“മോനെ ,ഇതെന്റെ റെയ്ബാൻ ഗ്ലാസ് ,അതിലെങ്ങാനും നീ തൊട്ടാൽ…. ” -സ്ഫടികം 2 പ്രഖ്യാപിച്ച ബിജു.ജെ.കടയ്ക്കലിനു മാസ്സ് മറുപടിയുമായി ഭദ്രൻ !!!
മലയാളികളുടെ ഒരു വികാരം തന്നെയാണ് മോഹൻലാലിൻറെ ആട് തോമയും ചെകുത്താൻ ലോറിയും റെയ്ബാൻ ഗ്ലാസും . 1995 ൽ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന ചിത്രത്തിന് അത്രയധികം ആരാധകരാണ് മലയാളത്തിൽ ഉള്ളത്. മോഹൻലാൽ – തിലകൻ ജോഡിയുടെ അസാമാന്യ പ്രകടനം ഇന്നും ഓരോ മലയാളികൾക്കും രോമാഞ്ചമാണ്.
സ്ഫടികത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. യുവേഴ്സ് ലിവിങ്ലി എന്ന ചിത്രത്തിന് ശേഷം ബിജു.ജെ.കടയ്ക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ ഒരു യുവ സൂപ്പർ താരമാണ് നായകനായെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ബോളിവുഡ്ഡ് നടി സണ്ണി ലിയോണും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുമെന്ന് അറിയുന്നു.
എന്നാൽ ഈ വാർത്തക്ക് മാസ്സ് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ . സ്ഫടികം ഒന്നേയുള്ളു ,അത് സംഭവിച്ചു കഴിഞ്ഞു … മോനെ ,ഇതെന്റെ റെയ്ബാൻ ഗ്ലാസ് ,അതിലെങ്ങാനും തൊട്ടാൽ …എന്നാണ് ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്തായാലും ഒന്നാം ഭാഗം സൃഷ്ട്ടിച്ച ഓളം ഇനി വരുന്ന ഭാഗത്തിനു നൽകാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ പക്ഷം .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...