News
പ്രായം കുറഞ്ഞ നടിമാരെ തന്നെ നായികയായി വേണം; സൊനാക്ഷി സിന്‍ഹയെ ചിത്രത്തില്‍ നിന്നും മാറ്റി നന്ദമൂരി ബാലകൃഷ്ണ
പ്രായം കുറഞ്ഞ നടിമാരെ തന്നെ നായികയായി വേണം; സൊനാക്ഷി സിന്‍ഹയെ ചിത്രത്തില്‍ നിന്നും മാറ്റി നന്ദമൂരി ബാലകൃഷ്ണ
ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുള്ള വ്യക്തിയാണ് നന്ദമൂരി ബാലകൃഷ്ണ. ഇപ്പോള്‍ തന്റെ കരിയറിലെ 108 മത്തെ സിനിമ ഒരുക്കുന്ന തിരക്കിലാണ് അദ്ദേഹം. അനില്‍ കവിപുഡിയാണ് ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രത്തിലേയ്ക്ക് ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയെ നായിക ആക്കാന്‍ സമീപിച്ചിരുന്നു.
എന്നാല്‍ പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ടതിനാല്‍ ഇനി സോനാക്ഷിയെ പരിഗണിക്കുന്നില്ലെന്നാണ് പുതിയ വിവരം. പകരം തെലുങ്ക് നടി പ്രിയങ്ക ജവാല്ക്കറെ നായിക ആക്കാനാണത്രെ സംവിധായകന് ശ്രമിക്കുന്നത്. എന്നാല്‍ സൊനാക്ഷിയുടെ പ്രായക്കൂടുതലാണ് കാരണമെന്നും ചിലര്‍ പറയുന്നുണ്ട്. 62 വയസ്സുകാരനായ ബാലയ്യയ്ക്ക് നായികയായാണ് 30 കാരിയായ പ്രിയങ്കയെ പരിഗണിക്കുന്നത്.
അതേസമയം, പ്രായം കുറഞ്ഞ നടിമാരെ തന്നെ നായികയായി വേണമെന്ന നടന്റെ പിടിവാശി സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വലിയ ചര്‍ച്ച ആയിട്ടുണ്ട്. ആരാധകര്‍ പോലും ഇക്കാര്യത്തില്‍ നടന് അല്‍പ്പം എതിരാണെന്ന് തന്നെയാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ബാലയ്യയുടെ മകളുടെ വേഷമാണോ നടി ചെയ്യുകയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ അടുത്ത് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. നേരത്തെ നയന്‍താര ഉള്‍പ്പെടെയുള്ളവര്‍ ബാലയ്യയുടെ നായിക ആയി അഭിനയിച്ചിട്ടുണ്ട്. തന്റെ പ്രായത്തെക്കുറിച്ച് പറയുന്നത് ഇഷ്ടമല്ലാത്ത നടനാണ് ബാലയ്യ.
