Connect with us

‘മിസ് യൂ സര്‍..എനിക്കും സിനിമാലോകത്തിനും ഇത് തീരാ നഷ്ടം’; ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത ഛായാഗ്രാഹകൻ

Malayalam

‘മിസ് യൂ സര്‍..എനിക്കും സിനിമാലോകത്തിനും ഇത് തീരാ നഷ്ടം’; ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത ഛായാഗ്രാഹകൻ

‘മിസ് യൂ സര്‍..എനിക്കും സിനിമാലോകത്തിനും ഇത് തീരാ നഷ്ടം’; ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത ഛായാഗ്രാഹകൻ

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ അന്തരിച്ചത് അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്ക് പ്രശസ്ത ഛായാഗ്രാഹകൻ അഴകപ്പന്‍. അദ്ദേഹത്തിന്റെ വിയോഗം തനിക്കും സിനിമാലോകത്തിനും തീരാ നഷ്ടമാണെന്ന് അഴകപ്പന്‍ പറയുന്നു. ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അമ്പതിലേറെ തെന്നിന്ത്യന്‍ സിനിമകളില്‍ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചിട്ടുളള അദ്ദേഹം സംവിധായകന്‍ ഭാരതി രാജയ്‌ക്കൊപ്പമാണ് ഏറെ കാലം പ്രവര്‍ത്തിച്ചിട്ടുള്ളത്. എനിക്കും സിനിമാലോകത്തിനും ഇത് തീരാ നഷ്ടം.അഴകപ്പന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

എനിക്കും സിനിമാലോകത്തിനും ഇത് തീരാ നഷ്ടം

സൗത്ത് ഇന്ത്യന്‍ സിനിമാട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കണ്ണന്‍ സര്‍ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ സീനിയറായിരുന്നു. കേരള സിനിമാട്ടോഗ്രാഫേഴ്‌സ് അസോസിയേഷനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു നല്ല വ്യക്തിയെയാണ് നമുക്കു നഷ്ടമായിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമായിരുന്നു. തമിഴിലും മലയാളത്തിലും തെലുങ്കിലും നിരവധി നല്ല ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്, അദ്ദേഹം. ഭാരതി രാജ സാറിന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു അദ്ദേഹം. കടല്‍പ്പൂക്കള്‍ എന്ന ചിത്രത്തിനു വി ശാന്താറാം പുരസ്‌കാരം ലഭിച്ചിരുന്നു. സംവിധായകന്‍ ഭീം സിങ്ങിന്റെ മകനാണ്. എഡിറ്റര്‍ ബി ലെനിന്‍ സഹോദരനാണ്.

അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യും.. മിസ് യൂ സര്‍.. മുതല്‍ മര്യാദൈ, കാതല്‍ ഓവിയം, തുടങ്ങിയവയിലും മലയാളം, തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ള ഗ്രാമഭംഗി മറക്കാനാവുന്നതല്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top