Bollywood
ബംഗ്ലാദേശില്‍ ‘പത്താന്’ എത്താന്‍ വൈകും; കാരണം!
ബംഗ്ലാദേശില്‍ ‘പത്താന്’ എത്താന്‍ വൈകും; കാരണം!
ഏറെ നാളുകള്‍ക്ക് ശേഷമാണ് കിംഗ് ഖാന് ഷാരൂഖ് ഖാന്റെ പത്താന് എന്ന ചിത്രം പുറത്തെത്തിയത്. ബോക്സോഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ് ചിത്രം. എന്നാല്‍ താരത്തിന്റെ ബംഗ്ലാദേശിലെ ആരാധകര്‍ക്ക് ദുഃഖവാര്‍ത്തയാണ് വരുന്നത്. ബംഗ്ലാദേശില്‍ സിനിമയുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ഇന്ന് റിലീസ് ചെയ്യാനിരുന്ന സിനിമ മാര്‍ച്ചിലേക്കാണ് മാറ്റിയത്.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ ഏറെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. റിലീസ് നീട്ടിയതുമായി ബന്ധപ്പെട്ട് ഏറെ ഊഹാപോഹങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.
ഈ മാസം മുഴുവന്‍ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിക്കുന്നതിനാലാണ് സിനിമയുടെ റിലീസ് നീട്ടിയത് എന്നാണ് ബംഗ്ലാദേശ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗിന്റെ വെളിപ്പെടുത്തല്‍. പത്താന് ബംഗ്ലാദേശില്‍ വിതരണം ചെയ്യുന്ന നിര്‍മ്മാണ കമ്പനി ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
2014 മുതല്‍ ബംഗ്ലാദേശില്‍ ബോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഈ വിലക്ക് നീക്കിയ ശേഷം റിലീസിന് ഒരുങ്ങുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് പഠാന്. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ബംഗ്ലാദേശില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തെ ബംഗ്ലാദേശി നടന് ദിപ്ജോള്‍ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു.
എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഗുണനിലവാരമുള്ള സിനിമകള്‍ കൊണ്ടുവരാന്‍ ബംഗ്ലാദേശി സിനിമാ വ്യവസായം ശ്രമിക്കുന്നുണ്ട്. ഹിന്ദി സിനിമകള്‍ റിലീസ് ചെയ്താല്‍ സ്വന്തം സിനിമകളെ സാരമായി ബാധിക്കും. ബംഗ്ലാദേശിലെ പ്രേക്ഷകര്‍ അവരുടെ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന സിനിമകള്‍ കുടുംബത്തോടൊപ്പം കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
