Connect with us

നമ്മള്‍ പാടി പാട്ട് ചിലപ്പോള്‍ വരില്ല,ചിലപ്പോള്‍ വേറെ ആരുടെയെങ്കിലും ശബ്ദത്തിലായിരിക്കും വരുന്നത്, തളരാതെ മുന്നേറിയാണ് ഇന്ന് കാണുന്ന അവസ്ഥയിലെത്തിയത് ; എംജി ശ്രീകുമാർ പറയുന്നു

Movies

നമ്മള്‍ പാടി പാട്ട് ചിലപ്പോള്‍ വരില്ല,ചിലപ്പോള്‍ വേറെ ആരുടെയെങ്കിലും ശബ്ദത്തിലായിരിക്കും വരുന്നത്, തളരാതെ മുന്നേറിയാണ് ഇന്ന് കാണുന്ന അവസ്ഥയിലെത്തിയത് ; എംജി ശ്രീകുമാർ പറയുന്നു

നമ്മള്‍ പാടി പാട്ട് ചിലപ്പോള്‍ വരില്ല,ചിലപ്പോള്‍ വേറെ ആരുടെയെങ്കിലും ശബ്ദത്തിലായിരിക്കും വരുന്നത്, തളരാതെ മുന്നേറിയാണ് ഇന്ന് കാണുന്ന അവസ്ഥയിലെത്തിയത് ; എംജി ശ്രീകുമാർ പറയുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് എംജി ശ്രീകുമാർ. ഒരു ഗായകൻ എന്ന നിലയിൽ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകർ ആണ് ഇദ്ദേഹത്തിന് കേരളത്തിലുടനീളം ഉള്ളത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം തന്റെ സംഗീത ജീവിതത്തെക്കുറിച്ച് വാചാലനായത്. തുടക്കത്തില്‍ യേശുദാസിന് വേണ്ടി ട്രാക്ക് പാടാന്‍ പോവുമായിരുന്നു. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ പ്രണയവസന്തം എന്ന ഗാനം ചിത്രയും ഞാനും പാടിയതാണ്.

അന്നൊക്കെ പാട്ടുപുസ്തകത്തില്‍ മുഴുവന്‍ പാട്ടുകളും യേശുദാസിന്റെ പേരിലാണ്. അതിനിടയിലൊരു എംജിയെ ആര് കാണാനാണ്. എനിക്ക് കുളിര് കോരുന്ന സംഭവമാണ് അത്. രാത്രിയില്‍ ഉറക്കത്തിനിടെ പാട്ടുപുസ്തകം തുറന്ന് എംജി ശ്രീകുമാര്‍, ചിത്ര, ഇത് മതിയെന്ന് പറഞ്ഞ് കിടന്നിട്ടുണ്ട്. സിനിമ റിലീസ് ചെയ്തപ്പോള്‍ പാടിയത് യേശുദാസ് ചിത്ര. ഇതൊക്കെ സിനിമയിലുള്ളതാണെന്ന് പിന്നീടാണ് മനസിലാക്കിയത്.

നമ്മള്‍ പാടി പാട്ട് ചിലപ്പോള്‍ വരില്ല. ചിലപ്പോള്‍ വേറെ ആരുടെയെങ്കിലും ശബ്ദത്തിലായിരിക്കും വരുന്നത്. തളരാതെ മുന്നേറിയാണ് ഇന്ന് കാണുന്ന അവസ്ഥയിലെത്തിയത്. സുരേഷ് കുമാറൊക്കെ സിനിമ ചെയ്ത് തുടങ്ങിയപ്പോള്‍ എനിക്ക് കുറേ അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. അന്നൊക്കെ ലൊക്കേഷനിലൊക്കെ പോവാറുണ്ടായിരുന്നു. പൂച്ചയ്‌ക്കൊരു മൂക്കുത്തിയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു.

ചുനക്കര രാമന്‍കുട്ടി സാറിന് എന്നോടൊരു പ്രത്യേകമായൊരു താല്‍പര്യമുണ്ടായിരുന്നു. എന്നെക്കൊണ്ട് പാടിപ്പിക്കുമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ശ്യാം സാര്‍ എന്നോട് നിനക്ക് പാട്ട് തരാമെന്ന് പറഞ്ഞ് എന്നെ പഠിപ്പിച്ചിരുന്നു. യൂണിയനില്‍ മെമ്പറല്ലെന്ന് പറഞ്ഞ് അന്ന് എന്നെ പാടിക്കാതെ സ്റ്റുഡിയോയില്‍ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. ഇതേക്കുറിച്ചൊന്നും ഞാന്‍ എവിടേയും പറയാറില്ല.

മേടയില്‍ വീട്ടില്‍ അന്ന് കൂട്ടുകുടുംബമായാണ് ഞങ്ങള്‍ കഴിഞ്ഞത്. അന്നെനിക്ക് ഭാരതിരാജയുടെ കോള്‍ വന്നിരുന്നു. ആ സമയത്ത് ഞാന്‍ വീട്ടിലില്ലായിരുന്നു. നീ എങ്ങനെയെങ്കിലും മദ്രാസിലേക്ക് പോവൂയെന്നായിരുന്നു കൂട്ടുകാരെല്ലാം പറഞ്ഞത്. അങ്ങനെയാണ് ഭാരതിരാജ സാറിനെ കാണാന്‍ പോയത്. അങ്ങനെയൊന്നും അദ്ദേഹത്തെ കാണാന്‍ പറ്റില്ലെന്നായിരുന്നു അവിടെയുള്ളവര്‍ പറഞ്ഞത്.

സിനിമയൊക്കെ പൂര്‍ത്തിയായി, അടുത്ത മാസം റിലീസാണ്, എസ്പിബിയൊക്കെ പാടിയിട്ടുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. ആരോ എന്നെ കളിപ്പിക്കാന്‍ വിളിച്ചതാണെന്ന് അപ്പോഴാണ് മനസിലായത്. ഞാന്‍ പോയി തിരിച്ച് വന്നപ്പോഴും ഭാരതിരാജയുടെ കോള്‍ വന്നിരുന്നു. ഗാനമേളയ്ക്ക് ബുക്ക് ചെയ്യാനായിട്ടായിരുന്നു വിളിച്ചത്. ഞാന്‍ പോയിട്ടില്ലായിരുന്നു. ആ സമയത്ത് ലാലുവൊക്കെ എന്നെ രാജ എന്നായിരുന്നു വിളിച്ചത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top