Actress
നവ്യ വന്യമായിപ്പോയി; സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചെത്തിയ നവ്യയെ അധിക്ഷേപിച്ച് കമന്റുകൾ
നവ്യ വന്യമായിപ്പോയി; സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചെത്തിയ നവ്യയെ അധിക്ഷേപിച്ച് കമന്റുകൾ
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.
പ്രേക്ഷകർക്ക് ഇന്നും അതിലെ കഥാപാത്രമായ ബാലാമണിയാണ് നവ്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഓറഞ്ച് നിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നവ്യ എത്തിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്. വയസ് വെറും നമ്പർ മാത്രമാണ്, സുന്ദരിയായിട്ടുണ്ട്, പ്രായം കൂടുന്തോറും സൗന്ദര്യവും കൂടുന്നു, പ്രായം എത്രയായെന്ന് വല്യ ബോധവും ഉണ്ടോ? ക്യുൻ ഓഫ് ബ്യൂട്ടി, ഇനിയും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ പ്രതീക്ഷിക്കുന്നു എന്ന് തുടങ്ങി നിരവധി പേരാണ് നടിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
എന്നാൽ നവ്യയുടെ ഫോട്ടോഷൂട്ടിനെതിരെ ചിലർ മോശം കമന്റുകളുമായി എത്തിയിട്ടുണ്ട്. നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്. ഹോട്ട് ആവൻ നോക്കിട്ട് കോപ്പ് ആയ പോലുണ്ട്, നല്ല തല്ലിപ്പൊളി ലുക്ക്, നവ്യ വന്യമായിപ്പോയി, നൈസ് അമ്മച്ചി ഷോ, കിഴവിയായി. ഈ പ്രായത്തിലും നാണമില്ലേ നവ്യേ.. എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയുടെ ചില പ്രതികരണങ്ങൾ.
ഇതിന് പിന്നാലെ നവ്യയെ പിന്തുണച്ച് കൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരാൾ നാട്ടിന് പുറത്ത് കാരി ലുക്കിൽ മാത്രം എത്തണമെന്ന് ചിലർക്കൊക്കെ എന്തൊക്കെയോ താത്പര്യമുള്ളത് പോലെ, അവർ അവർക്ക് ഇഷ്ടമുള്ളത് ധരിക്കട്ടെ, തന്റെ സിനിമകളിലെ നാട്ടിൻപുറത്തുകാരി ഇമേജിന്റെ പേരിലാണ് നവ്യ ഈ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത്.
പ്രായത്തിനെന്താണ് കുഴപ്പം, ഈ പ്രായത്തിലുള്ളവർ ഈ വസ്ത്രം ധരിക്കാൻ പാടില്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. നവ്യയ്ക്ക് എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും ചിലർ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ നവ്യ ഇത്തരം കമന്റുകളോടൊന്നും പ്രതികരിച്ചിട്ടില്ല.
തന്റെ കരിയറിന്റെ പീക്കിൽ നിൽക്കെയായിരുന്നു നവ്യ ഇടവേളയെടുക്കുന്നത്. വിവാഹത്തോടെയാണ് താരം സിനിമ വിടുന്നത്. പിന്നീട് നീണ്ട പത്ത് വർഷത്തിന് ശേഷമാണ് നവ്യ നായർ തിരിച്ച് വരുന്നത്. എന്നാൽ ഒന്നും ചെയ്യാതെ വീട്ടമ്മയായുള്ള ജീവിതം തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നെന്ന് നവ്യ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. പഠനവും നൃത്തവും തുടരാൻ തീരുമാനിച്ചു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല.
വിവാഹിതയായ കാലത്ത് തന്റെ അവകാശങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. അക്കാലത്തെ യാഥാസ്ഥിതിക ചിന്താഗതിയായിരുന്നു തനിക്കും. വിവാഹ ജീവിതം തന്റെ സ്വപ്നങ്ങളെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ടെന്നും നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. യു
പിഎസി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഡാൻസിൽ ഡിഗ്രി ചെയ്യാൻ നോക്കിയപ്പോൾ മകൻ ചെറിയ പ്രായമാണെന്ന് പറഞ്ഞ് ഭർത്താവ് എതിർത്തു. ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ നായർ ചൂണ്ടിക്കാട്ടിയിരുന്നു.
വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. സിനിമ മികച്ച വിജയം നേടി. ജാനകി ജാനേ ആയിരുന്നു നവ്യയുടേതായി പുറത്തെത്തിയ ചിത്രം. വരാഹം ആണ് നവ്യയുടെ പുതിയ സിനിമ. ഈ വർഷം നടിയുടെ ചിത്രങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.
