Actor
ഷൈന്‍ ഇന്നേവരെ ഒരു ലൊക്കേഷനിലും ലേറ്റായി പോയിട്ടില്ല, രു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല, ചെറുവിരല്‍ കൊണ്ടുപോലും ആരേയും ദ്രോഹിക്കാറില്ല; സോഹന്‍ സീനുലാല്‍
ഷൈന്‍ ഇന്നേവരെ ഒരു ലൊക്കേഷനിലും ലേറ്റായി പോയിട്ടില്ല, രു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല, ചെറുവിരല്‍ കൊണ്ടുപോലും ആരേയും ദ്രോഹിക്കാറില്ല; സോഹന്‍ സീനുലാല്‍
ഇടയ്ക്കിടെ വിവാദങ്ങളിലും വിമര്‍ശനങ്ങളിലും ട്രോളുകളിലുമെല്ലാം നടൻ ഷൈന്‍ ടോം ചാക്കോ ചെന്ന് പെടാറുണ്ട്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ നടനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവമുണ്ടായത്.
ഇപ്പോഴിതാ, അതുമായി ബന്ധപ്പെട്ട് ഷൈനിന്റെ ഏറ്റവും പുതിയ സിനിമ ഭാരത് സര്‍ക്കസിന്റെ സംവിധായകന്‍ സോഹന്‍ സീനുലാല്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
സോഹന്റെ വാക്കുകള്‍
ഷൈനും ഞാനും പരിചയപ്പെടുന്നത് ഷാഫി സാറിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന സമയത്താണ്. ആഷിക് അബുവും സുഗീതുമൊക്കെ വഴിയാണ് ഷൈനിനെ പരിചയപ്പെടുന്നത്. അന്ന് മുതല്‍ ഞങ്ങള്‍ ഒരു ഗ്യാങാണ്. ഷൈനിന്റെ എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പമുണ്ടായിരുന്നു.’
പല വെറൈറ്റി കഥാപാത്രങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് മലയാളികളുടെ അഭിനന്ദനം വാങ്ങിയിട്ടുള്ള നടനാണ് ഷൈന്‍. അത് എല്ലാവര്‍ക്കും സാധ്യമാകുന്ന ഒന്നല്ല. ആ നടന്‍ ഇനിയും ഉയരണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ഷൈന്‍ ഇന്നേവരെ ഒരു ലൊക്കേഷനിലും ലേറ്റായി പോയിട്ടില്ല.
അത്രയധികം ഡെഡിക്കേറ്റഡാണ്. ഒരാള്‍ക്കൊരു പതനം വരുമ്പോള്‍ അല്ലെങ്കില്‍ അബദ്ധം സംഭവിക്കുമ്പോള്‍ ചവിട്ടി മേയാനായി ചില ആളുകള്‍ വരുന്നുണ്ട്. സപ്പോര്‍ട്ട് ചെയ്യാനാണ് ആളില്ലാത്തത്.’അത്തരത്തില്‍ ചവിട്ടിമെതിക്കുന്നത് ഹീറോയിസമല്ല.
നമ്മള്‍ അയാളിലെ നടനെ കണ്ടാല്‍ മതി. ഷൈന്‍ ഇതുവരെ ഒരു സ്ഥലത്തും സിനിമയിലും പ്രശ്‌നമുണ്ടാക്കിയിട്ടില്ല. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. മോശം വാക്ക് പോലും ആരോടും ഷൈന്‍ പറയില്ല. ചെറുവിരല്‍ കൊണ്ടുപോലും ആരേയും ദ്രോഹിക്കാറുമില്ല.’
