News
ദിലീപിന് അനുകൂലമായി ചിലര്‍ നടത്തുന്ന പ്രതികരണങ്ങില്‍ ആശങ്കയില്ല…അയ്യേ വീണ്ടും ഒരാള്‍ വിവരക്കേട് പറഞ്ഞല്ലോ എന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ; ഭാഗ്യലക്ഷ്മി
ദിലീപിന് അനുകൂലമായി ചിലര്‍ നടത്തുന്ന പ്രതികരണങ്ങില്‍ ആശങ്കയില്ല…അയ്യേ വീണ്ടും ഒരാള്‍ വിവരക്കേട് പറഞ്ഞല്ലോ എന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ; ഭാഗ്യലക്ഷ്മി
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ തന്നെ ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നയാളാണ് ഭാഗ്യലക്ഷ്മി. ചാനല്‍ ചര്‍ച്ചകളിലെല്ലാം തന്നെ നടിയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മി രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ഈ കേസിലെ പ്രതി ദിലീപിന് അനുകൂലമായി ചിലര്‍ നടത്തുന്ന പ്രതികരണങ്ങളെ വലിയ ആശങ്കയായിട്ട് എടുക്കുന്ന ആളല്ല താനെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ആരൊക്കെയാണ് ഇതിന് പിന്നില്‍, എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുന്നത് എന്നൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി നമുക്കുണ്ട്.
സിനിമ മേഖലയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്നൊക്കെ ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിലൊന്നും എനിക്ക് അത്ര വലിയ ടെന്‍ഷനോ ആശങ്കയോ ഇല്ല. അയ്യേ വീണ്ടും ഒരാള്‍ വിവരക്കേട് പറഞ്ഞല്ലോ എന്ന് മാത്രമേ ചിന്തിക്കുന്നുള്ളുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡബ്ല്യൂസിസിയെ സ്ത്രീകള്‍ ഒരുമിച്ചുള്ള ഒരു കൂട്ടായ്മ എന്നേ ഞാന്‍ കാണുന്നുള്ളൂ. ഒരുപാട് പിശകുകള്‍ അവര്‍ക്ക് സംഭവിച്ചിട്ടുണ്ടാകാം. അവര്‍ ഇപ്പോഴും ഒരു പെര്‍ഫെക്ട് കൂട്ടായ്മ ആയിട്ടില്ല. ആ സംഘടനയുടെ മുന്നില്‍ നില്‍ക്കുന്നത്, അല്ലെങ്കില്‍ ശക്തിയായി നില്‍ക്കുന്നത് സമൂഹത്തിലേയും മുന്‍ നിരയില്‍ നില്‍ക്കുന്നവരാണ്. ഇതൊക്കെയാണെങ്കിലും ഒരു സ്ത്രീ കൂട്ടായ്മയെ എന്തിനാണ് ഇവരെല്ലാവരും കൂടി ഇങ്ങനെ ലക്ഷ്യം വെക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
വിധു വിന്‍സെന്റിന്റെ കാര്യത്തില്‍ അവര്‍ ചെയ്തത് തെറ്റ് തന്നെയാണ്. എന്ന് കരുതി നാളെ മുതല്‍ ഇത്തരമൊരു സംഘടനയുടെ ആവശ്യമേയില്ല എന്ന് പറയാന്‍ സാധിക്കില്ല. ഡബ്ല്യൂ സി സി ഇല്ലായിരുന്നെങ്കില്‍ നടിയുടെ കേസ് കൂടുതല്‍ പേര്‍ അംഗീകരിക്കുമായിരുന്നു എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. എനിക്ക് അതിന്റെ അര്‍ത്ഥമാണ് മനസ്സിലാവാത്തത്. അത് എങ്ങനെയാണ് അങ്ങനെ പറയാന്‍ സാധിക്കുക. ആ കേസ് എന്ന് പറയുന്നത് വേറെ സംഭവമാണ്. അത് ഡബ്ല്യൂ സി സി ഉണ്ടാക്കിയ കേസല്ല.
സ്ത്രീകള്‍ ഒന്ന് ശക്തരാവുന്നു എന്ന് പറയുന്നത് ഇവര്‍ക്കാര്‍ക്കും താങ്ങാന്‍ സാധിക്കുന്നില്ല. അവരാണേല്‍ അതിനുള്ള അത്ര വലിയ ശ്രമങ്ങള്‍ നടത്തുന്നുമില്ല. അവര്‍ അടങ്ങി അടങ്ങി പോവുകയാണ്. അതിലാണ് എനിക്ക് ദേഷ്യവും സങ്കടവും ഉള്ളത്. എന്തുകൊണ്ട് അവര്‍ കൂറേക്കൂടി ശക്തരായി മുന്നോട്ട് ഇറങ്ങി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഞാന്‍ ആലോചിക്കുന്നതെന്നും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു.
തെറ്റുകളും കുറവുകളും ഉണ്ടെങ്കിലും ആ സംഘടന വളരണം, അവരെ പ്രോല്‍സാഹിപ്പിക്കണം. സിനിമയിലെ സ്ത്രീകള്‍ക്ക് ഒരു വിഷയം വരുമ്പോള്‍ ചെന്ന് പറയാന്‍ ഒരു കൂട്ടായ്മ അവിടെ ഉണ്ടെങ്കില്‍ ആ പെണ്ണിന് കിട്ടുന്ന മനസ്സിന്റെ ധൈര്യം വളരെ വലുതായിരിക്കും. ഇത്തരം കാര്യങ്ങളെ എന്തിനാണ് ഇവരെല്ലാവരും കൂടി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ഇവരെ ഇത്രത്തോളം ഭയപ്പെടുന്നുണ്ടെങ്കില്‍ അതെല്ലാം ഡബ്ല്യൂസിസിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരങ്ങളാണ്.
ദിലീപാണ്, ദിലീപ് മാത്രമാണ് ഇത് ചെയ്തതെന്ന് നമ്മള്‍ ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ക്ക് തോന്നുന്നുവെങ്കില്‍ അത് നമ്മുടെ പ്രശ്‌നം അല്ല. നമ്മുടെ മുന്നില്‍ വരുന്നത് മൊബൈല്‍ ഫോണില്‍ നടത്തിയ തിരിമറി ഉള്‍പ്പടേയുള്ള വിഷയങ്ങളാണ്. അപ്പോള്‍ സ്വാഭാവികമായും നമ്മുടെ സംശയങ്ങള്‍ കൂടിക്കൂടി വരികയാണ്. പല ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നു. അതെല്ലാം ഒര്‍ജിനല്‍ വോയ്‌സ് ആണെന്ന് ഫോറന്‍സികും സ്ഥിരീകരിച്ചു.
സത്യം പുറത്ത് വരട്ടെ എന്നാണ് ഞങ്ങള്‍ പറയുന്നത്. അതിന് മുമ്പ് അയാളെ പിടിച്ച് അകത്തിടണം എന്നല്ല. സത്യസന്ധമായ വിധി വരട്ടെ. അതുവരെ നമ്മള്‍ ഇങ്ങനെ വാദിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇവിടെയുള്ള പല ആളുകളും ഇത്തരം വിഷയങ്ങളില്‍ ഇടപെടുകയോ സംസാരിക്കുകയോ കുറഞ്ഞ പക്ഷം ആ പെണ്‍കുട്ടിയുമായി സംസാരിക്കുക പോലും ചെയ്തിട്ടില്ല. ശ്രീലേഖ ഐപിഎസ് പോലും അതിന് തയ്യാറായിട്ടില്ല. എന്നിട്ടും ഇവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടാവുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.
മകളെ പോലെയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്. എതിരെ നില്‍ക്കുന്ന വ്യക്തിക്ക്, ഇയാളാണ് കുറ്റാരോപിതനായി നില്‍ക്കുന്നതെങ്കില്‍ അതിന്റെ വിധി വരട്ടെ, വിധി വരുന്നത് വരെ നമ്മള്‍ അതിനെ കുറിച്ച് സംസാരിക്കാതിരിക്കുക, എന്നുള്ള സാമാന്യ മര്യാദ, ബോധം ഇവര്‍ക്ക് എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നാണ് ആലോചിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇവരൊക്കെ ഇവരുടെ നിലനില്‍പിന് വേണ്ടിയാണോ, ഇങ്ങനെ പക്ഷം പിടിച്ച് സംസാരിക്കുക, കൂടാതെ ഇവരൊക്കെ ഇതിനെ കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് സംസാരിക്കുന്നത്. ഇന്ദ്രന്‍സിനെ പോലെയുള്ള ഒരാള്‍, ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. ഇങ്ങനെ ആലോചിക്കാതെ ഒരു ഉത്തരം പറയുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
കാര്യം വ്യക്തമായി മനസിലാക്കാതെ, പഠിക്കാതെ നമ്മളൊക്കെ ഇങ്ങനെ നിരന്തരം വന്നിരുന്ന്. എവിടെയൊക്കെയാണ് പാകപ്പിഴകളുണ്ടായിരിക്കുന്നത്. ഇതില്‍ സ്വാധീനം ഉണ്ടായിട്ടുള്ളത്. ഇങ്ങനെ അന്വേഷിച്ചാല്‍ ഇത് വിടാതെ പിടിച്ചാണ് ഈ കേസ് മുന്നോട്ടുകൊണ്ടു പോകുന്നത്. നമ്മള്‍ ആരും വിഡ്ഢികളൊന്നുമല്ല. ഇങ്ങനെ ഒരു പക്ഷം പിടിച്ച് സംസാരിക്കുന്നവര്‍ അക്കാര്യം മനസിലാക്കണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
