News
ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി ഇരിക്കുകയായിരുന്നു, അന്ന് ലാല്‍ എന്നെ നോക്കി ‘ഐ ലവ് യു’ എന്ന് പറഞ്ഞു; അദ്ദേഹം കണ്ണെടുക്കാതെ ഞങ്ങളെ തന്നെ നോക്കി അങ്ങനെ നിന്നു; വീണ്ടും വൈറലായി ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍
ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി ഇരിക്കുകയായിരുന്നു, അന്ന് ലാല്‍ എന്നെ നോക്കി ‘ഐ ലവ് യു’ എന്ന് പറഞ്ഞു; അദ്ദേഹം കണ്ണെടുക്കാതെ ഞങ്ങളെ തന്നെ നോക്കി അങ്ങനെ നിന്നു; വീണ്ടും വൈറലായി ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.
ഇപ്പോഴിതാ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ വലിയ പ്രശസ്തി നേടിയ ഭാഗ്യലക്ഷ്മി മോഹന്‍ലാലിനെ കുറിച്ച് പറയുന്ന വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്. തന്റെ സിനിമ ജീവിതത്തിലെ ചില മറക്കാനാകാത്ത ഓര്‍മ്മകളാണ് താരം പങ്കുവെക്കുന്നത്. ഒരു ക്യാബിനുള്ളില്‍ മോഹന്‍ലാലിനൊപ്പം വന്ദനം സിനിമയ്ക്ക് വേണ്ടി ഡബ് ചെയ്ത അനുഭവമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്.
അന്ന് ആദ്യമായിട്ടാണ് ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഡബ്ബ് ചെയ്യുന്നത്. അങ്ങനെ ഞങ്ങള്‍ ഡയലോഗുകള്‍ മാറി മാറി പറയുകയാണ്. ഐ ലവ് യു എന്ന് പറയുന്ന ഒരു രംഗം ഡബ്ബ് ചെയ്യുമ്പോള്‍. ഞാനും ലാലും ഒരു ക്യാബിനില്‍ നില്‍ക്കുന്നു. ലാല്‍ എന്നെ നോക്കി പറയുന്നു, ‘ഐ ലവ് യു എന്ന് പറയൂ.’ ‘ഉം, ഐ ലവ് യു എന്ന്.’ ഞാന്‍ മറുപടി പറഞ്ഞു. ഇങ്ങനെയാണ് അത് അന്ന് ഡബ്ബ് ചെയ്തത്. ശെരിക്കും വളരെ രസകരമായ ഒരു അനുഭവമായിരുന്നു അത്..
നമ്മള്‍ ഇത് ചെയ്യുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് ഭയങ്കര സന്തോഷമാണ്. ഞങ്ങള്‍ ഇത് ചെയ്യുമ്പോള്‍ അന്ന് അവിടെ നരേന്ദ്രപ്രസാദ് സാര്‍ ഉണ്ടായിരുന്നു. സാര്‍ ആദ്യമായിട്ടാണ് ഡബ് ചെയ്യാന്‍ വരുന്നത്. ഡബ്ബിംഗ് എന്താണെന്ന് പോലും അന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അങ്ങനെ കുറച്ചു നേരം ഞങ്ങളുടെ ഡബ്ബിംഗ് കാണാന്‍ പ്രിയന്‍ അദ്ദേഹത്തിനോട് പറയുകയായിരുന്നു.
പ്രസാദ് സാര്‍ കണ്ണെടുക്കാതെ ഞങ്ങളെ തന്നെ നോക്കി അങ്ങനെ നിന്നു. ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി ഇരുന്നുകൊണ്ടാണ് ഞാനും ലാലും ഡയലോഗ് പറയുന്നത്. ഞങ്ങളുടെ ഡബ്ബിങ് കണ്ടു സാര്‍ അവിടെ നിന്ന് അത് ഒരു ടേക്ക് ആണെന്ന് പോലും ഓര്‍ക്കാതെ ഉറക്കെ ചിരിക്കുക ആയിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു, ഒരു മൈക്കിനു മുന്നില്‍ നിന്നുകൊണ്ട് നിങ്ങള്‍ എന്ത് ഭംഗിയായാണ് ഇങ്ങാനെ ഒക്കെ പറയുന്നത് എന്ന്.
അദ്ദേഹം അത് വളരെ അത്ഭുതത്തോടെ പറയുക ആയിരുന്നു. അഭിനയിക്കുമ്പോള്‍ നമുക്ക് മുന്നില്‍ നിന്ന് ഒരുപാട് പേരുടെ പിന്തുണയുണ്ട്. എന്നാല്‍ ഇത് അങ്ങനെയല്ല എന്ന് അദ്ദേഹം പറഞ്ഞു. തനിക്കു ഇത് കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.. പക്ഷെ പിന്നീട് ഞങ്ങള്‍ എല്ലാവരും കൂടി സപ്പോട്ട ചെയ്ത് അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചു എന്നും ഭാഗ്യലക്ഷ്മി ഓര്‍ക്കുന്നു.
ഒരു കാലഘട്ടത്തിലെ എല്ലാ ഹിറ്റ് സിനിമകള്‍ക്ക് പിന്നിലും ഭാഗ്യലക്ഷ്മിയുടെ സാനിധ്യം ഉറപ്പായിരുന്നു, മണിച്ചിത്രത്താഴിലെ ശോഭനയുടെ കഥാപാത്രമൊക്കെ ഭാഗ്യലക്ഷ്മിയുടെ കരിയറിലെ തന്നെ മികച്ചതാണ്. ഇന്നും ഡബ്ബിങ് മേഖലയില്‍ വളരെ സജീവമായ ഭാഗ്യലക്ഷ്മി വ്യക്തി ജീവിതത്തില്‍ ഏറെ പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ള ആളാണ്.
പല പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറുമ്പോള്‍ നീറുന്ന ഓര്‍മ്മകളാണ് ഭാഗ്യലക്ഷ്മി പലപ്പോഴും പങ്കുവെയ്ക്കാറുള്ളത്. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷമായിട്ടിരിക്കുന്നത് ഡബ്ബിങ്ങിന് വേണ്ടി മൈക്കിന് മുന്നില്‍ ഇരിക്കുമ്പോഴാണ് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അത് ഞാന്‍ മനസിലാക്കിയത് എന്റെ മുപ്പതാമത്തെ വയസിലാണ്. അത് വരെ എനിക്കൊരു തൊഴില്‍ മാത്രമായിരുന്നു.
ഞാനൊക്കെ ഒത്തിരി പട്ടിണി കിടന്നും ദാരിദ്ര്യത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയും അനാഥത്വവും കടന്ന് പോയിട്ടുള്ള ഒരാളാണ്. ജീവിക്കാന്‍ വരുമാനം ഉണ്ടാക്കുക എന്നതാണ് അന്ന് ചിന്തിച്ചത്. നാളെ തിരിഞ്ഞ് നോക്കുമ്പോള്‍ നമുക്ക് നമ്മളോടുള്ള ബഹുമാനം നഷ്ടപ്പെടുന്ന കാര്യങ്ങളൊന്നും ചെയ്യരുതെന്ന് വല്ല്യമ്മ പറഞ്ഞിരുന്നു. അങ്ങനെ സിനിമയിലും ജീവിതത്തിലും നില്‍ക്കാനായിരുന്നു ഞാന്‍ തീരുമാനിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
തന്റെ അഭിപ്രായങ്ങള്‍ മുഖം നോക്കാതെ വിളിച്ചു പറയുന്ന ആളുകൂടിയായ ഭാഗ്യലക്ഷ്മി ഇടയ്ക്കിടെ സൈബര്‍ അറ്റാക്കുകള്‍ക്കും വാര്‍ത്തകളിലുമെല്ലാം നിറയാറുണ്ട്. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിലും മത്സരാര്‍ത്ഥി ആയതോടെ താരം കൂടുതല്‍ ശ്രദ്ധ നേടുകയായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം പുറത്ത് പോകുകയായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം മത്സരാര്‍ഥികളുമായി കാര്യമായ ചര്‍ച്ചകള്‍ക്കൊന്നും ഭാഗ്യലക്ഷ്മി നിന്നിരുന്നില്ല. എലിമിനേറ്റഡ് ആയ മത്സരാര്‍ഥികളും ഫൈനലില്‍ എത്തിയവരുമെല്ലാം ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്തിരുന്നു.
അവിടെയും ഭാഗ്യലക്ഷ്മി മാത്രം വിട്ട് നിന്നത് ആരാധകരെയും നിരാശയിലാക്കിയിരുന്നു. ബിഗ് ബോസില്‍ നിന്നുമുണ്ടായ അനുഭവങ്ങളുമായി താരത്തിന് യോജിക്കാന്‍ സാധിക്കാത്തത് കാരണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി ഷോയെ കുറിച്ചും മത്സരാര്‍ഥികളെ കുറിച്ചും ഭാഗ്യലക്ഷ്മി തുറന്ന് സംസാരിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
