News
‘എന്റെ പുതുവര്‍ഷത്തിന്റെ തുടക്കം ലാലിന്റെ നാവില്‍ ഇരട്ടിമധുരം കൊടുത്തുകൊണ്ട്’; വൈറലായി ചിത്രങ്ങള്‍
‘എന്റെ പുതുവര്‍ഷത്തിന്റെ തുടക്കം ലാലിന്റെ നാവില്‍ ഇരട്ടിമധുരം കൊടുത്തുകൊണ്ട്’; വൈറലായി ചിത്രങ്ങള്‍
2023 ലേയ്ക്ക് കടന്ന സന്തോഷത്തിലാണ് ഏവരും. ഇതിനോടകം തന്നെ നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ പുതുവത്രത്തില് സംവിധായകന് ഭദ്രന് പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്. മോഹന്‍ലാലിനൊപ്പം ആയിരുന്നു തന്റെ പുതിയ വര്‍ഷ ആരംഭം എന്ന് ഭദ്രന് ഫേസ്ബുക്കില്‍ കുറിക്കുന്നു.
‘എന്റെ പുതുവര്‍ഷത്തിന്റെ തുടക്കം ലാലിന്റെ നാവില്‍ ഇരട്ടിമധുരം കൊടുത്തുകൊണ്ടായിരുന്നു’, എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്റെ വാക്കുകള്‍. നിരവധി പേരാണ് കമന്റുകള്‍ ചെയ്ത് എത്തിയിരിക്കുന്നത്. സ്ഫടികത്തിനായി കട്ട വെയിറ്റിംഗ് എന്നാണ് പലരും പറയുന്നത്.
‘സ്ഫടിക’ത്തിന്റെ റീ മാസ്റ്റര്‍ വെര്ഷന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഫെബ്രുവരി ഒമ്പതിനാണ് വീണ്ടും തിയറ്ററുകളിലെത്തുക. ‘ആടു തോമ’ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രം ഫാമിലി ആക്ഷന്‍ ഡ്രാമയായിരുന്നു. തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹന്‍ലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്.
അതേസമയം, എലോണ്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. നീണ്ട കാലത്തിനു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ജനുവരി 26ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. കൊവിഡ് കാലത്തെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘എലോണ്‍’.
മോഹന്‍ലാല്‍ മാത്രമാണ് സക്രീനില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ശബദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാ്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. അഭിനന്ദന് രാമാനുജന് ആണ് ഛായാഗ്രാഹണം.ഷാജി കൈലാസിന്റെ ‘ടൈം’, ‘സൗണ്ട് ഓഫ് ബൂട്ട്’, ‘മദിരാശി’, ‘ജിഞ്ചര്‍’ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ എഴുതുന്നത്.
