Connect with us

ഇനി ദിവസങ്ങള്‍ മാത്രം…, 2023 ല്‍ കേരളം ഉറ്റുനോക്കുന്നത് നടി ആക്രമിക്കപ്പെട്ട കേസ്; സംഭവിക്കാന്‍ പോകുന്നത്!

News

ഇനി ദിവസങ്ങള്‍ മാത്രം…, 2023 ല്‍ കേരളം ഉറ്റുനോക്കുന്നത് നടി ആക്രമിക്കപ്പെട്ട കേസ്; സംഭവിക്കാന്‍ പോകുന്നത്!

ഇനി ദിവസങ്ങള്‍ മാത്രം…, 2023 ല്‍ കേരളം ഉറ്റുനോക്കുന്നത് നടി ആക്രമിക്കപ്പെട്ട കേസ്; സംഭവിക്കാന്‍ പോകുന്നത്!

2022 എന്ന ഒരു വര്‍ഷം കൂടി കടന്നു പോകുമ്പോള്‍ ഏവരും പ്രതീക്ഷയോടെയും ശുഭാപ്തി വിശ്വാസത്തോടെയും നല്ലൊരു വര്‍ഷം ആയിരിക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് വരവേല്‍ക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ഏറെ ഉത്ഘണ്ഠയോടെയും ഏറെ പ്രതീക്ഷയോടെയും ഉറ്റുനോക്കുന്ന സ്ത്രീയാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത.

2017 മുതല്‍ തുടങ്ങിയ അതിജീവിതയുടെ പോരാട്ടം പരിസമാപ്തിയിലേയ്ക്ക് കടക്കുകയാണ്. വേട്ടക്കാരന്‍ അതിശക്തനും സമ്പന്നനും ആയതിനാല്‍ തന്നെ കേസിന്റെ കാര്യത്തില്‍ കുറച്ചധികം ഉത്ഘണ്ഠ അതിജീവിതയ്ക്ക് ഉണ്ടാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേസിന്റെ ഗതി തന്നെ മാറ്റുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് കേസില്‍ സംഭവിച്ചത്.

വെളിപ്പെടുത്തലുകളും ശബ്ദ സന്ദേശങ്ങളും അടക്കം തെളിവുകള്‍ എന്ന രീതിയില്‍ പലവിധത്തിലുള്ള കാര്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതെല്ലാം തന്നെ കേസില്‍ ഫലപ്രദമായോ അതോ തിരിച്ച് സംബഴിക്കുമോ എന്നെല്ലാം തന്നെ കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വന്നത്.

തൃശ്ശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലെ സ്റ്റുഡിയോയിലേയ്ക്ക് പുറപ്പെട്ട താരത്തെ ആലുവയില്‍ വെച്ച് അക്രമി സംഘം മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ ആദ്യദിനങ്ങളില്‍ തന്നെ പിടികൂടിയെങ്കിലും അക്രമത്തിന് പിന്നില്‍ ഗൂഡാലോചനയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ആദ്യ കുറ്റപത്രത്തിലും ഇത് സംബന്ധിച്ച സൂചകങ്ങളൊന്നുമുണ്ടായില്ല.

പിന്നീട് കൊച്ചിയില്‍ അമ്മ സംഘടിപ്പിച്ച യോഗത്തില്‍ നടി മഞ്ജു വാര്യറാണ് ആദ്യമായി ഗൂഡാലോചനയെന്ന സംശയം മുന്നോട്ട് വെക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് നേരെയുള്ള സംശയങ്ങള്‍ ആദ്യ ആഴ്ചകളില്‍ തന്നെ ഉയര്‍ന്ന് വന്നിരുന്നു. പിന്നീട് പള്‍സര്‍ സുനി ജയിലില്‍ നിന്നും അയച്ച കത്തിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിലീപിനെതിരായ കുരുക്കുകള്‍ പൊലീസ് മുറുക്കിയത്. പിന്നീട് ജനപ്രിയ താരത്തെ എട്ടാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം ഞെട്ടുകയായിരുന്നു.

അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തിനടുത്താണ് റിമാന്‍ഡില്‍ കഴിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് പിന്നീട് പലരുടേയും പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയ ക്വട്ടേഷന്‍ ആക്രമണമാണ് ഇതെന്നായിരുന്നു പൊലീസ് കുറ്റപത്രം. മാധ്യമങ്ങളിലെല്ലാം വലിയ രീതിയില്‍ കേസ് ചര്‍ച്ചയായെങ്കിലും രഹസ്യ വിചാരണ ആരംഭിച്ചത് മുതല്‍ എല്ലാം നിശബ്ദമായി. ഒടുവില്‍ കേസ് വിചാരണയുടെ അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കുമ്പോഴാണ് 2022 ന്റെ തുടക്കത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാര്‍ രംഗത്ത് വരുന്നത്.

കേസിന്റെ ഇതുവരേയുള്ള ഗതിയെ ആകെ മാറ്റി മറിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാര്‍ നടത്തിയത്. 2021 ഡിസംബര്‍ അവസാനമാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തുന്നത്. ഇതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളിലൂടെ രംഗത്ത് വരികയായിരുന്നു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച പൊലീസ് അന്വേഷണ സംഘത്തിനെതിരെ വധ ഗൂഡാലോചന നടത്തിയെന്ന പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതോടൊപ്പം തന്നെ നിരവധി ഓഡിയോ ക്ലിപ്പുകളും പലഘട്ടങ്ങളിലായി പുറത്ത് വന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ലെന്ന തരത്തിലുള്ള ദിലീപിന്റെ വെളിപ്പെടുത്തല്‍.

ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറൊരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ രക്ഷപ്പെടുത്തി താന്‍ പെടുകയായിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ഓഡിയോയില്‍ ദിലീപ് പറഞ്ഞത്. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദം ശബ്ദപരിശോധനയില്‍ ദിലീപിന്റേത് ആണെന്ന് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞതായി െ്രെകംബ്രാഞ്ചും വ്യക്തമാക്കി. കോടതി മുഖേന ദിലീപിന്റെയും സുഹൃത്തുക്കളുടേയും ഫോണുകളും പൊലീസ് ഇതേ വര്‍ഷം പിടിച്ചെടുത്തു.

ആക്രമിക്കപ്പെട്ട നടി കൂടുതല്‍ സജീവമായ വര്‍ഷം കൂടിയായിരുന്നു 2022. തനിക്ക് കോടതിയില്‍ നിന്നടക്കം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ നടി ഒരു അഭിമുഖത്തില്‍ ആദ്യമായി തുറന്ന് പറഞ്ഞു. പിന്നാലെ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഹര്‍ജിയിലൂടെ ആരോപിച്ച നടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

തുടരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ കോടതിയില്‍ വീണ്ടും രഹസ്യ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഈ ജനുവരി 31 ഉള്ളില്‍ കേസിലെ വിചാരണ അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, നേരത്തെ വിസ്തരിച്ച സാക്ഷികളായ മഞ്ജു വാര്യറെ അടക്കം വീണ്ടും വിസ്തരിച്ച് കേസ് ശക്തമാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. കേസിന്റെ സ്ഥിതിഗതികള്‍ എന്താകുമെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.

More in News

Trending

Recent

To Top