Malayalam Breaking News
സ്ഫടികം സംവിധായകന്റെ പുതിയ ചിത്രത്തിനൊരുങ്ങി മോഹൻലാൽ !
സ്ഫടികം സംവിധായകന്റെ പുതിയ ചിത്രത്തിനൊരുങ്ങി മോഹൻലാൽ !
മോഹൻലാൽ നായകനായ സ്ഫടികം സിനിമ മലയാളികൾക്ക് ഒരു ഹരമാണ്. മോഹൻലാലിൻറെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം. ഇപ്പോഴിതാ ഒരു മോഹൻലാൽ ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രൻ. ഒരു ആക്ഷൻ ചിത്രമായി ഒരുക്കാൻ പോകുന്ന ഈ ചിത്രം വമ്പൻ ക്യാൻവാസിൽ ആണ് പ്ലാൻ ചെയ്യുന്നത്. മോഹൻലാലിന്റെ തിരക്ക് മൂലം ആണ് ചിത്രം വൈകുന്നത്.
മലയാള സിനിമയിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ തന്നിട്ടുള്ള ആളാണ് സംവിധായകൻ ഭദ്രൻ. എന്നാൽ ഭദ്രൻ എന്നും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് സ്ഫടികം എന്ന ക്ലാസിക് മാസ്സ് ചിത്രം സമ്മാനിച്ച സംവിധായകൻ എന്ന പേരിൽ ആണ്. മലയാളത്തിന്റെ താര സൂര്യനായ മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം 1995 ഇൽ ആണ് റീലീസ് ചെയ്തത്. ആ വർഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയം ആയി മാറിയ സ്ഫടികം കേരളത്തിൽ എല്ലാ അർത്ഥത്തിലും തരംഗമായി മാറി. മോഹൻലാൽ അവതരിപ്പിച്ച ആട് തോമ എന്ന കഥാപാത്രത്തിന് ഇന്ന് വിസ്മയിപ്പിക്കുന്ന പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത് എന്നു പറയുമ്പോൾ തന്നെ അന്നു ആ കഥാപാത്രം കേരളത്തിൽ ഉണ്ടാക്കിയ ഓളം നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും.
പൃഥ്വിരാജ് സംവിധാനം ലുസിഫെറാണ് ഇനി മോഹന്ലാലിന്റേതായി ഇറങ്ങാനുള്ള ചിത്രം. സൂര്യ നായകനാവുന്ന തമിഴ് ചിത്രം കാപ്പാനും റിലീസിനൊരുങ്ങുകയാണ്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങൾ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ സിനിമകളുടെ തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ
bhadran director new mohanlal movie
