനുള്ള മരുന്ന് നിർദേശിച്ചത് സഹോദരി പ്രിയങ്കയും അവരുടെ സുഹൃത്ത് ഡോ. തരുൺ കുമാറുമാണെന്ന് നടിയും കാമുകിയുമായ റിയ ചക്രവർത്തി നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

സുശാന്തിന് വിഷാദരോഗത്തിന് മരുന്നു നൽകാൻ വ്യാജരേഖ ചമച്ചെന്നും രോഗിയെ കാണുകയോ സംസാരിക്കുകയോ ചെയ്യാതെ മരുന്നു നൽകിയതിലൂ‌ടെ മാനസിക പ്രശ്നങ്ങൾക്കുള്ള ടെലിമെഡിസിൻ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നുമാണ് റിയയുടെ പരാതി. പ്രിയങ്ക തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നും റിയ പരാതിയിൽ പറയുന്നുണ്ട്. തരുൺ നിർദേശിച്ച മരുന്ന് കഴിച്ച് അ‍‍ഞ്ചു ദിവസത്തിനുള്ളിലാണ് സുശാന്ത് മരിച്ചതെന്നും ഇവർ ആരോപിക്കുന്നു.

ജൂൺ എട്ടിന് സുശാന്തും സഹോദരിയും തമ്മിൽ നടത്തിയ വാട്സാപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് റിയ പരാതി നൽകിയത്. മുംബൈയിലെ ഏറ്റവും മികച്ച ഡോക്ടറെ കാണാൻ സാഹചര്യം ഒരുക്കാമെന്നും ആരും അറിയില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നതായി ചാറ്റിൽ വ്യക്തമാണ്. സുശാന്ത് തന്നെ ഈ പ്രിസ്ക്രിപ്ഷനും സന്ദേശങ്ങളും കാണിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ ഡോക്ടർ നിർദേശിച്ചതല്ലെന്നും ഉപയോഗിക്കരുതെന്നും പറഞ്ഞിരുന്നു. എന്നാൽ സഹോദരി നിർദേശിച്ച മരുന്നു മാത്രമേ കഴിക്കുകയുള്ളൂവെന്ന് സുശാന്ത് പറഞ്ഞുവെന്നും റിയ പറയുന്നു. അതേ ദിവസമാണ് റിയ സുശാന്തിന്റെ വീട്ടിൽനിന്ന് താമസം മാറ്റിയത്.

about sushanth sing rajput

More in Malayalam

Trending

Recent

To Top