Connect with us

നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു; ആര് മറന്നാലും ഞാനുണ്ട് പാപ്പു; വീഡിയോയുമായി ബാല

Malayalam

നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു; ആര് മറന്നാലും ഞാനുണ്ട് പാപ്പു; വീഡിയോയുമായി ബാല

നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു; ആര് മറന്നാലും ഞാനുണ്ട് പാപ്പു; വീഡിയോയുമായി ബാല

ബാല എന്ന നടനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തമിഴ് നാട്ടില്‍ നിന്നുമെത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാല. വളരെ കുറച്ച് ചിത്രങ്ങലിലൂടെ തന്നെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിനായി. മാത്രമല്ല, ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരം കൂടിയാണ് ബാല. ഗായിക അമൃതയായിട്ടുള്ള വിവാഹവും വിവാഹമോചനവും എല്ലാം ഒരുപാട് തവണ ചര്‍ച്ചയായിട്ടുണ്ട്. ‘അന്‍പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം.

മമ്മൂട്ടിയോടൊപ്പം ‘ബിഗ് ബി’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ മുഖം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഹീറോ, വീരം, എന്നു നിന്റെ മൊയ്തീന്‍ എന്നു തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ലായിരുന്നു ഗായിക അമൃതയും ബാലയ.ും തമ്മിലുളള വിവാഹം നടക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന റിയീലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത.

ഇതില്‍ അതിഥിയായി എത്തിയ ബാല അമൃതയെ കണ്ട് ഇഷ്ടപ്പെടുകയും തുടര്‍ന്ന് വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരെയും കുറിച്ച് വാര്‍ത്തകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുന്നു എന്നാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്. നിയമപരമായി 2019 ല്‍ ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു. ഏകദേശം 2015 ഓടെയാണ് ബാല അമൃത വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവര്‍ക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തുടങ്ങിയത്. ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞിരുന്നു. പുതിയ മ്യൂസിക് ട്രൂപ്പ് തുടങ്ങി അമൃത അതിന്റെ തിരക്കിലായതോടെയാണ് പ്രശ്‌നങ്ങള്‍ വന്നത് എന്നൊക്കെ അന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അമൃതയും വീട്ടുകാരും മകളെ ബാലയില്‍ നിന്നും അകറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയുന്നു.

ഇപ്പോഴും മകള്‍ ‘അമ്മ അമൃതയുടെ കൂടെയാണ്. വളരെ വിരളമായി മാത്രമാണ് മകളെ കാണാന്‍ ബാലയ്ക്ക് സാധിക്കാറുള്ളത്. ‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിര്‍ത്തണം’, എന്നായിരുന്നു ബാല മുമ്പൊരിക്കല്‍ മകളെ കുറിച്ച് പറഞ്ഞത്. അടുത്തിടെ ബാല കരള്‍ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടന്നപ്പോള്‍ അമൃതയും മകളും കാണാനെത്തിയിരുന്നു.

മാധ്യമങ്ങളിലും സോഷ്യല്‍മീഡിയ കുറിപ്പുകളിലും ബാല എപ്പോഴും സംസാരിക്കാറുള്ളത് പാപ്പുവിനെ കുറിച്ചാണ്. ഇപ്പോഴിതാ മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ബാല പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. പാപ്പു തന്റെയടുക്കല്‍ വരുന്ന ദിവസത്തിനായി കാത്തിരിക്കുന്നുവെന്നാണ് വീഡിയോയില്‍ ബാല പറഞ്ഞത്.

‘ചില ഓര്‍മകള്‍ നമ്മള്‍ ലോകത്ത് എവിടെയാണെങ്കിലും മറക്കാന്‍ പറ്റില്ല. അത്തരത്തില്‍ എന്റെ മകളെ കുറിച്ചുള്ള ഓര്‍മകള്‍ എനിക്ക് മറക്കാനാവില്ല. ഹാപ്പി ബെര്‍ത്ത് ഡെ പാപ്പു… എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു. നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകള്‍ക്ക് ഞാനില്ലേ… പാപ്പു നിനക്ക് അച്ഛനുണ്ട്. ഡാഡിയുണ്ട്… ഹാപ്പി ബര്‍ത്ത് ഡെ പാപ്പു’, എന്നാണ് ബാല മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പങ്കുവെച്ച വീഡിയോയില്‍ ബാല പറഞ്ഞത്. നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ പ്രത്യേക ദിനം നിങ്ങള്‍ എല്ലാവരും മറന്നെങ്കില്‍ കുഴപ്പമില്ല’, എന്ന് കുറിച്ചാണ് വീഡിയോ ബാല പോസ്റ്റ് ചെയ്തത്.

നടന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ ബാലയുടെ മകള്‍ക്ക് ആശംസകളുമായി എത്തുകയും മകളെ പിരിഞ്ഞ് ജീവിക്കുന്ന ബാലയെ ആശ്വസിപ്പിക്കുകയും ചെയ്തു. അച്ഛനെ മറക്കാന്‍ ഒരു മകള്‍ക്കും പറ്റില്ല. പാപ്പുവിന്റെ ഉള്ളം നിറയെ ഉണ്ടാവും സ്‌നേഹം. സാഹചര്യം ആയിരിക്കും കാരണം, ഒരുനാള്‍ അവള്‍ നിങ്ങളിടെ അടുക്കല്‍ വന്ന് ചേരും എന്നെല്ലാമുള്ള കമന്റുകളും വീഡിയോയ്ക്ക് നിറയുന്നുണ്ട്. അമൃതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഡോക്ടര്‍ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ബാല പതിയെ ജീവിതത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്.

ഈ അടുത്തായി പുറത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം ആണ് ബാലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം തരാതെ വഞ്ചിച്ചുവെന്ന ആരോപണവുമായി ബാല രംഗത്തെത്തിയിരുന്നു. ഇത് വലിയൊരു വിവാദത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബാലയ്‌ക്കെതിരെ തെളിവുമായി ഉണ്ണി രംഗത്തെത്തുകയായിരുന്നു. ഇത് വലിയ വിവാദത്തിലേക്കാണ് നീങ്ങിയത്. ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വെച്ച് മാത്രമെ പൊതു ഇടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ.

Continue Reading

More in Malayalam

Trending