Malayalam
സൂപ്പർ താരം രജനീകാന്തിനെ കുറിച്ച് പഴയകാല ഓർമ്മകൾ ഓർത്തെടുക്കുകയാണ് ബാലചന്ദ്രമേനോൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
സൂപ്പർ താരം രജനീകാന്തിനെ കുറിച്ച് പഴയകാല ഓർമ്മകൾ ഓർത്തെടുക്കുകയാണ് ബാലചന്ദ്രമേനോൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
സൂപ്പർ താരം രജനീകാന്തിനെ കുറിച്ച് പഴയകാല ഓർമ്മകൾ ഓർത്തെടുക്കുകയാണ് ബാലചന്ദ്രമേനോൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
പത്രപ്രവർത്തനരംഗത്ത് പ്രവർത്തിക്കുമ്പോൾ സൂപ്പർതാരങ്ങളായ രജനീകാന്തിനെയും ശ്രീവിദ്യയെയും കമല ഹാസനെയും കണ്ടുമുട്ടിയ സാഹചര്യങ്ങളാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നത്. രജനീകാന്ത് എങ്ങനെ സൂപ്പർസ്റ്റാറായി എന്നും ബാലചന്ദ്രമേനോൻ പറഞ്ഞുവയ്ക്കുന്നു. ആകാശത്തേക്ക് സിഗരറ്റ് എറിഞ്ഞ് പിടിക്കുന്ന രജനീകാന്തിനെ കണ്ട് ഇദ്ദേഹത്തിന് ഭ്രാന്താണോ എന്ന് ചിന്തിച്ചിരുന്നു എന്നുവരെ ബാലചന്ദ്രമേനോൻ പറയുന്നു.”അടയാർ സത്യ സ്റ്റുഡിയോയിലാണ് ശ്രീവിദ്യയുടെ ഷൂട്ടിംഗ്.
ഇന്റർവ്യൂ എടുക്കാനായി ചെന്നതാണ് അവിടെ. അങ്ങനെ പത്രപ്രവർത്തനത്തിന്റെ ഭാഗമായാണ് സത്യ സ്റ്റുഡിയോയിൽ എത്തുന്നത്. സ്റ്റുഡിയോയ്ക്കകത്ത് ഇരുട്ടാണ്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു. ഒരുഭാഗത്ത് കൂട്ടംകൂടിനിന്ന ഫോട്ടോഗ്രാഫർമാർ. അവരുടെ കയ്യിലുള്ള ഫ്ലാഷ് മിന്നുന്നത് ഒരാളുടെ മുഖത്താണ്. നല്ല ഫെയർ മുഖം. പാകത വന്ന നല്ല ഫ്രൂട്ട് പോലെ മുഖമുള്ള കമലാഹാസനായിരുന്നു അത്.
അതേ സ്റ്റുഡിയോയുടെ ഒരു ഭാഗത്ത് രജനീകാന്ത് വളരെ ക്ഷീണിതനായി ഒതുങ്ങിയിരിക്കുന്നു. ഈ കാഴ്ചയായിരുന്നു സ്റ്റുഡിയോയിൽ കണ്ടത്.അഭിമുഖത്തിനായി ശ്രീദേവിയുടെ വീട്ടിലേക്ക് പോകുമ്പോൾ അവരോട് ഈ കാര്യത്തെ കുറിച്ച് സംസാരിച്ചവെന്നും ബാലചന്ദ്രമോനോൻ പറയുന്നു. ചിത്രത്തിന്റെ പേര് അപൂർവ രാഗങ്ങൾ. കമലഹാസനാണ് ഹീറോയെങ്കിലും ആ പടത്തിൽ അഭിനയിക്കാൻ വന്നിട്ടുള്ള ഒരു പുതുഖം ഒരുഭാഗത്ത് ഒതുങ്ങി നിൽക്കുന്നു.
അയാളെ ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും ഫോട്ടോഗ്രാഫർമാർക്ക് തോന്നുന്നില്ല.പറഞ്ഞതുകേട്ട് വിദ്യ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അത് ശരിയാണ്. പക്ഷെ കാലം എല്ലാം തെളിയിക്കും. അയാളെ എല്ലാരും ശ്രദ്ധിക്കുന്ന കാലം വരാൻ പോവുകയാണ്. നാളെ അയാളൊരു സൂപ്പർസ്റ്റാറായി മാറും”- ഇക്കാര്യം ജീവിതത്തിലാദ്യമായി എന്നോട് പറയുന്നത് ശ്രീവിദ്യയാണ്. അവരുടെ നാവ് പൊന്നായി. അദ്ദേഹം സൂപ്പർസ്റ്റാറായി. രജനീകാന്ത് തനതായ ശെെലി കണ്ടെത്തി”-ബാലചന്ദ്ര മേനോൻ പറയുന്നു.
balachandra menon about rajanikanth
