Connect with us

കുഞ്ഞാലി മരക്കാറിൽ അമിതാഭ് ബച്ചനും ?ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു !

Malayalam Breaking News

കുഞ്ഞാലി മരക്കാറിൽ അമിതാഭ് ബച്ചനും ?ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു !

കുഞ്ഞാലി മരക്കാറിൽ അമിതാഭ് ബച്ചനും ?ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു !

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിക്കുകയാണ്. വമ്ബന്‍ താര നിരയാണ് ചിത്രത്തിന് ഉള്ളത്. മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.

ചിത്രത്തിന്റെ സെറ്റിൽ മോഹൻലാലിൻറെ നേരിട്ട് കണ്ടു പഠിക്കാൻ തമിഴ് നടൻ വിജയ് സേതുപതി എത്തിയിരുന്നു. ഇപ്പോൾ മോഹൻലാലിനെ കാണാൻ ബിഗ് ബി അമിതാഭ് ബച്ചനും ലൊക്കേഷൻ ആയ ഫിലിം സിറ്റിയിൽ എത്തിയിരിക്കുകയാണ്.

മുൻപ് കാണ്ഡഹാർ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനു മുൻപ് തന്നെ മോഹൻലാലിനെ വലിയ കാര്യമാണ് അമിതാഭ് ബച്ചന്. പരിച്ചയപെടുന്ന വ്യക്തികളിൽ എല്ലാം കുസൃതിയും ബഹുമാനവും കൊണ്ട് മനസ് നിറയ്ക്കുന്ന പ്രകൃതമാണ് മോഹൻലാലാജിന്റേത്. ആ വ്യക്തി പ്രഭാവം അമിതാഭ് ബച്ചനേയും സ്വാധീനിച്ചിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിലാണ് മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാര്‍ ഒരുങ്ങുന്നത്. കോണ്‍ഫിഡന്‍റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റുമാണ് സഹനിര്‍മാതാക്കള്‍.

mohanlal priyadarshan santhosh t kuruvilla kunjali marakkar images photos

പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേര്. സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, സിദ്ദിഖ്, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. 

സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നുമുതലാണ് ഹൈദരാബാദില്‍ ആരംഭിച്ചത്. ചിത്രത്തിനായുള്ള വലിയ കപ്പലുകളുടെ നിര്‍മാണം നേരത്തെ ഹൈദരാബാദിലെ റാമോജി ഫിലിം സ്റ്റുഡിയോയില്‍ തുടങ്ങിയിരുന്നു. ബാഹുബലിക്ക് സെറ്റൊരുക്കിയ മലയാളി സാബു സിറിളാണ് ചിത്രത്തിന്‍റെ കലാ സംവിധാനമൊരുക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് തിരുവാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിലാണ് മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാര്‍ ഒരുക്കുന്നത്. ആശിര്‍വാദിന്‍റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. 100 കോടിയാണ് ബജറ്റ്.

amitabh bachans surprise visit in kunjali maraikkar shooting set

More in Malayalam Breaking News

Trending

Recent

To Top