Connect with us

വെല്ലുവിളികളും തമ്മിൽ തല്ലും ബാക്കിയാക്കി ഹിമ വീണ്ടും പുറത്തേക്ക് ; എലിമിനേഷനിൽ നടന്നത് വൻ ട്വിസ്റ്റുകൾ !!!

Malayalam Breaking News

സംഭവ ബഹുലമായ എലിമിനേഷൻ ദിനമായിരുന്നു ബിഗ് ബോസ് ഹൗസിൽ നടന്നത്. ഷിയാസ്, അര്‍ച്ചന, അതിഥി,ഹിമ എന്നിവരാണ് ഇത്തവണ എലിമിനേഷന്‍ റൗണ്ടില്‍ എത്തിയത്. ഇതില്‍ ഷിയാസ് ആദ്യം തന്നെ സെയ്ഫാണ് എന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് അര്‍ച്ചനയും പ്രേക്ഷകരുടെ വോട്ടിന്‍റെ അടിസ്ഥാനത്തില്‍ ബിഗ്ബോസ് ഹൗസില്‍ തുടരാം എന്ന് മോഹന്‍ലാല്‍ അറിയിച്ചു .

പിന്നീട് അവശേഷിച്ചത് അതിഥിയും ഹിമയും ആയിരുന്നു. ഞാനായിരിക്കും പുറത്താകുക എന്ന് ഹിമ പറഞ്ഞ് കൊണ്ടിരുന്നെങ്കിലും, ഇത്തവണ ക്യാപ്റ്റന്‍ സ്ഥാനത്ത് വിജയിച്ചയാളായിട്ടും അതിഥി പെട്ടിയെടുത്ത് പുറത്തേക്ക് പോരൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിലകാര്യങ്ങള്‍ മോഹിച്ച് നേടിയാലും അത് അനുഭവിക്കാന്‍ ചിലര്‍ക്ക് യോഗം ഉണ്ടാകില്ലെന്ന് മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു.

തന്‍റെ കൈയ്യിലുള്ള സാധനങ്ങളും മറ്റും പങ്കുവച്ചാണ് അതിഥി ചിരിച്ചുകൊണ്ട് ബിഗ്ബോസ് ഹൗസിനോട് വിടപറഞ്ഞത്. എല്ലാവരും ചേര്‍ന്ന് അതിഥിയെ യാത്രയാക്കി. അതിഥി തന്‍റെ ബിഗ്ബോസ് ഹൗസിലെ താന്‍ വളര്‍ത്തിയ ചെടിയും ഏടുത്താണ് അതിഥി വിടവാങ്ങിയത്.

എന്നാൽ അടുത്തത് ഹിമയോട് കോൺഫെഷൻ റൂമിലേക്ക് എത്താനുള്ള അറിയിപ്പായിരുന്നു. അവിടെത്തിയ ഹിമയോട് പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാൽ പുറത്താക്കുന്നു എന്നാണ് പറഞ്ഞത് .

ഹിമ പോയതോടെ ബിഗ്ബോസ് കണ്ണുകെട്ടി അതിഥിയെ കണ്‍ഫഷന്‍ റൂമില്‍ എത്തിച്ചു. പ്രേക്ഷക പിന്തുണയോടെ അതിഥിയെ വീണ്ടും ബിഗ്ബോസ് ഹൗസില്‍ എത്തിച്ചു. ഇതോടെ ക്യാപ്റ്റനായും അതിഥിക്ക് തുടരാം എന്ന് ബിഗ്ബോസ് അറിയിച്ചു.

hima shankar again eliminated from big boss

More in Malayalam Breaking News

Trending

Recent

To Top