മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിന്റെയിഷ്ടം, പക്ഷെ നീ ജന്മം കൊടുത്തൊരു കുഞ്ഞുണ്ട്, അതെന്തു പിഴച്ചു; വിങ്ങിപ്പൊട്ടി ബീന ആന്റണി
കഴിഞ്ഞ ദിവസമാണ് മലയാളം ടെലിവിഷന്‍ ലോകത്തെ നടുക്കി മറ്റൊരു മരണ വാര്‍ത്തു കൂടെ വന്നത്. മിനിസ്ക്രീന്‍ – സിനിമാ താരം രഞ്ജുഷ മേനോന് ആത്മഹത്യ ചെയ്തു. താമസിയ്ക്കുന്ന ഫ്ളാറ്റിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം എന്താണ് എന്ന വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും ഉറ്റ തോഴിയുടെ വേര്‍പാടില്‍ വിങ്ങി കരയുകയാണ് സഹപ്രവര്‍ത്തകര്‍.
രഞ്ജുഷയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് പലരും സോഷ്യല്‍ മീഡിയയില്‍ എത്തി. അല്പം വികാരഭരിതയായി പൊട്ടിത്തെറിച്ചുകൊണ്ടാണ് ബീന ആന്റണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിന്റെയിഷ്ടം. പക്ഷെ നീ ജന്മം കൊടുത്തൊരു കുഞ്ഞുണ്ട്. അതെന്തു പിഴച്ചു. ഒന്നും പറയാന്‍ ഞാനില്ല. നിന്റെ കുഞ്ഞിനെ നീ സുരക്ഷിതമാക്കിയല്ലോ. ഇനി നിനക്ക് മരണം തിരഞ്ഞെടുക്കാം. പത്ത് വയസ്സ് പോലും തികയാത്ത ആ കുഞ്ഞ് ഇനി സുഖമായി ജീവിച്ചോളും’ എന്ന് പറഞ്ഞാണ് ബീന ആന്റണിയുടെ പോസ്റ്റ്.
വിഷമം കൊണ്ടുള്ള പൊട്ടിത്തെറിയാണ് ബീന ആന്റണിയുടേത് എന്ന് പോസ്റ്റ് വായിക്കുമ്പോള്‍ മനസ്സിലാവും. എന്നിരുന്നാലും മരിച്ചുകഴിഞ്ഞവരോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യമാണെന്നാണ് കമന്റില്‍ ചിലരുടെ ചോദ്യം. എന്താണ് സംഭവം, എന്തിനാണ് ഇത് ചെയ്തത് എന്നൊക്കെ ചോദിച്ചുകൊണ്ടും ചിലര്‍ കമന്റില്‍ എത്തുന്നുണ്ട്.
രഞ്ജുഷയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ താരം പുറത്തുവിട്ടിട്ടില്ല. പ്രമുഖ ക്രിയേറ്റീവ് ഡയരക്ടറായ മനോജ് ശ്രീകലവുമൊത്ത് ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു താരം. കുഞ്ഞുണ്ട് എന്ന വിവരം ഇപ്പോള്‍ ബീന ആന്റണിയുടെ പോസ്റ്റിലൂടെയാണ് സോഷ്യല്‍ മീഡിയ അറിയുന്നത്. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പോസ്റ്റ് ഗ്രാജ്വേഷന് നേടിയ രഞ്ജുഷ ഭരതനാട്യത്തില്‍ ബിരുദധാരിയാണ്. ബോംബെ മാര്‍ച്ച് 12, മേരിക്കുണ്ടൊരു കുഞ്ഞാട് പോലുള്ള സിനിമകളിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു
ബോൾഡ് ആൻഡ് പ്രാക്റ്റിക്കൽ ആയിട്ടുള്ള ഒരാൾ എന്നാണ് രഞ്ജുഷയെക്കുറിച്ച് സുഹൃത്തുക്കൾ പറയുന്നത്. വളരെ പാവമായിരുന്നു അവൾ, എന്ത് വിഷമം ഉണ്ടെങ്കിലും ഒന്ന് വിളിച്ചാൽ തീരുമായിരുന്നു, ഒന്നും അറിയിക്കാൻ നിനക്ക് തോന്നിയില്ലല്ലോ എന്നാണ് രഞ്ജുഷയുടെ മരണത്തിനു പിന്നാലെ സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. കഴിഞ്ഞദിവസമാണ് രഞ്ജുഷ മേനോൻ ആത്മഹത്യ ചെയ്യുന്നത്. പോലീസ് അസ്വാഭാവിക മരണത്തിനു കേസും ഫയൽ ചെയ്തു. രഞ്ജു മരിച്ചുവെന്ന് തങ്ങൾക്ക് ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല എന്നാണ് നടിമാരായ സോണിയയയും അശ്വതിയും പറയുന്നത്.
സാധാരണ ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ പരിചയം ഉള്ളവർ ആണെകിലും അല്ലെങ്കിലും ഒരു ആദരാഞ്ജലി അല്ലെങ്കിൽ പ്രണാമം,പരിചയമുള്ളവരെ വല്ലപ്പോഴെങ്കിലും ഓർക്കുന്നു അതോടെ അത് കഴിയുന്നു. ..പക്ഷെ അങ്ങനെ ഒരു പ്രണാമം പറഞ്ഞു അവസാനിപ്പിക്കാൻ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തി എന്നെ വിട്ടു പോയി.. അല്ലെങ്കിൽ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിൽ നിന്ന് പോയി..
2009മുതൽ തുടങ്ങിയ സൗഹൃദം, നമക്ക് കൂട്ടുകാർ ഒരുപാട് പേരുണ്ടാകാം പക്ഷെ വളരെ ചുരുക്കം ചിലരൊടെ നമുക്കെന്തു തോന്ന്യാസവും, കുശുമ്പും എല്ലാം പങ്കുവെക്കാൻ കഴിയുകയുള്ളു- നടി അശ്വതി പറഞ്ഞു.
