Connect with us

കാത്തിരിപ്പിന് വിരാമം; ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു; തീയതി കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപോയി, എല്ലാം ദൈവനിശ്ചയമെന്ന് സംവിധായകൻ ഫാസിൽ

Malayalam

കാത്തിരിപ്പിന് വിരാമം; ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു; തീയതി കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപോയി, എല്ലാം ദൈവനിശ്ചയമെന്ന് സംവിധായകൻ ഫാസിൽ

കാത്തിരിപ്പിന് വിരാമം; ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു; തീയതി കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപോയി, എല്ലാം ദൈവനിശ്ചയമെന്ന് സംവിധായകൻ ഫാസിൽ

മോഹൻലാലിന്റെ സംവിധാനത്തിൽ ആദ്യമായി പുറത്തെത്തുന്ന ചിത്രമാണ് ബറോസ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർ അക്ഷമയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സംവിധായകൻ ഫാസിലാണ് തീയതി പ്രഖ്യാപിച്ചത്.

ക്രിസ്മസ് റിലീസായ ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. മോഹൻലാലിന്റെ കരിയറിൽ വഴിത്തിരിവായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, മണിച്ചിത്രത്താഴ് എന്നിവ റിലീസായ അതേ ദിവസം തന്നെയാണ് ബാറോസും എത്തുന്നത്. ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാൻ തനിക്ക് അവസരം ലഭിച്ചത് ദൈവനിശ്ചയമാണെന്നും ഡിസംബർ 25 എന്ന തീയതി മോഹൻലാലിന്റെ കരിയറിലെ പ്രധാനപ്പെട്ട ദിവസമാണെന്നും ഫാസിൽ വീഡിയോയിൽ പറഞ്ഞു.

മലയാളത്തിന്റെ പ്രിയങ്കരനായ മോ​ഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. ​ഗുരുസ്ഥാനത്ത് കാണുന്ന എല്ലാവരുടെയും അനു​ഗ്രഹങ്ങൾ വാങ്ങി അവരെ കൊണ്ട് വിളക്ക് കൊളുത്തിയ ശേഷമാണ് മോഹൻലാൽ ഈ ചിത്രത്തിന് തുടക്കം കുറിച്ചത്. നീണ്ട 700 ദിവസങ്ങളിലെ കഠിന പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെ ആകെ തുകയാണ് ബറോസ്.

മോഹൻലാലിനെ ഇന്ന് അറിയുന്ന നടനാക്കി മാറ്റിയത് മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന സിനിമയാണ്. ആ സിനിമ റിലീസ് ചെയ്തതും ഡിസംബർ 25-നാണ്. മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഒരു ഡിസംബർ 25-നായിരുന്നു. ഇന്ന് ബറോസ് റിലീസ് ചെയ്യുന്നതും ഡിസംബർ 25-നാണ്. റിലീസ് തീയതി കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപോയി.

ഈ ഒരു തീയതി എന്നത് ദൈവനിശ്ചയമാണ്. നാലര പതിറ്റാണ്ടിന്റെ അഭിനയ ജീവിതത്തിൽ നിന്നും പഠിച്ചെടുത്ത അനുഭവങ്ങളിലൂടെയാണ് മോഹൻലാൽ ബറോസ് സംവിധാനം ചെയ്യുന്നത്. ഇതൊക്കെ നിമിത്തമാണ്, നിയോ​ഗമാണെന്നും ഫാസിൽ പറ‌‍ഞ്ഞു. പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.

ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്.

വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായാണ് മോഹൻലാൽ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.

More in Malayalam

Trending

Recent

To Top