Connect with us

റേഞ്ച് റോവർ സ്പോർട്ട് ഡൈനാമിക് സ്വന്തമാക്കി ടൊവിനോ തോമസ്

Actor

റേഞ്ച് റോവർ സ്പോർട്ട് ഡൈനാമിക് സ്വന്തമാക്കി ടൊവിനോ തോമസ്

റേഞ്ച് റോവർ സ്പോർട്ട് ഡൈനാമിക് സ്വന്തമാക്കി ടൊവിനോ തോമസ്

പുതിയ റേഞ്ച് റോവർ സ്പോർട്ട് ഡൈനാമിക് സ്വന്തമാക്കി ടൊവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയും ടഹാനും ഒപ്പമെത്തിയാണ് ടൊവിനോ പുതിയ വാഹനം ഏറ്റുവാങ്ങിയത്.

ഓഡി ക്യു 7, ബിഎംഡബ്ല്യു 7 സീരീസ്, മിനികൂപ്പർ സൈഡ് വാക്ക് എഡിഷൻ, ബിഎംഡബ്ല്യു ജി 310 ജിഎസ് ബൈക്ക് എന്നിവയാണ് ടൊവിനോയുടെ കളക്ഷനിലുള്ള മറ്റു വാഹനങ്ങൾ

രണ്ടു കോടി വിലയുള്ള റേഞ്ച് റോവർ കഴിഞ്ഞ ദിവസം നിർമ്മാതാവ് ലിസ്റ്റിൻ സ്വന്തമാക്കിയിരുന്നുതന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെയാണ് ലിസ്റ്റിൻ ആരാധകരുമായി സന്തോഷവാർത്ത പങ്കുവച്ചത്. “ഈ 2022ൽ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു…അക്കൂട്ടത്തിലേക്ക് ഈ ഡിസംബർ മാസത്തിൽ മറ്റൊരു സന്തോഷം കൂടി .. ഇനി എന്നോടൊപ്പമുള്ള യാത്രയിൽ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു… കൂടെ നിന്ന പ്രേക്ഷകർക്കും സപ്പോർട്ട് ചെയ്തവർക്കും ഒരുപാട് നന്ദി” ലിസ്റ്റിൻ കുറിച്ചു. കുറിപ്പിനൊപ്പം കുടുംബത്തോടൊപ്പമുള്ള ചിത്രവും ലിസ്റ്റിൻ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ടൊവിനോ തോമസ്, കനി കുസൃതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘വഴക്ക്’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുകയാണ്. സുദേവ് നായർ, അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ്.വി., ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ‘വഴക്കി’ന്റെ സഹനിർമാതാവ് കൂടിയാണ് ടൊവിനോ. ടൊവിനോ തോമസ് പ്രൊഡക്‌ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ സോള്‍.

More in Actor

Trending

Recent

To Top