റോഡിലൂടെ പോകുമ്പോള്‍ പട്ടിയെ കണ്ടാല്‍ മുട്ടിടിക്കും… സിനിമയിലെ ആ ഷോട്ട് എടുത്ത് കഴിഞ്ഞപ്പോള്‍ പട്ടി അതാ നിലത്തു തനിച്ച്… പിന്നെ നോക്കുമ്പോള്‍ താന്‍ ഡൈനിംഗ് ടേബിളിന്റെ മുകളിലാണ്; ബേസിൽ ജോസഫ്
റോഡിലൂടെ പോകുമ്പോള്‍ പട്ടിയെ കണ്ടാല്‍ മുട്ടിടിക്കും… സിനിമയിലെ ആ ഷോട്ട് എടുത്ത് കഴിഞ്ഞപ്പോള്‍ പട്ടി അതാ നിലത്തു തനിച്ച്… പിന്നെ നോക്കുമ്പോള്‍ താന്‍ ഡൈനിംഗ് ടേബിളിന്റെ മുകളിലാണ്; ബേസിൽ ജോസഫ്
റോഡിലൂടെ പോകുമ്പോള്‍ പട്ടിയെ കണ്ടാല്‍ മുട്ടിടിക്കും… സിനിമയിലെ ആ ഷോട്ട് എടുത്ത് കഴിഞ്ഞപ്പോള്‍ പട്ടി അതാ നിലത്തു തനിച്ച്… പിന്നെ നോക്കുമ്പോള്‍ താന്‍ ഡൈനിംഗ് ടേബിളിന്റെ മുകളിലാണ്; ബേസിൽ ജോസഫ്
മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ, നടനായും വെള്ളിത്തിരയില്‍ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിന് സാധിച്ചിരുന്നു.
‘പാല്‍തു ജാന്‍വര്‍’ സിനിമ ചെയ്തപ്പോള്‍ മൃഗങ്ങളോടുള്ള തന്റെ പേടിയെ കുറിച്ച് ബേസില്‍ ജോസഫ് തുറന്നു പറഞ്ഞിരുന്നു. പൂച്ച അടുത്തേക്ക് വരുമ്പോള്‍ സോഫയില്‍ നിന്നും ഞെട്ടി എഴുന്നേല്ക്കുന്ന ബേസിലിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ബേസിലിന്റെ ഭാര്യ എലിസബത്ത് ആയിരുന്നു വീഡിയോ പങ്കുവച്ചത്.
ഇപ്പോഴിതാ തനിയ്ക്ക് മൃഗങ്ങളോടുള്ള പേടി വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് ബേസില്‍. ‘പൂച്ചയെ പേടിച്ച് ഞെട്ടുന്ന വീഡിയോ കണ്ടല്ലോ?’ എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. എലിയുടെ ആന്റിയുടെ വീട്ടിലെ പൂച്ചയാണത്. പാച്ചു. പണ്ടു മുതലേ മൃഗങ്ങളെ പേടിയാണ്.
റോഡിലൂടെ പോകുമ്പോള്‍ പട്ടിയെ കണ്ടാല്‍ മുട്ടിടിക്കും. ആദ്യം സംവിധാനം ചെയ്ത ‘പ്രിയംവദ കാതരയാണോ’ എന്ന ഷോര്‍ട്ട് ഫിലിമിലെ പ്രധാന കഥാപാത്രം പട്ടിയാണ്. ഷോട്ട് എടുത്ത് കഴിഞ്ഞപ്പോള്‍ പട്ടി അതാ നിലത്തു തനിച്ച്. പിന്നെ നോക്കുമ്പോള്‍ താന്‍ ഡൈനിംഗ് ടേബിളിന്റെ മുകളിലാ എന്നാണ് ബേസില്‍ പറയുന്നത്.
‘അജയന്റെ രണ്ടാം മോഷണം’, ‘കപ്’, ‘കഠിന കഠോരമീ അണ്ടകടാഹം’ എന്നീ സിനിമകളിലാണ് ഇനി ബേസില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ഇതിനൊപ്പം മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഒരുക്കാനും താരം തയാറെടുക്കുന്നുണ്ട്. കമ്മിറ്റ് ചെയ്ത സിനിമകള്‍ എല്ലാം തീര്‍ത്ത് അടുത്ത വര്‍ഷം മിന്നല്‍ മുരളി 2 ആരംഭിക്കും എന്നാണ് ബേസില്‍ പറയുന്നത്. ‘ജയ ജയ ജയ ജയഹേ’ ആണ് ബേസിലിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....