News
ഹൃദയാഘാതം മൂലം ബംഗാളി നടന് മനു മുഖര്‍ജി അന്തരിച്ചു
ഹൃദയാഘാതം മൂലം ബംഗാളി നടന് മനു മുഖര്‍ജി അന്തരിച്ചു
Published on
പ്രമുഖ ബംഗാളി നടന് മനു മുഖര്‍ജി(90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു അന്ത്യം. വിഖ്യാത സംവിധായകന് മൃണാളന് സെന്നിന്റെ നില് അകാഷര് നിച് എന്ന സിനിമയിലൂടെയാണ് മനു മുഖര്‍ജി ചലച്ചിത്ര ലോകത്തിലേക്ക് കടന്നു വന്നത്. സത്യജിത്ത് റേയുടെ ജോയ് ബാബാ ഫെലുനാഥ്, ഗണശത്രു എന്നി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
കുട്ടികളുടെ ചിത്രമായ പട്ടാല്ഘറിലെ അഭിനയത്തിനും ഇദ്ദേഹത്തിന് നിരൂപണ പ്രശംസ ലഭിച്ചിരുന്നു. ബംഗാളി ടെലിവിഷന്‍ ചാനലുകളില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങള്‍ ചെയ്തിരുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായമുള്ള താരമായിരുന്നു അദ്ദേഹം. കൂടാതെ പശ്ചിമ ബംഗാള്‍ മോഷന്‍ പിക്ചേഴ്സ് ആര്‍ട്ടിസ്റ്റ്സ് ഫോറത്തില്‍ സജീവ പ്രവര്ത്തകന് കൂടിയായിരുന്നു അദ്ദേഹം.
Continue Reading
You may also like...
Related Topics:Death
